Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത് ഒരു മണ്ടത്തരം കാട്ടി, ഇംഗ്ലണ്ട് 200ല്‍ ഒതുങ്ങിയേനെ! ചൂണ്ടിക്കാട്ടി സഞ്ജയ്

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സര്‍വാധിപത്യമാണ് കാണുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സിലാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്. ബാസ്‌ബോള്‍ തന്ത്രം പയറ്റാനെത്തിയ ഇംഗ്ലണ്ടിനെ ഇന്ത്യ സ്പിന്‍ കെണിയൊരുക്കിയാണ് കുടുക്കിയത്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകളും പങ്കിട്ടു.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മ മികച്ച നീക്കങ്ങളാണ് നടത്തിയത്. മികച്ച രീതിയില്‍ ഫീല്‍ഡൊരുക്കാനും കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനും രോഹിത്തിനായി. എന്നാല്‍ രോഹിത് മണ്ടത്തരം കാട്ടിയെന്നും ഇംഗ്ലണ്ട് 200നുള്ളില്‍ ഒതുങ്ങുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ആദ്യ ദിനം രോഹിത് സ്പിന്നറെ വൈകിയാണ് പന്തേല്‍പ്പിച്ചതെന്നാണ് സഞ്ജയ് പറയുന്നത്.

'രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നുവെന്ന് പറയുന്നില്ല. എട്ട് ഓവറുകള്‍ പേസര്‍മാര്‍ പന്തെറിയുകയും 41 റണ്‍സ് ഇംഗ്ലണ്ട് നേടുകയും ചെയ്ത ശേഷമാണ് സ്പിന്നറെ കൊണ്ടുവരുന്നത്. ഇത് മികച്ച ക്യാപ്റ്റന്‍സിയാണെന്ന് എനിക്ക് അഭിപ്രായമില്ല. അതേ പോലെ തന്നെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സും വലിയ പിഴവാണ് കാട്ടിയത്. ടോം ഹാര്‍ട്ട്‌ലിയെപ്പോലൊരാള്‍ക്ക് തുടര്‍ച്ചയായി പന്ത് നല്‍കരുതായിരുന്നു. യശ്വസി ജയ്‌സ്വാളിനെതിരേ സ്പിന്നുമായി പോകുമ്പോള്‍ ശ്രദ്ധിക്കണം.

അപകടകാരിയായ ബാറ്റ്‌സ്മാനാണവന്‍. ജാക്ക് ലീച്ചിനെ ഉപയോഗിച്ച് ഇംഗ്ലണ്ട് തുടങ്ങണമായിരുന്നു. അനുഭവസമ്പന്നനായ സ്പിന്നറാണവന്‍. ജോ റൂട്ടിനെ ഉപയോഗിച്ചിരുന്നെങ്കിലും ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നു' സഞ്ജയ് പറഞ്ഞു. അരങ്ങേറ്റ സ്പിന്നറായ ഹാര്‍ട്ട്‌ലിയെ സ്റ്റോക്‌സ് പന്തേല്‍പ്പിച്ചത് മണ്ടത്തരമായിപ്പോയെന്ന് കണക്കുകള്‍ വ്യക്തമാക്കും. തുടക്കം മുതല്‍ ഹാര്‍ട്ട്‌ലിയെ ലക്ഷ്യമാക്കിയാണ് ജയ്‌സ്വാള്‍ കളിച്ചത്. യുവ സ്പിന്നറെ ജയ്‌സ്വാള്‍ കടന്നാക്രമിച്ചപ്പോള്‍ ബൗളിങ് ചെയ്ഞ്ച് വരുത്താന്‍ സ്‌റ്റോക്‌സ് തയ്യാറായില്ല.

india, cricket

രോഹിത് ശര്‍മക്കും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാനായില്ല. 24 റണ്‍സാണ് രോഹിത് നേടിയത്. ക്രീസില്‍ നിന്ന് കയറിക്കളിച്ച് സിക്‌സര്‍ പറത്താനുള്ള രോഹിത്തിന്റെ ശ്രമം പാളുകയായിരുന്നു. 'രോഹിത്തിന്റെ പുറത്താകല്‍ അവനെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്നതാണ്. ജോ റൂട്ട് കാണിച്ചതുപോലെ തന്നെ അബദ്ധമാണ് രോഹിത്തും കാട്ടിയത്. ആക്രമണോത്സകതയോടെ കളിക്കുക ഇവിടെ വളരെ സാഹസികമാണ്. അതുകൊണ്ടുതന്നെ പ്രതിരോധിച്ചും കളിക്കണമായിരുന്നു.

ഇംഗ്ലണ്ടിനെ 246ല്‍ ഒതുക്കിയത് ഇന്ത്യ നടത്തിയ മികച്ച ബൗളിങ് പ്രകടനമാണ് കാട്ടുന്നത്. ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരെയെല്ലാം മറികടന്ന് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത് ഇന്ത്യയുടെ ബൗളിങ് മികവ് തന്നെയാണ് ' സഞ്ജയ് പറഞ്ഞു. സ്പിന്നിന് പൂര്‍ണ്ണമായും പിന്തുണ ലഭിക്കുന്ന പിച്ചാണ് ഹൈദരാബാദിലേതെന്ന് പറയാനാവില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനം മികച്ചതാണെന്ന് പറയാനാവില്ല. ഇന്ത്യ തട്ടകത്തിന്റെ ആധിപത്യം മുതലാക്കിത്തന്നെ കളിക്കുന്നുണ്ട്. യശ്വസി ജയ്‌സ്വാള്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി നിലപാട് വ്യക്തമാക്കി. പിന്നീടെത്തിയ സ്പിന്നര്‍മാരെയെല്ലാം കടന്നാക്രമിച്ചാണ് ജയ്‌സ്വാള്‍ കളിച്ചത്. വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് വിക്കറ്റ് തുലച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ലീഡെടുക്കാന്‍ സാധ്യത കൂടുതലാണ്. ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ഇതിനെ മധ്യനിരക്ക് മുതലാക്കാന്‍ പറ്റുമോയെന്നതാണ് കണ്ടറിയേണ്ടത്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. എന്നാല്‍ ചേതേശ്വര്‍ പുജാരക്ക് പകരം മൂന്നാം നമ്പറിലെത്തിയ ശുബ്മാന്‍ ഗില്ലിന് മികവ് കാട്ടാനാവുന്നില്ല. 23 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്.

Story first published: Friday, January 26, 2024, 10:43 [IST]
Other articles published on Jan 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+