IND vs ENG: 'ഒരു നായകനെപ്പോലെയാണ് അവന്‍ കളിച്ചത്', രോഹിത് ശര്‍മയെ പ്രശംസിച്ച് സച്ചിന്‍
മുംബൈ: ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേടിയ ചരിത്ര ജയത്തിന്റെ ആഹ്ലാദം ഇനിയും അവസാനിച്ചിട്ടില്ല. ക്രിക്കറ്റിന്റെ ഈറ്റില്ലത്തില്‍ അവസാന ദിനം ഇന്ത്യ നടത്തിയ ചരിത്ര പ്രകടനം കാലങ്ങളോളം വാഴ്ത്തപ്പെടുന്നത് തന്നെയാണ്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ആദ്യ രണ്ട് മത്സരങ്ങളിലും ഓപ്പണര്‍മാരെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. രോഹിതിന്റെ വിദേശ പിച്ചിലെ ടെസ്റ്റ് പ്രകടനത്തെക്കുറിച്ച് ആശങ്കകളേറെയായിരുന്നെങ്കിലും തന്റെ മികവ് തെളിയിക്കാന്‍ ഇതിനോടകം അദ്ദേഹത്തിനായി.
ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രോഹിതിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ്. ഒരു നായകനെപ്പോലെയാണ് രോഹിത് ബാറ്റ് ചെയ്തതെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. 'മത്സരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അവന്‍ സാഹചര്യങ്ങളെ മനസിലാക്കുകയും അതിനനുസരിച്ച് കളിക്കുകയും ശൈലി മാറ്റുകയും ചെയ്യുന്നു. നായകനെപ്പോലെ രോഹിത് കളിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ മികച്ച പിന്തുണ നല്‍കി.

രണ്ട് ടെസ്റ്റിലും പുള്‍ ഷോട്ടിലൂടെയാണ് രോഹിത് പുറത്തായതെങ്കിലും അതല്ല ചര്‍ച്ചയാവേണ്ടത്. രണ്ട് മത്സരങ്ങളിലും അവന്‍ എന്താണ് ടീമിന് നല്‍കിയതെന്ന് നോക്കുക. രോഹിത് ഷോട്ട് കളിക്കുന്നതോടൊപ്പം പന്തുകളെ പ്രതിരോധിക്കാനും ഒഴിവാക്കുവാനും ഒരുപോലെ ശ്രദ്ധിക്കുന്നു. തീര്‍ച്ചയായും പ്രതിഭാശാലിയായ താരമാണവന്‍. ഇംഗ്ലണ്ടിലെ അവന്റെ അവസാന കുറച്ച് ഇന്നിങ്‌സ് കാണുമ്പോള്‍ അവന്‍ വലിയ ഉയരങ്ങളിലേക്ക് പോകുമെന്നുറപ്പാണ്'-സച്ചിന്‍ പിടിഐയോട് സംസാരിക്കവെ പറഞ്ഞു.
രോഹിതും രാഹുലും നല്‍കുന്ന ഓപ്പണിങ്ങിലെ തുടക്കം ഗംഭീരമായിരുന്നു. ലോര്‍ഡ്‌സില്‍ ഇരുവരുടെയും പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമായത്. ഒന്നാം ഇന്നിങ്‌സില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. രാഹുല്‍ 250 പന്തുകള്‍ നേരിട്ട് 129 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 145 പന്തുകള്‍ നേരിട്ട് 83 റണ്‍സാണ് നേടിയത്. രോഹിത് അതിവേഗം റണ്‍സുയര്‍ത്തി മുന്നേറിയപ്പോള്‍ രാഹുല്‍ കൂടുതലും പ്രതിരോധിച്ചാണ് കളിച്ചത്.
ഇടവേളക്ക് ശേഷം തിരിച്ചെത്തിയ കെ എല്‍ രാഹുല്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ലോര്‍ഡ്‌സിലെ മാന്‍ ഓഫ് ദി മാച്ചും രാഹുലായിരുന്നു. ശുഭ്മാന്‍ ഗില്ലിനും മായങ്ക് അഗര്‍വാളിനും പരിക്കേറ്റതോടെയാണ് രാഹുലിന് പ്ലേയിങ് 11ല്‍ അവസരം ലഭിച്ചത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ ഓപ്പണര്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications