For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രഞ്ജി കളിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? സച്ചിന്‍ പറയുന്നത് ഇതാണ്- വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ വാര്‍ഷിക കരാറില്‍ നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും തഴയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയുടെ യുവതാരങ്ങളെ രണ്ട് സുപ്രധാനമായ പേരുകളാണ് ഇഷാനും ശ്രേയസും. രണ്ട് പേരേയും തീര്‍ത്തും ബിസിസിഐ കരാറില്‍ നിന്ന് ഒഴിവാക്കിയത് എല്ലാവരേയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതാണ് ഇരുവരേയും വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കാന്‍ കാരണം.

ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും സജീവമായി കളിക്കുന്നവരാണ് ശ്രേയസും ഇഷാനും. അതുകൊണ്ടുതന്നെ രണ്ട് പേരും രഞ്ജി ട്രോഫി കളിക്കാത്തത് വലിയ തെറ്റായി കാണുകയും ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കാര്യങ്ങള്‍ നീക്കുകയും ചെയ്യേണ്ടതായുണ്ടോ?. ഇപ്പോഴിതാ യുവതാരങ്ങള്‍ എന്തുകൊണ്ടാണ് രഞ്ജി ട്രോഫി കളിക്കേണ്ടതെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

'ഇന്ത്യന്‍ താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കുമ്പോള്‍ അവരുടെ പ്രതിഭ മെച്ചപ്പെടുന്നു. പുതിയ പ്രതിഭകളെ കണ്ടെത്താനും സാധിക്കുന്നു. ദേശീയ താരങ്ങള്‍ക്ക് ഫോം വീണ്ടെടുക്കാനും രഞ്ജി ട്രോഫി സഹായിക്കും. പ്രധാന താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കുമ്പോള്‍ ഈ മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ആരാധക പിന്തുണ ലഭിക്കുകയും ചെയ്യുന്നു. ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിനും പ്രാധാന്യം നല്‍കുന്നത് വളരെ മനോഹരമായ കാര്യമാണ്' സച്ചിന്‍ പറഞ്ഞു.

യുവതാരങ്ങള്‍ മാത്രം കളിക്കുമ്പോള്‍ രഞ്ജി ട്രോഫിക്ക് വലിയ ശ്രദ്ധ ലഭിക്കില്ല. എന്നാല്‍ മുംബൈക്കായി പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം കളിക്കുമ്പോള്‍ കൂടുതല്‍ ആരാധക ശ്രദ്ധ ഈ മത്സരത്തിന് ലഭിക്കും. കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതോടൊപ്പം മാധ്യമങ്ങളുടെ ശ്രദ്ധയും ലഭിക്കും. ഇത് ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മികവ് കാട്ടുന്ന യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരവും സൃഷ്ടിക്കുന്നു.

shreyas iyer

ശ്രേയസ് അയ്യരെ മോശം ഫോമിനെത്തുടര്‍ന്നാണ് ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞത്. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം ഏറെ നാളുകളായി വേട്ടയാടുന്ന താരമാണ് ശ്രേയസ് അയ്യര്‍. ഏകദിന ലോകകപ്പില്‍ തിളങ്ങിയെങ്കിലും വിദേശ പര്യടനങ്ങളില്‍ ശ്രേയസ് നിരാശപ്പെടുത്തുന്നു. സ്ഥിരതയില്ലാതെ കളിക്കുന്ന ശ്രേയസിനെ ഇന്ത്യ ഇനി പെട്ടെന്ന് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചേക്കില്ല. സര്‍ഫറാസ് ഖാന്‍ ലഭിച്ച അവസരത്തെ നന്നായി മുതലാക്കിയിട്ടുണ്ട്.

ശ്രേയസിന് ടി20 ലോകകപ്പിനുള്ള ടീമിലും ഇടം നേടുക പ്രയാസമാണ്. വരുന്ന ഐപിഎല്‍ ശ്രേയസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തപ്പെട്ടേക്കും. രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈക്കായി ശ്രേയസ് കളിച്ചിരുന്നു. എന്നാല്‍ 3 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഫൈനലിലും മുംബൈ ടീമിനൊപ്പം ശ്രേയസ് ഉണ്ടാവും.

ഇഷാന്‍ കിഷന്റെ കാര്യവും വിഭിന്നമല്ല. ഇഷാന്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ഏകദിന ഇരട്ട സെഞ്ച്വറിയടക്കം താരം നേടി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്ത ഇഷാന്‍ കറങ്ങി നടക്കുകയും രഞ്ജി ട്രോഫി കളിക്കാനുള്ള നിര്‍ദേശം അവഗണിക്കുകയും ചെയ്തു. ഇപ്പോള്‍ ഡിവൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ കളിച്ചെങ്കിലും മികച്ച പ്രകടനം നടത്താനായിട്ടില്ല. വരുന്ന ഐപിഎല്ലില്‍ ഇഷാനും വളരെ നിര്‍ണ്ണായകമാണ്.

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറാണ് ഇഷാന്‍. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെങ്കില്‍ ടി20 ലോകകപ്പില്‍ നിന്ന് ഇഷാനും തഴയപ്പെടാനാണ് സാധ്യത. ടെസ്റ്റില്‍ ദ്രുവ് ജുറേല്‍ വളര്‍ന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ ജുറേലിന് മടങ്ങിവരവ് കടുപ്പമാണ്.

Story first published: Wednesday, March 6, 2024, 18:10 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+