Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജയ്‌സ്വാള്‍ അടുത്ത വീരു, രോഹിത് ഇത് നേരത്തെ അറിഞ്ഞു! പഴയ പ്രവചനം വൈറല്‍

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ യശ്വസി ജയ്‌സ്വാള്‍ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ അഭാവത്തിലും സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. 94 നില്‍ക്കവെ സിക്‌സര്‍ പറത്തി സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ ഇന്ത്യക്ക് അടിത്തറ പാകിയിരിക്കുകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി മാറാന്‍ ഇടം കൈയന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറുമ്പോള്‍ രോഹിത് ശര്‍മയുടെ പഴയ പ്രവചനം വൈറലായിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് ജയ്‌സ്വാളിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കണ്ട രോഹിത് 'അടുത്ത സൂപ്പര്‍ സ്റ്റാര്‍' എന്നാണ് ഇതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ അത് സത്യമായി മാറിയിരിക്കുകയാണെന്ന് പറയാം. അന്ന് രോഹിത് സാമൂഹ്യ മാധ്യമത്തില്‍ ജയ്‌സ്വാളിന്റെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

രോഹിത്തിന്റെ വീക്ഷണം തെറ്റിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറായിത്തന്നെ ജയ്‌സ്വാള്‍ മാറുമെന്നും അതിനുള്ള പ്രതിഭ താരത്തിനുണ്ടെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മികച്ച ഇടം കൈയന്‍ ഓപ്പണറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വലിയ കാത്തിരിപ്പിനൊടുവിലാണ് മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കാന്‍ സാധിക്കുന്ന ഒരു ഇടം കൈയന്‍ ഓപ്പണറെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ജയ്‌സ്വാളില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. 22കാരനായ താരത്തിന്റെ മൂന്നാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടാന്‍ ജയ്‌സ്വാളിനായി. 22 വയസിനുള്ളില്‍ ഇന്ത്യയിലും വിദേശത്തും സെഞ്ച്വറി നേടിയത് സച്ചിന്‍ ടെണ്ടുല്‍ക്കും രവി ശാസ്ത്രിയും മാത്രമാണ്. ഈ റെക്കോഡിലേക്കാണ് ജയ്‌സ്വാള്‍ പേരു ചേര്‍ത്തിരിക്കുന്നത്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സെഞ്ച്വറി നേടിയ ഏക താരമാണ് ജയ്‌സ്വാളെന്നതാണ് എടുത്തു പറയേണ്ടത്.

Yashasvi Jaiswal

വിരാട് കോലിക്കും ജോ റൂട്ടിനും പോലും സാധിക്കാത്ത നേട്ടമാണ് ജയ്‌സ്വാള്‍ നേടിയെടുത്തിരിക്കുന്നത്. ആക്രമിച്ച് കളിക്കുന്ന താരമാണ് ജയ്‌സ്വാള്‍. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ ജയ്‌സ്വാളിന് മികവുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ സിക്‌സര്‍ പറത്തുന്നത് വളരെ അപൂര്‍വ്വമായി മാത്രം കാണുന്നതാണ്. എന്നാല്‍ ഇതിന് ധൈര്യം കാട്ടാന്‍ ജയ്‌സ്വാളിന് സാധിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആറ് തവണയും രോഹിത് ശര്‍മ മൂന്ന് തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ പ്രമുഖരെല്ലാം വലിയ സ്‌കോറിലേക്ക് ഉയരാത്ത സാഹചര്യത്തിലും തിളങ്ങാന്‍ ജയ്‌സ്വാളിനായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 26 ഇന്നിങ്‌സിന്റെ അനുഭവസമ്പത്ത് മാത്രമാണ് ജയ്‌സ്വാളിനുള്ളത്. എന്നാല്‍ ബാറ്റിങ് നിരയിലെ രജത് പാട്ടീധാറൊഴികെ മറ്റെല്ലാവരും ജയ്‌സ്വാളിനെക്കാള്‍ അനുഭവസമ്പത്തുള്ളവരാണ്. പക്ഷെ ഇവരെല്ലാം നിരാശപ്പെടുത്തി. രോഹിത് ശര്‍മ 14 റണ്‍സില്‍ പുറത്തായപ്പോള്‍ ശുബ്മാന്‍ ഗില്ലിന് 34 റണ്‍സാണ് നേടാനായത്. ശ്രേയസ് അയ്യര്‍ 27 റണ്‍സും നേടി.

ആദ്യ ടെസ്റ്റിലും അര്‍ധ സെഞ്ച്വറിയടക്കം നേടാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. വലിയ ഭാവി ജയ്‌സ്വാളിനുണ്ടെന്ന് പ്രകടനത്തിലൂടെ താരം തെളിയിക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള ജയ്‌സ്വാളിന് ഇരട്ട സെഞ്ച്വറി പ്രകടനം നടത്താനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും തകര്‍പ്പന്‍ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്.

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ജയ്‌സ്വാളിന് ഇന്ന് ശുബ്മാന്‍ ഗില്ലിനെക്കാള്‍ ഓപ്പണിങ്ങില്‍ പരിഗണന ലഭിക്കുന്നു. ഇത് മുതലാക്കി വരുന്ന മത്സരങ്ങളിലും തിളങ്ങാന്‍ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ടി20 ലോകകപ്പ് വരാനിരിക്കെ ജയ്‌സ്വാളിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഇന്ത്യക്കൊപ്പം വലിയ ഭാവി തന്നെ ജയ്‌സ്വാളിനുണ്ടാവുമെന്നുറപ്പാണ്. ഭാവിയില്‍ ഇന്ത്യയുടെ നായകനായിവരെ ജയ്‌സ്വാളിനെ പ്രതീക്ഷിക്കാം.

Story first published: Friday, February 2, 2024, 16:06 [IST]
Other articles published on Feb 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+