For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വേണ്ടത് 7 സിക്‌സ്, രോഹിത്തിനെ കാത്ത് ലോക റെക്കോഡ്- മറ്റാര്‍ക്കും നേടാനായിട്ടില്ല

റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് ഇന്ത്യയാണ് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നാലാം മത്സരം ജയിച്ച് പരമ്പര സമനിലയാക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുക. അതേ സമയം ജയത്തോടെ പരമ്പര ഉറപ്പിക്കുകയെന്നതാവും രോഹിത് ശര്‍മയും സംഘവും പദ്ധതിയിടുക. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്.

ജസ്പ്രീത് ബുംറക്ക് നാലാം മത്സരത്തില്‍ വിശ്രമം അനുവദിക്കും. ഇതോടെ ഇന്ത്യയുടെ ബൗളിങ് നിര കൂടുതല്‍ ദുര്‍ബലമാവും. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്ന് പറയാം. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറിയടക്കം നേടി മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. നാലാം ടെസ്റ്റിലും രോഹിത്തിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. നാലാം ടെസ്റ്റില്‍ രോഹിത്തിനെ കാത്ത് വമ്പനൊരു റെക്കോഡുമുണ്ട്.

മറ്റാര്‍ക്കും നേടാനാവാത്ത ലോക റെക്കോഡ് സ്വന്തമാക്കാനാണ് രോഹിത് കാത്തിരിക്കുന്നത്. അത് എന്താണെന്ന് പരിശോധിക്കാം. 7 സിക്‌സര്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 600 സിക്‌സുകളെന്ന വമ്പന്‍ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനാവും. ഇതിന് മുമ്പ് മറ്റാര്‍ക്കും നേടാനാവാത്ത റെക്കോഡാണ്. ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിക്കഴിഞ്ഞു. നിലവില്‍ 495 മത്സരത്തില്‍ നിന്ന് 593 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്.

നിലവിലെ ഫോമില്‍ രോഹിത് അനായാസം ഈ റെക്കോഡിലേക്കെത്തിയേക്കും. ഇതോടൊപ്പം 23 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ 4000 റണ്‍സ് ക്ലബ്ബിലേക്കെത്താനും രോഹിത്തിനാവും. 98 ഇന്നിങ്‌സില്‍ നിന്ന് 3977 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 45.19 ശരാശരിയില്‍ 11 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയുമാണ് രോഹിത് ടെസ്റ്റ് കരിയറില്‍ നേടിയത്. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ.

rohit sharma

ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 1000 റണ്‍സ് നേടുന്ന താരമാകാനും രോഹിത് തയ്യാറെടുക്കുകയാണ്. 13 റണ്‍സാണ് ഈ നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് വേണ്ടത്. 12 മത്സരത്തില്‍ നിന്ന് 47 ശരാശരിയില്‍ 987 റണ്‍സാണ് രോഹിത് ഇതുവരെ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ നേടിയത്. മൂന്ന് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറികളുമാണ് രോഹിത് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ നേടിയത്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോലിക്കും ചേതേശ്വര്‍ പുജാരക്കും ശേഷം ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമാണ് രോഹിത് ശര്‍മ.

ഇതില്‍ ഏതൊക്കെ റെക്കോഡ് രോഹിത് സ്വന്തമാക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം. നാലാം ടെസ്റ്റില്‍ ഇന്ത്യ ടേണിങ് പിച്ചൊരുക്കാനാണ് സാധ്യത. പിച്ചില്‍ വിള്ളലുണ്ടെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും മികവ് കാട്ടാന്‍ സാധിക്കുന്ന തരത്തിലുള്ള പിച്ചായിരിക്കും റാഞ്ചിയിലേത്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

മൂന്നാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് അംപയര്‍മാരുടെ തീരുമാനത്തിനെതിരേയും ഡിആര്‍എസിനെതിരേയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ നാലാം മത്സരത്തില്‍ പോരാട്ടം മുറുകും. ഇംഗ്ലണ്ടിന്റെ ആക്രണ ബാസ് ബോള്‍ ശൈലി ഇന്ത്യയില്‍ ഫലം കാണുന്നില്ലെന്നതാണ് ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ നാലാം മത്സരത്തിലെ ഇംഗ്ലണ്ടിന്റെ തന്ത്രം എന്താവുമെന്നത് കണ്ടറിയണം.

പ്ലേയിങ് 11 ഇതിനോടകം ഇംഗ്ലണ്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. രണ്ട് മാറ്റങ്ങളാണ് അവര്‍ പ്ലേയിങ് 11ല്‍ വരുത്തിയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഇംഗ്ലണ്ടിനെ സഹായിക്കുമോയെന്നത് കണ്ടറിയാം.

Story first published: Thursday, February 22, 2024, 20:44 [IST]
Other articles published on Feb 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+