For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അസംബന്ധം ഈ ബൗളിങ്!! താന്‍ കോച്ചെങ്കില്‍ എന്തു ചെയ്യും? ഞെട്ടിച്ച് ശാസ്ത്രി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ബാക്ക്ഫൂട്ടില്‍ നില്‍ക്കവെ ബൗളര്‍മാരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരവും കോച്ചുമായിരുന്ന രവി ശാസ്ത്രി. കമന്ററിക്കിടെയാണ് അദ്ദേഹം ഇന്ത്യന്‍ പേസ് ത്രയത്തിന്റെ ദയനീയ പ്രകടനത്തിനെതിരേ ആഞ്ഞടിച്ചത്.

ഇംഗ്ലീഷ് പേസര്‍മാര്‍ കസറിയ പിച്ചില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ റണ്‍സ വാരിക്കോരി നല്‍കി. ഒരു സമയത്തു അഞ്ചിനു മുകളില്‍ ഇക്കോണമി റേറ്റിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പുതുമുഖം അന്‍ഷുല്‍ കംബോജ് എന്നിവരായിരു്ന്നു ടീമിലെ സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍.

പക്ഷെ ആര്‍ക്കും തന്നെ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്കു ഭീഷണി സൃഷ്ടിക്കാനായില്ല. കൂടുതലായും ഫുള്‍ ലെങ്ത് ബോളുകളാണ് ഇവരെല്ലാം എറിഞ്ഞത്. ശരിയാ ലെങ്ത്തില്‍, ശരിയായ ഏരിയയില്‍ ബൗള്‍ ചെയ്യാന്‍ പേസര്‍മാര്‍ക്കു സാധിക്കാതെ പോയതോടെ ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റില്‍ നിന്നും റണ്ണൊഴുകുകയും ചെയ്തു.

RAVI SHASTRI

ഈ ബൗളിങ് അസംബന്ധം

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാദിനം കമന്ററിക്കിടെയാണ് ഓണ്‍ എയറില്‍ ഇന്ത്യന്‍ ബൗളര്‍മാരെ രവി ശാസ്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. അസംബന്ധമാണ് ഈ ബൗളിങെന്നായിരുന്നു അദ്ദേഹം രോഷത്തോടെ പറഞ്ഞത്. വേണ്ടത്ര സ്ഥിരത പുലര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കു സാധിക്കുന്നില്ല. ഈ സെഷനില്‍ ഇതുവരെയുള്ള ബൗളിങിനെക്കുറിച്ച് അവര്‍ വിലയിരുത്തും. പ്രത്യേകിച്ചും ചില ബൗണ്ടറികള്‍ ശ്രദ്ധിക്കുക തന്നെ ചെയ്യും.

ഇതു വളരെ സാധാരണ രീതിയിലുള്ള ബൗളിങാണ്. ചില സമയങ്ങളില്‍ അവ അസംബന്ധവുമാണ്. എന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍. 12ാം ഓവറില്‍ മുഹമ്മദ് സിറാജിനെതിരേ ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളി ഒരു സ്‌ട്രെയ്റ്റ് ബൗണ്ടറി പായിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രൂക്ഷമായി ശകാരിച്ചേനെ

ഇന്ത്യന്‍ ബൗളര്‍മാരെ രവി ശാസ്ത്രി വിമര്‍ശിച്ചതിനു പിന്നാല നിങ്ങള്‍ തന്നെയാണ് ഇപ്പോഴും ടീമിന്റെ കോച്ചെങ്കില്‍ ബൗളര്‍മരോടു എന്താണ് പറയുകയെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന കമന്റേറ്റര്‍ രവി ശാസ്ത്രിയോടു ചോദിച്ചത്. അവുടെ മാതൃഭാഷയില്‍ അല്‍പ്പം കടുപ്പത്തിന്‍ തന്നെയാവും താന്‍ അപ്പോള്‍ സംസാരിക്കുകയെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി.

ഞാന്‍ തീര്‍ച്ചയായും അവരെ ശകാരിക്കുക തന്നെ ചെയ്യും. ചിലപ്പോള്‍ കടുപ്പമേറിയ രീതിയിലുമായിരിക്കും. ചിലപ്പോള്‍ പ്രാദേശിക ഭാഷയാവും ഞാന്‍ ഉപയോഗിച്ചേക്കുക. അതു അല്‍പ്പം പരുക്കനുമായിരിക്കും. ചില കഠിനമായ വാക്കുകള്‍ കോച്ചിന്റെയും ബൗളിങ് കോച്ചിന്റെയും ഇടയിലുണ്ടാവുകയും ചെയ്യും.

INDIAN TEAM

അങ്ങനെയായിരിക്കും ഇതിനെ സമീപ്പിക്കുക. അതു വ്യത്യസ്തവുമാണ്. അദ്ദേഹത്തിന്് (ബൗളിങ് കോച്ച്) അതിനായില്ലെങ്കില്‍ നിങ്ങള്‍ മുന്നോട്ടു വരികയും അതു തന്നെ പറയുകയും ചെയ്യുമെന്നും ശാസ്തി വിശദമാക്കി. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ ആദ്യത്തെ സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നില്ല. ജസ്പ്രീത് ബുംറയും അന്‍ഷുല്‍ കംബോജുമാണ് ന്യൂബോള്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്.

പക്ഷെ രണ്ടു പേര്‍ക്കും യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ പോയതോടെ 10 ഓവറിനു മുമ്പ് തന്നെ കംബോജിനെ പിന്‍വലിച്ച് മുഹമ്മദ് സിറാജിനെ ഇന്ത്യ കൊണ്ടുവന്നു. പക്ഷെ കാര്യമായ വ്യത്യാസമൊന്നും കണ്ടില്ല.

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 32ാം ഓവറില്‍ ക്രോളിയെ മടക്കി രവീന്ദ്ര ജഡേജയാണ് ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പക്ഷെ അപ്പോഴേക്കും ഇംഗ്ലണ്ടിന്റെ ടോട്ടല്‍ 166ല്‍ എത്തിയിരുന്നു.

Story first published: Friday, July 25, 2025, 10:01 [IST]
Other articles published on Jul 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+