Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ രോഹിത് അത് തീരുമാനിച്ചു, മുംബൈക്കായി രഞ്ജി ട്രോഫി കളിക്കും! നിര്‍ണ്ണായക നീക്കം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശര്‍മ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ പ്ലേയിങ് 11 നിന്ന് രോഹിത്തിനെ മാറ്റിനിര്‍ത്തുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെ രോഹിത് ശര്‍മ വിരമിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ കളി തുടരാനാണ് രോഹിത് ശര്‍മയുടെ തീരുമാനം. രോഹിത്തിന്റെ ഈ തീരുമാനത്തില്‍ ടീം മാനേജ്‌മെന്റിനും മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനും എതിര്‍പ്പാണുള്ളത്. രോഹിത് വിരമിക്കാത്തതിലെ അതൃപ്തി ബിസിസി ഐ യോഗത്തില്‍ ഗംഭീര്‍ പരസ്യമായി തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഫോം തെളിയിക്കാതെ രോഹിത്തുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് ഗംഭീറിന്റെ നിലപാട്. ഇപ്പോഴിതാ ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം പാലിക്കാന്‍ രോഹിത് ശര്‍മ തയ്യാറെടുക്കുകയാണ്.

മുംബൈക്കായി രഞ്ജി കളിച്ചേക്കും

വലിയ ഇടവേളക്ക് ശേഷം രോഹിത് ശര്‍മ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മുംബൈയുടെ രഞ്ജി ട്രോഫി പരിശീലന ക്യാംപില്‍ പങ്കെടുക്കാമെന്ന് രോഹിത് ടീം മാനേജ്‌മെന്റിനെ അറിയിച്ചുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഫോമിലേക്കെത്താനാണ് ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നത്. ജമ്മു കാശ്മീരിനെതിരേയാണ് മുംബൈയുടെ അടുത്ത മത്സരം. ഇതില്‍ രോഹിത് ശര്‍മയും ഉണ്ടാകുമെന്നാണ് വിവരം.

രഞ്ജി ട്രോഫിയിലെ പരിശീലനത്തിലെ പ്രകടനം നോക്കിയാവും രോഹിത്തിനെ കളിപ്പിക്കുന്ന കാര്യം മുംബൈ ടീം തീരുമാനിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസീസ് പരമ്പരയില്‍ ഏഴില്‍ താഴെയായിരുന്നു രോഹിത്തിന്റെ ശരാശരി. ഈ സാഹചര്യത്തില്‍ രോഹിത്തിന് ടീമില്‍ തുടരാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ ടീമില്‍ ഉണ്ടാകും. ഇതിന് മുമ്പ് അദ്ദേഹത്തിന് ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണ്.

rohit sharma

രോഹിത്തിനെ പ്രായം തളര്‍ത്തുന്നു

രോഹിത് ശര്‍മയെ പ്രായം തളര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത. എന്നാല്‍ ടെസ്റ്റിലെ പ്രകടനം മാത്രം വിലയിരുത്തി രോഹിത്തിനെ മാറ്റിനിര്‍ത്താനാവില്ല. ഏകദിനത്തില്‍ സ്വപ്‌നതുല്യ റെക്കോഡുകള്‍ രോഹിത്തിനുണ്ട്. മൂന്ന് ഇരട്ട സെഞ്ച്വറികളടക്കം നേടിയ താരമാണ് രോഹിത് ശര്‍മ. അതുകൊണ്ടുതന്നെ രോഹിത്തിനെ പെട്ടെന്ന് തഴയുന്നത് ശരിയായ രീതിയല്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

നായകനായും ബാറ്റ്‌സ്മാനായും ഈ പരമ്പരയിലെ രോഹിത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും. ഇത് വിലയിരുത്തിയാവും രോഹിത്തിന്റെ ചാമ്പ്യന്‍സ് ട്രോഫിയിലെ സീറ്റ് തീരുമാനിക്കുക. ഗംഭീറിന് രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല. യുവതാരങ്ങളെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗംഭീറിന് താല്‍പര്യം. ശ്രേയസ് അയ്യരെ ഏകദിന നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗംഭീറിന് താല്‍പര്യം. യശ്വസി ജയ്‌സ്വാളിനെയും നായകനാക്കി വളര്‍ത്താന്‍ ഗംഭീര്‍ താല്‍പര്യം കാട്ടുന്നു.

വിരാട് കോലി രഞ്ജി ട്രോഫി കളിക്കില്ല

രോഹിത് ശര്‍മയെപ്പോലെ തന്നെ മോശം ഫോമിലൂടെയാണ് വിരാട് കോലി കടന്ന് പോകുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരമായ വിരാട് കോലിയും രഞ്ജി ട്രോഫി കളിച്ച് ഫോം കണ്ടെത്തണമെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാല്‍ കോലി രഞ്ജി ട്രോഫി കളിക്കില്ലെന്നാണ് വിവരം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ ടീമില്‍ കോലിയുണ്ടാവും.

പഴയ മികവിലേക്ക് കോലിക്ക് മടങ്ങിയെത്തുക പ്രയാസമാണ്. ഓഫ് സൈഡില്‍ കോലി ദുരന്തമാവുകയാണ്. ഈ ദൗര്‍ബല്യം നികത്താതെ കോലിക്ക് അധികനാള്‍ മുന്നോട്ട് പോകാനാവില്ലെന്ന് നിസംശയം പറയാം. കോലിയുടെ മോശം ഫോമിലും ഗംഭീറിന് അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ഇതേ ഫോമില്‍ തുടര്‍ന്നാല്‍ കോലി തഴയപ്പെട്ടാലും അത്ഭുതപ്പെടാനാവില്ല.

Story first published: Tuesday, January 14, 2025, 7:23 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+