For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റുതു-ഇഷാന്‍ ഓപ്പണിങ്, 5ല്‍ സഞ്ജു!! ശ്രേയസ് നയിക്കും; തഴയപ്പെട്ടവരുടെ കിടു 11

ഐപിഎല്ലിനു പിന്നാലെ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനമാണ്. അടുത്ത മാസമാരംഭിക്കുന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ നായകനാക്കി 18 അംഗ സംഘത്തെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ വിരമിക്കലിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പര കൂടിയാണ് ഇംഗ്ലണ്ടിലേത്.

മികച്ച ഒരുപിടി താരങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു പറക്കുക. എന്നാല്‍ രോക്കോയുടെ അസാന്നിധ്യം മറികടക്കാന്‍ യുവതാരങ്ങളുള്‍പ്പെടുന്ന ടീമിനു സാധിക്കുമോയെന്നതാണ് ചോദ്യം. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാത പോയ ചില കളിക്കാരുണ്ട്. അവരെ ഉള്‍പ്പെടുത്തി ഒരു ടെസ്റ്റ് 11 തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെ ഇടം പിടിക്കുമെന്നു നമുക്കു നോക്കാം.

RUTURAJ GAIKWAD

ടോപ്പ് ത്രീയില്‍ ഇവര്‍

തഴയപ്പെട്ടവരുടെ ഇന്ത്യന്‍ ടെസ്റ്റ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ യുവതാരം റുതുരാജ് ഗെയ്ക്വാദും ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനുമായിരിക്കും. സീനിയര്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നുണ്ട്. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ഈന ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് റുതുരാജും ഇഷാനും.

പക്ഷെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം പിടിക്കാന്‍ രണ്ടു പേര്‍ക്കുമായില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നും ഭാവി ക്യാപ്റ്റനെന്നുമെല്ലാം ഒരു സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടയാളാണ് റുതുരാജ്. പക്ഷെ ഇപ്പോള്‍ അദ്ദേഹം പതിയെ ടീമില്‍ നിന്നും അപ്രത്യക്ഷനായി കൊണ്ടിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ടെസ്റ്റില്‍ റുതുരാജിനു ഇതുവരെ അരങ്ങേറാനായിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 38 മല്‍സരങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറിയും 14 ഫിഫ്റ്റികളുമടക്കം 2632 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

ഇഷാന്റെ കാര്യമെടുത്താല്‍ ടെസ്റ്റില്‍ അരങ്ങേറിയ ശേഷം വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെടുകയാണ്. വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഒരു ഫിഫ്റ്റിയുള്‍പ്പെടെ 78 റണ്‍സും നേടിയിട്ടുണ്ട്. റുതുരാജ്- ഇഷാന്‍ ജോടിക്കു ശേഷം ഇന്ത്യന്‍ ടീമിനായി മൂന്നാം നമ്പറില്‍ കളിക്കുക മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കു കാരണമാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടതെന്നാണ് സൂചനകള്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ദേവ്ദത്ത് ടീമിന്റെ ഭാഗമായിരുന്നു.

മധ്യനിരയില്‍ ആരെല്ലാം?

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ അവിടെ നാലാം നമ്പറില്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാണ്. തകര്‍പ്പന്‍ ഫോമിലായിട്ടും അദ്ദേഹത്തെ സെലക്ടര്‍മാര്‍ ഇംഗ്ലണ്ട് പര്യടനത്തിലേക്കു പരിഗണിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മിന്നിച്ച ശ്രേയസ് ഇന്ത്യന്‍ കുപ്പായത്തിലും ഇപ്പോള്‍ ഐപിഎല്ലിലുമെല്ലാം ഗംഭീരമായായാണ് ബാറ്റ് വീശുന്നത്.

SANJU SAMSON

ശ്രേയസിനു ശേഷം അഞ്ചാമന്‍ മലയാളി താരം സഞ്ജു സാംസണാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. പക്ഷെ ഇതുവരെ ടെസ്റ്റില്‍ അരങ്ങേറാന്‍ അദ്ദേഹത്തിനായിട്ടില്ല. സഞ്ജു കഴിഞ്ഞാല്‍ ടീമിലെ ആറാമന്‍ യുവതാരം സര്‍ഫറാസ് ഖാനാണ്. സമീപകാലത്തു ടെസ്റ്റ് ടീമിലെ സ്ഥിരാംഗമായിരുന്ന അദ്ദേഹത്തിനു ഇംഗ്ലണ്ട് പര്യടനത്തില്‍ അവസരം ലഭിച്ചില്ല.

ഏഴാം നമ്പറില്‍ കളിക്കു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. മൂന്നു ഫോര്‍മാറ്റുകളിലും ടീമിലെ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ തഴയപ്പെട്ടത്.

ബൗളിങ് നിര

ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടവരുടെ ഇലവനില്‍ എട്ടാം നമ്പറിലുള്ളത് യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനാണ്. അടുത്തിടെ വിരമിച്ച ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്റെ പിന്‍ഗാമിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് അദ്ദേഹം.

ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക പരിചയ സമ്പന്നായ മുഹമ്മദ് ഷമിയാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇടം ലഭിക്കാതെ പോയ സര്‍പ്രൈസ് താരം കൂടിയാണ് അദ്ദേഹം. ഷമിയെക്കൂടാതെ ടീമിലെ മറ്റു പേസര്‍മാര്‍ ഹര്‍ഷിത് റാണയും മുകേഷ് കുമാറുമാണ്. ഹര്‍ഷിത്തിനു ഉറപ്പായും അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും നറുക്കുവീണത് പ്രസിദ്ധ് കൃഷ്ണയ്ക്കാണ്.

ഒഴിവാക്കപ്പെട്ടവരുടെ ഇന്ത്യന്‍ 11

റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, അക്ഷര്‍ പട്ടേല്‍, തനുഷ് കോട്ടിയാന്‍, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.

Story first published: Sunday, May 25, 2025, 9:44 [IST]
Other articles published on May 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+