Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ലീഡ്‌സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നത് സവിശേഷമായ കാര്യമാണ്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ലീഡ്‌സില്‍ തുടക്കമാവുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 151 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ലീഡ്‌സില്‍ ഇതിന് മുമ്പ് രണ്ട് തവണ മാത്രമാണ് ഇന്ത്യ ജയിച്ചത്. കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലും സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലുമാണ് ഈ ജയം.

ഇംഗ്ലണ്ടിനെ ലീഡ്‌സില്‍ അവസാനമായി ഇന്ത്യ തോല്‍പ്പിക്കുമ്പോള്‍ ടോപ് സ്‌കോററായിരുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. 193 റണ്‍സാണ് സച്ചിന്‍ നേടിയത്. രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. ഇപ്പോഴിതാ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നത് തന്നെ സംബന്ധിച്ച് സവിശേഷമായ കാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

'ഞാന്‍ ഹെഡ്ഡിങ്ങിലിയില്‍ (ലീഡ്‌സ്) കളിച്ചിരിക്കുന്ന ഏക ടെസ്റ്റ് 2002ലാണ്. അന്ന് സെഞ്ച്വറി നേടിയിരുന്നു. അതിനാല്‍ത്തന്നെ മാനസികമായൊരു അടുപ്പം ആ പിച്ചിലുണ്ട്. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചാണത്. എന്നാല്‍ ഞങ്ങള്‍ക്ക് ശക്തമായൊരു ടോട്ടല്‍ പടുത്തുയര്‍ത്താനായതിനാല്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിന് പരാജയപ്പെടുത്താനായി. വലിയ ജയമായിരുന്നു ഇത്. എന്റെ കരിയറിലെ മികച്ച ഓര്‍മകളിലൊന്ന്. ഇംഗ്ലണ്ടിനെ ആ മൈതാനത്ത് തോല്‍പ്പിക്കുകയെന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്'- സച്ചിന്‍ പറഞ്ഞു.

sachin

ഇന്നിങ്‌സിനും 46 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 628 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 273 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 309 റണ്‍സിനുമാണ് പുറത്തായത്. അനില്‍ കുംബ്ലെ ഏഴ് വിക്കറ്റും ഹര്‍ഭജന്‍ സിങ് നാല് വിക്കറ്റും വീഴ്ത്തിയ മത്സരത്തില്‍ പേസര്‍മാരും തിളങ്ങി.

നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ നിലനിര്‍ത്തി ഇറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടീമില്‍ മാറ്റങ്ങളുണ്ടായേക്കിലെന്ന സൂചനയാണ് വിരാട് കോലിയും നല്‍കിയത്. എന്നാല്‍ ലീഡ്‌സില്‍ അവസാന രണ്ട് ദിനവും പിച്ച് സ്പിന്നിനെ തുണക്കും. അതിനാല്‍ത്തന്നെ ആര്‍ അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. ആദ്യ രണ്ട് മത്സരത്തിലും അശ്വിനെ പുറത്തിരുത്തി രവീന്ദ്ര ജഡേജക്കാണ് ഇന്ത്യ അവസരം നല്‍കിയത്.

'1992ല്‍ യോക്‌ഷെയറിന് വേണ്ടി ലീഡ്‌സില്‍ കളിച്ചിരുന്നു. മികച്ച ഓര്‍മകളാണ് ആ മാസങ്ങളിലുണ്ടായിരുന്നത്. ഏകദിന മത്സരങ്ങളാണ് കളിച്ചത് ടെസ്റ്റല്ല. ഹെഡ്ഡിങ്‌ലി മൈതാനം എന്നും എനിക്ക് സവിശേഷമായതാണ്. അവിടെയുള്ള എല്ലാവരെയും എനിക്കറിയാം'- സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ചു. ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിരയുടെയും സ്പിന്നര്‍മാരുടെയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Story first published: Wednesday, August 25, 2021, 14:20 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+