Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിന് 10ല്‍ 9.5!! കോലിക്കും രാഹുലിനുമെത്ര? ഇന്ത്യന്‍ താരങ്ങളുടെ റേറ്റിങ്ങറിയാം

കട്ടക്ക്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ നാലു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന്റെ അപരാജിത ലീഡും കൈക്കലാക്കി. ഐസിസി ചാംപ്യന്‍സ് ട്രോഫി ഈ മാസം തുടങ്ങാനിരിക്കെ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഈ പരമ്പരനേട്ടം.

ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരത്തില്‍ ഏറ്റവും സന്തോഷിക്കാന്‍ വക നല്‍കുന്ന കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ കിടിലന്‍ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്തുവെന്നതാണ്. സമീപകാലത്തൊന്നും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹം ഇംഗ്ലീഷ് ബൗളിങിനെ തല്ലിച്ചതച്ചാണ് ഹീറോയായി മാറിയത്. ഈ കളിയില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്ര ലഭിക്കുമെന്നു നോക്കാം.

ROHIT SHARMA

ടോപ്പ് ഫൈവില്‍ ഇവര്‍

ഇന്ത്യന്‍ താരങ്ങള്‍ക്കു 10ല്‍ റേറ്റിങ് നല്‍കിയാല്‍ അഞ്ചിനു മുകളില്‍ ലഭിച്ചിട്ടുള്ളത് എട്ടു പേര്‍ക്കാണ്. ഇവരില്‍ തലപ്പത്ത് തീര്‍ച്ചയായും ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ്. അദ്ദേഹത്തിന്റെ റേറ്റിങ് 10ല്‍ 9.5 ആണ്. ഹിറ്റ്മാന്റെ വണ്‍മാന്‍ ഷോയാണ് 305 റണ്‍സിന്റെ വലിയ ലക്ഷ്യം അനായാസം എത്തിപ്പിടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

90 ബോളില്‍ 12 ഫോറും ഏഴു സിക്‌സറുകളുമടക്കം 119 റണ്‍സ് അടിച്ചെടുത്താണ് രോഹിത് ക്രീസ് വിട്ടത്. വളരെ മികച്ച ടൈമിങോടെ സിക്‌സറുകളും ഫോറുകളും പായിക്കുന്ന വിന്റേജ് രോഹിത്തിനെയാണ് ഈ കളിയില്‍ കാണാനായത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്.

രോഹിത്ത് കഴിഞ്ഞാല്‍ റേറ്റിങില്‍ രണ്ടാമത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 10ല്‍ 9 റേറ്റിങ് അദ്ദേഹത്തിനുണ്ട്. തുടരെ രണ്ടാമത്തെ കളിയിലും ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത് ജഡ്ഡുവാണ്. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. പിന്നീട് ബാറ്റിങില്‍ ഏഴു ബോളില്‍ 11 റണ്‍സോടെ ജഡ്ഡു പുറത്താവാതെ നില്‍ക്കുകയും ചെയ്തു.

8.5 റേറ്റിങുള്ള ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് മൂന്നാംസ്ഥാനത്ത്. 60 റണ്‍സുമായി രോഹിത്തിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അദ്ദേഹം ഫീല്‍ഡിങിലും മികച്ചുനിന്നു. കിടിലനൊരു റണ്ണിങ് ക്യാച്ചുള്‍പ്പെടെ മൂന്നു ക്യാച്ചുകളാണ് ഗില്‍ സ്വന്തം പേരില്‍ കുറിച്ചത്. തുടരെ രണ്ടാമത്തെ കളിയിലാണ് ആദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. നേരത്തേ ആദ്യ മാച്ചില്‍ 87 റണ്‍സുമായി ഗില്‍ മിന്നിച്ചിരുന്നു.

ഗില്ലിനു താഴെയുള്ളത് ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലുമാണ്. രണ്ടു പേരുടെയും റേറ്റിങ് 10ല്‍ ഏഴാണ്. 44ല്‍ നില്‍ക്കെ റണ്ണൗട്ടായെങ്കിലും വളരെ ഫോമിലാണ് ശ്രേയസ് തുടരെ രണ്ടാമത്തെ കളിയിലും കാണപ്പെട്ടത്. അക്ഷറിനാവട്ടെ ബൗളിങില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അഞ്ചാമനായെത്തി ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി മികവ് തെളിയിച്ചു. ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുമ്പോള്‍ 41 റണ്‍സുമായി അദ്ദേഹം പുറത്താവാതെ ക്രീസിലുണ്ടായിരുന്നു.

അരങ്ങേറ്റ മല്‍സരം കളിച്ച മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ റേറ്റിങ് 6.5 ആണ്. കന്നി മല്‍സരം അദ്ദേഹം മോശമാക്കിയില്ല. 10 ഓവറില്‍ 54 റണ്‍സിനു ഒരു വിക്കറ്റ് വരുണ്‍ സ്വന്തമാക്കി. ഹാര്‍ദിക് പാണ്ഡ്യയുടെയും ഹര്‍ഷിത് റാണയുടെയും റേറ്റിങ് ആറു വീതമാണ്. ഏഴോവറില്‍ 53 റണ്‍സിനു ജോസ് ബട്‌ലറുടെ നിര്‍ണായക വിക്കറ്റ് ഹാര്‍ദിക്ക് നേടിയിരുന്നു. ഹര്‍ഷിത് ഒരിക്കല്‍ക്കൂടി ന്യൂബോളില്‍ തല്ലുവാങ്ങിയെങ്കിലും ഒരു വിക്കറ്റ് പോക്കറ്റിലാക്കി.

VIRAT KOHLI

നിരാശപ്പെടുത്തിയവര്‍ ആരെല്ലാം

ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് മൂന്നു പേരാണ്. അഞ്ചില്‍ താഴെ റേറ്റിങുള്ളതും ഇവര്‍ക്കു തന്നെ. പേസര്‍ മുഹമ്മദ് ഷമിയുടെ റേറ്റിങ് വെറും മൂന്നാണ്. പഴയ ഷമിയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ കാണുന്നത്. 7.5 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റ് മാത്രമേ ലഭി്ച്ചുള്ളൂ.

സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും കെഎല്‍ രാഹുലുമാണ് റേറ്റിങില്‍ ഏറ്റവും പിറകില്‍. രണ്ടു മാത്രമാണ് ഇവരുടെ റേറ്റിങ്. ടീമിലേക്കു മടങ്ങിയെത്തിയ കോലി അഞ്ചു റണ്‍സ് മാത്രമെടുത്ത് ആദില്‍ റഷീദിനു വിക്കറ്റ് സമ്മാനിച്ചു. രാഹുലാവട്ടെ വിക്കറ്റിനു പിന്നില്‍ ചില പിഴവുകള്‍ വരുത്തിയ ശേഷം പിന്നീട് ബാറ്റിങിലും 10 റണ്‍സോടെ നിരാശപ്പെടുത്തി.

Story first published: Monday, February 10, 2025, 6:41 [IST]
Other articles published on Feb 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+