Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സായ് വേണ്ട!! പകരം മൂന്നാമനായി അവന്‍, ശര്‍ദ്ദുലും പുറത്ത്; നിര്‍ദേശിച്ച് മുന്‍ താരം

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായി ബുധനാഴ്ച മുതല്‍ എഡ്ബാസ്റ്റണില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ഇന്ത്യന്‍ ടീം കോമ്പിനേഷന്‍ എങ്ങനെയാവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദീപ്ദാസ് ഗുപ്ത. പ്ലെയിങ് ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ ഇന്ത്യ വരുത്തേണ്ടത് ആവശ്യമാണെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിന്നു മുന്‍ താരം.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ അടുത്ത മല്‍സരം ഇന്ത്യക്കു ഏറെ നിര്‍ണായകമാണ്. ഇതിലും തോല്‍ക്കുകയാണെങ്കില്‍ പരമ്പര നേടണമെങ്കില്‍ ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു വിജയിക്കേണ്ടതായും വരും. അതു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും രണ്ടാമങ്കത്തില്‍ ഇന്ത്യക്കു ജയിച്ചേ തീരുകയുള്ളൂ.

SAI SUDHARSAN

സായ് വേണ്ട

ലീഡ്സ് ടെസ്റ്റിലൂടെ ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയ സായ് സുദര്‍ശനെ അടുത്ത മല്‍സരത്തില്‍ മാറ്റി നിര്‍ത്തണമന്നാണ് ദീപ്ദാസ് ഗുപ്തയുടെ അഭിപ്രായം. പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമിലേക്കു കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

കന്നി ടെസ്റ്റില്‍ സായിക്കു കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 30 റണ്‍സിനും പുറത്താവുകയായിരുന്നു. ആദ്യ ഗെയിമിനു ശേഷം ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കില്ല.

എങ്കിലും ഇതു വളരെ ചെറുപ്പമായിട്ടുള്ള ഒരു ടീമാണെന്നു നിങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. പുതിയ ക്യാപ്റ്റനും, പുതിയ നിരയുമാണ്. അതുകൊണ്ടു തന്നെ ടീം കോമ്പിനേഷനും ശരിയായി വരേണ്ടതുണ്ട്. കരുണ്‍ നായര്‍ തന്റെ കരിയറിലെ ഭൂരിഭാഗം റണ്‍സും സ്‌കോര്‍ ചെയ്തിട്ടുള്ളത് മൂന്നാം നമ്പറിലാണ്.

കൂടാതെ അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടു ടെസറ്റുകളുടെ അനൗദോഗിക പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായും അദ്ദേഹം കളിച്ചത് ഈ പൊസിഷനിലാണെന്നും ദാസ്ഗുപ്ത വ്യക്തമാക്കി.

രണ്ടാം ടെസ്റ്റില്‍ കരുണ്‍ നായരെ മൂന്നാമനായി തന്നെ ഇന്ത്യ കളിപ്പിക്കണം. ഇതു ആറാമനായി നിതീഷിനെ പോലെയൊരാള്‍ക്കു ഇടൊരുക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ സീം ബൗളിങില്‍ അദ്ദേഹത്തെ കുറച്ചു ഓവറുകള്‍ ടീമിനു ഉപയോഗിക്കാനും സാധിക്കും.

ഞാന്‍ സായ് സുദര്‍ശനുമായി സംസാരിക്കും. ആദ്യ ടെസ്റ്റില്‍ സംഭവിച്ചതിന്റെ പ്രതിഫലനല്ല ഇപ്പോള്‍ ടീമിന്‍ ഇടം കിട്ടാതെ പോയതിനു പിന്നിലെന്നും പറയും. ടീം കോമ്പിനേഷന്‍ ശരിയായി വരുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടതായി വന്നത്.

അത്തരുമൊരു സംഭാഷണം വളരെ വളരെ പ്രധാനം തന്നെയാണ്. സായിയെ പോലെയൊരാള്‍ക്കു നിങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും വേണമെന്നും ദാസ് ഗുപ്ത വിശദമാക്കി.

KULDEEP YADAV

കുല്‍ദീപ് വേണം

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ദീപ്ദാസ് ഗുപ്ത നിര്‍ദേശിച്ച രണ്ടാമത്തെ മാറ്റം റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ തിരികെ വിളിച്ചുവെന്നതാണ്. സീ ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനാണ് ഇതോടെ സ്ഥാനം നഷ്ടമായിരിക്കുന്നത്.

ലീഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ അദ്ദേഹം ബാറ്റിങിലും ബൗളിങിലും ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങില്‍ 1, 4 എന്നിങ്ങനെയായിരുന്നു ശര്‍ദ്ദുലിന്റെ സ്‌കോറുകള്‍. ബൗളിങില്‍ ആറിനടുത്ത് ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റുകളുമാണ്.

രണ്ടാം ടെസ്റ്റ് നടക്കുന്ന ബെര്‍മിങ്ഹാമിലേത് സാധാരണയായി ബാറ്റിങ് സൗഹൃദ വിക്കറ്റാണ്. കുല്‍ദീപ് യാദവിനെ അവിടെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഞാന്‍ കാണാനാഗ്രഹിക്കുന്നു. ടോപ്് ഫൈവിലുള്ളവര്‍ റണ്‍സ് കണ്ടെത്തുമെന്ന ആനുകൂല്യമുള്ളതിനാല്‍ എട്ടാം മ്പറിലുള്ളയാളില്‍ (കുല്‍ദീപ്) നിന്നും ബാറ്റിങിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു അധികം ആശങ്കയുണ്ടാവില്ലെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 29, 2025, 13:30 [IST]
Other articles published on Jun 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+