For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 6 ഇന്നിങ്സില്‍ വെറും 111! സെഞ്ച്വറിയല്ലാതെ എന്തുണ്ട്? രോഹിത്തിന് ഒരു നാണക്കേടും

റാഞ്ചി: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെ ബാറ്റിങിലെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലും അദ്ദേഹം നിരാശപ്പെടുത്തി. ഒമ്പതു ബോളുകളില്‍ നിന്നും രണ്ടു റണ്‍സ് മാത്രമെടുത്ത് ഹിറ്റ്മാന്‍ ക്രീസ് വിടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 353 റണ്‍സിനു മറുപടിയില്‍ രോഹിത്- യശസ്വി ജയ്‌സ്വാള്‍ ജോടിയില്‍ നിന്നും മികച്ചൊരു തുടക്കീം ടീം ആഗ്രഹിച്ചിരുന്നു.

പക്ഷെ മൂന്നാമത്തെ ഓവറില്‍ തന്നെ രോഹിത് വിക്കറ്റ് കൈവിടുകയായിരുന്നു. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് മൂന്നാമത്തം ഓവറിലെ നാലാമത്തെ ബോളില്‍ ഇന്ത്യന്‍ നായകനെ മടക്കിയത്. പിച്ച് ചെയ്ത് അല്‍പ്പം ഉയര്‍ന്ന ബോളായിരുന്നു ഓഫ്സ്റ്റംപിന് പുറത്ത് ആന്‍ഡേഴ്‌സന്‍ പരീക്ഷിച്ചത്. യാതൊരു ഫുട്ട്‌വര്‍ക്കുമില്ലാതെ നിന്നയിടത്തു നിന്നും രോഹിത് അതു പുഷ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ROHIT SHARMA

പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോക്‌സിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ രോഹിത്തിനു തലതാഴ്ത്തി ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു. രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഒരു മോശം റെക്കോര്‍ഡ് കൂടിയാണ് രോഹിത് കുറിച്ചത്.

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. മുമ്പൊരിക്കലും ഇത്ര ചെറിയൊരു സകോറില്‍ ഹിറ്റ്മാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടില്ല. ഈ പരമ്പരയില്‍ അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായതും ഇതാദ്യമാണ്.

ബാറ്ററെന്ന നിലയില്‍ രോഹിത്തിനെ സംബന്ധിച്ച് ഈ പരമ്പരയിലെ ഇതുവരെയുള്ള പ്രകടനം ഒട്ടും അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല. ഒരേയൊരു സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള ആറു ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പാണ്. ഒരു ഫിഫ്റ്റി പോലും ഇവയില്‍ നിന്നും രോഹിത്തിനു നേടാനുമായിട്ടില്ല.

ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്തതാവട്ടെ 111 റണ്‍സ് മാത്രമാണ്. നാലു ടെസ്റ്റുകളിലെ ഏഴിന്നിങ്‌സുകളില്‍ നിന്നും 34.57 ശരാശരിയില്‍ 63.68 സ്‌ട്രൈക്ക് റേറ്റോടെ 242 റണ്‍സാണ് അദ്ദേഹത്തിനു നേടാനയത്. ഉയര്‍ന്ന സ്‌കോര്‍ 131 റണ്‍സാണ്.

24 റണ്‍സ്, 39, 14, 13, 131, 19, 2 എന്നിങ്ങനൊണ് ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി നേട്ടം. 196 ബോളുകള്‍ നേരിട്ട അദ്ദേഹം 14 ഫോറും മൂന്നു സിക്‌സറുമടക്കമാണ് 131 റണ്‍സ് സ്‌കോര്‍ ചെയ്തത്. പക്ഷെ ഈ ഇന്നിങ്‌സിലും അദ്ദേഹം ഫ്‌ളോപ്പാവേണ്ടയാരുന്നു.

എന്നാല്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത്തിനെ പുറത്താക്കാന്‍ ലഭിച്ച ഒരു അവസരം ഇംഗ്ലണ്ട് പാഴാക്കുകയായിരുന്നു. ഫസ്റ്റ് സ്ലിപ്പില്‍ ജോ റൂട്ടായിരുന്നു ക്യാച്ച് താഴെയിട്ടത്. അന്നു റൂട്ട് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം ഇതിനേക്കാള്‍ പരിതാപകരമായി മാറുമായിരുന്നു.

ഇംഗ്ലണ്ട് 353ന് ഓള്‍ഔട്ട്

റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിസ് രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ ഇന്ത്യ അവസാനിപ്പിച്ചിരിക്കുകയാണ്. ഏഴു വിക്കറ്റിനു 302 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ 353 റണ്‍സിനു ഓള്‍ഔട്ടാക്കി. ജോ റൂട്ടിന്റെ (122*) അപരാജിത സെഞ്ച്വറിയാണ് ഒരു ഘട്ടത്തില്‍ അഞ്ചിനു 112 റണ്‍സെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ 350 കടത്തിയത്.

274 ബോളുകള്‍ നേരിട്ട റൂട്ടിന്റെ ഇന്നിങ്‌സില്‍ 10 ഫോറുകളുള്‍പ്പെട്ടിരുന്നു. ഓലി റോബിന്‍സണ്‍ (58), ജെയിസ് ഫോക്‌സ് (47), സാക്ക് ക്രോളി (42) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 34 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Saturday, February 24, 2024, 11:53 [IST]
Other articles published on Feb 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+