For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 68, 45, ബട്‌ലറോളമെത്തില്ല ഒരു ജുറേലും!! തലയില്‍ കൈവച്ച് റോയല്‍സ്, തീരാനഷ്ടം

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ് കാണിച്ചിരിക്കുന്നതെന്നു ശരിവയ്ക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര. ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറിനെ മെഗാ ലേലത്തിനു മുമ്പ് കൈവിട്ട് പകരം മറ്റൊരു വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേലിനെ നിലനിര്‍ത്തിയ തീരുമാനമാണ് അബദ്ധമെന്നു ഈ പരമ്പര തെളിയിക്കുന്നത്.

ജുറേല്‍ ഈ പരമ്പരയില്‍ വെറും നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ കത്തിക്കയറുകയാണ് ബട്‌ലര്‍. ആദ്യത്തെ രണ്ടു ടി20കളിലും ഇംഗ്ലീഷ് ടീം തോറ്റെങ്കിലും അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്ത സീസണില്‍ റോയല്‍സിനു എന്താണ് മിസ്സാവാന്‍ പോവുന്നതെന്നു കൂടിയാണ് കിടിലന്‍ ഇന്നിങ്‌സുകളിലൂടെ ബട്‌ലര്‍ കാണിച്ചു തന്നിരിക്കുന്നത്.

JOS BUTTLER

റോയല്‍സിന്റെ തീരുമാനം

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സ് തീര്‍യായും നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട താരങ്ങളിലൊരാളായിരുന്നു ജോസ് ബട്‌ലര്‍. കാരണം നായകന്‍ സഞ്ജു സാംസണിനെപ്പോലെ തന്നെ ടീമില്‍ ബാറ്റിങും നേതൃമികവും കൊണ്ട് ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. പക്ഷെ അഞ്ചു കളിക്കാരെ റോയല്‍സ് പുതിയ സീസണിലേക്കും നിലനിര്‍ത്തിയപ്പോള്‍ അക്കൂട്ടത്തില്‍ ബട്‌ലര്‍ ഇല്ലായിരുന്നു.

പകരം ഇന്ത്യന്‍ യുവതാരം ധ്രുവ് ജുറേലിനെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി അവര്‍ നിലനിര്‍ത്തിയത്. ഐപിഎല്ലിലോ, ആഭ്യന്തര ക്രിക്കറ്റിലോ കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും 14 കോടി ജുറേലിനു നല്‍കാനും റോയല്‍സ് തയ്യാറായി. റോയല്‍സ് ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ഒരുപോലെ ഞെട്ടിച്ച തീരുമാനമായിരുന്നു ഇത്.

എന്നാല്‍ റോയല്‍സ് വേണ്ടെന്നു വച്ച ബട്‌ലറെ 15.75 കോടി മുടക്കി മെഗാ ലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയും ചെയ്തു. ജുറേലിനായി 14 കോടി മുടക്കാന്‍ തയ്യാറെങ്കില്‍ എന്തുകൊണ്ട് ബട്‌ലറെ 15 കോടിയെങ്കിലും നല്‍കി റോയല്‍സ് നിലനിര്‍ത്തിയില്ല എന്നതാണ് ചോദ്യം.

ബട്‌ലര്‍ vs ജുറേല്‍

അന്താരാഷ്ട്ര ക്രിക്കറ്റിലോ, ഐപിഎല്ലിലോ ഒരിക്കലും താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്ത താരങ്ങളാണ് ജോസ് ബട്‌ലറും ധ്രുവ് ജുറേലും. കാരണം കണക്കുകളെടുത്താല്‍ ഇരുവര്‍ക്കുമിടയില്‍ അത്രയും വലിയ അന്തരം തന്നെ കാണാന്‍ സാധിക്കും. ഭാവിയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് താരമായി ജുറേല്‍ മാറിയേക്കുമെന്ന കാരണമാണ് അദ്ദേഹത്തെ റോയല്‍സ് നിലനിര്‍ത്താനുള്ള മുഖ്യ കാരണം.

ടി20 കരിയറെടുത്താല്‍ വിവിധ ടീമുകള്‍ക്കായി ഇതിനകം 431 മല്‍സരങ്ങളില്‍ ബട്‌ലര്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 35 ശരാശരിയില്‍ 145 സ്‌ട്രൈക്ക് റേറ്റോടെ വാരിക്കൂട്ടിയത് 12,000ത്തിന് മുകളില്‍ റണ്‍സാണ്.

DHRUV JUREL

അന്താരാഷ്ട്ര ടി20യിലേക്കു വന്നാല്‍ ഇംഗ്ലണ്ടിനായി 131 മല്‍സരങ്ങളില്‍ നിന്നും 3502 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഐപിഎല്ലിലും ഗംഭീര റെക്കോര്‍ഡാണ് ബട്‌ലറുടേത്. 108 മല്‍സരങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറികളടക്കം 38 ശരാശരിയില്‍ 3582 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

മറുഭാഗത്ത് ജുറേലിന്റെ കരിയറെടുത്താല്‍ ടി20യില്‍ അദ്ദേഹം ഇതുവരെയും കാര്യമായൊന്നും ചെയ്തിട്ടില്ല. ഭാവിയില്‍ സാധിക്കുമോയെന്നതും കണ്ടു തന്നെ അറിയണം. വെറും 41 ടി20 മല്‍സരങ്ങളില്‍ മാത്രം കളിച്ച അനുഭവസമ്പത്താണ് ജുറേലിനുള്ളത്.

ഇവയില്‍ നിന്നും 20 ശരാശരിയില്‍ 132 സ്‌ട്രൈക്ക് റേറ്റില്‍ നേടാനായത് 449 റണ്‍സുമാണ്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്ളൂ. ഐപിഎല്ലില്‍ റോയല്‍സിനായി 28 മല്‍സരങ്ങളില്‍ നിന്നും 347 റണ്‍സ് മാത്രമാണ് ജുറേലിനു നേടാനുമായത്.

ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ കളിയില്‍ 44 ബോളില്‍ 68 റണ്‍സുമായാണ് ബട്‌ലര്‍ കസറിയത്. രണ്ടാമത്തെ കളിയിലും അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 30 ബോളില്‍ 45 റണ്‍സാണ് നേടിയത്. എന്നാല്‍ ജുറേലിനെ ആദ്യ കളിയില്‍ പുറത്തിയിരുത്തിയ ഇന്ത്യ രണ്ടാമങ്കത്തില്‍ തിരിച്ചുവിളിച്ചെങ്കിലും വെറും നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായി.

Story first published: Tuesday, January 28, 2025, 16:49 [IST]
Other articles published on Jan 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+