Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിന്റെ സിക്‌സ് പതിച്ചത് പെണ്‍കുട്ടിയുടെ ദേഹത്ത്! രക്ഷയ്‌ക്കെത്തി ഇംഗ്ലീഷ് സംഘം

1
രോഹിത്തിന്റെ സിക്‌സ് കൊണ്ടത് പെണ്‍കുട്ടിയുടെ ദേഹത്ത്, ആശ്വസിപ്പിച്ച് രോഹിത്‌

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ടായരുന്നു. എന്നാല്‍ ഇതിനിടെ ഒരു സംഭവം ആശങ്കയുടെ ചില നിമിഷങ്ങളും സമ്മാനിച്ചിരുന്നു. ഇതിന്റെ കാരണക്കാരനാവട്ടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായിരുന്നു. മാച്ച് വിന്നിങ് ഇന്നിങ്‌സായിരുന്നു ബാറ്റിങില്‍ ഹിറ്റ്മാന്‍ കാഴ്ചവച്ചത്. 58 ബോളില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം രോഹിത് അടിച്ചെടുത്തത് 76 റണ്‍സായിരുന്നു. ഇവയിലൊരു സിക്‌സറായിരുന്നു 'കുഴപ്പക്കാരനായത്'.

ഫാസ്റ്റ് ബൗളര്‍ ഡേവിഡ് വില്ലിക്കെതിരേ അഞ്ചാമത്തെ ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു അപകടം വിതച്ച രോഹിത് ശര്‍മയുടെ സിക്‌സര്‍. ഷോര്‍ട്ട് ബോളായിരുന്നു വില്ലി പരീക്ഷിച്ചത്. എന്നാല്‍ കിടിലനൊരു ഹുക്ക് ഷോട്ടിലൂടെ രോഹിത് ഇതു ലോങ് ലെഗിലെ സ്റ്റാന്‍ഡ്‌സിലേക്കു പായിക്കുകയായിരുന്നു. പക്ഷെ ഈ ബോള്‍ നേരെ പതിച്ചത് മാതാപിതാക്കള്‍ക്കൊപ്പം കളി കാണാനെത്തിയ ഇന്ത്യന്‍ ബാലികയുടെ ദേഹത്തായിരുന്നു. ബോള്‍ ദേഹത്തു കൊണ്ട ശേഷം കുട്ടിയെ രക്ഷിതാവ് തോളിലിട്ട് പുറത്ത് തടവുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ചുറ്റുമുണ്ടായിരുന്ന കാണികളിലും ഇതു ആശങ്ക പടര്‍ത്തിയിരുന്നു.

2

സംഭവം ശ്രദ്ധയില്‍പ്പെട്ട ഇംഗ്ലീഷ് ടീം അവരുടെ ഫിസിയോയയ ഉടന്‍ തന്നെ പെണ്‍കുട്ടിയെ പരിശോധിക്കാന്‍ സ്റ്റാന്റ്‌സിലേക്കു അയക്കുകയും ചെയ്തു. കുട്ടിക്കു സാരമായ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. എന്നാല്‍ തന്റെ സിക്‌സര്‍ പെണ്‍കുട്ടിയുടെ ദേഹത്തു പതിച്ചതൊന്നും രോഹിത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ല. അതുകൊണ്ടു തന്നെ സിക്‌സറിനു ശേഷവും അദ്ദേഹം വളരെ സ്വാഭാവികമായി തന്നെയാണ് കാണപ്പെടുകയും ചെയ്തത്.

ഇന്ത്യക്കു വമ്പന്‍ ജയം

ആദ്യ ഏകദിനത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെതിരേ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. ടോസിനു ശേഷം ബാറ്റിങിന് അയച്ച ഇംഗ്ലണ്ടിനെ ഇന്ത്യന് പേസ് സംഘം വരിഞ്ഞുകെട്ടി. 25.2 ഓവറില്‍ വെറും 110 റണ്‍സിനു ഇംഗ്ലണ്ട് ഓള്‍ഔട്ടായി.

മുഴുവന്‍ വിക്കറ്റുകളും പേസര്‍മാരാണ് പങ്കിട്ടത്. ആറു വിക്കറ്റുകള്‍ കൊയ്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം ആറു പേരെ പുറത്താക്കിയത്. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. മുഹമ്മദ് ഷമി കളിയില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിച്ച ഒരു വിക്കറ്റ് പ്രസിദ്ധ് കൃഷ്ണയ്ക്കാണ്.

3

റണ്‍ചേസില്‍ വളരെ അനായാസമായി ഇന്ത്യ വിജയം പിടിച്ചെടുത്തു. 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയായിരുന്നു ഇന്ത്യ വിജയറണ്‍സ് കുറിച്ചത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് 76 റണ്‍സുമായി ഇന്ത്യന്‍ വിജയത്തിന്റെ വേഗത കൂട്ടി. തുടക്കത്തില്‍ റണ്ണെടുക്കാന്‍ പാടുപെട്ടെങ്കിലും ശിഖര്‍ ധവാന്‍ 31 റണ്‍സും സ്‌കോര്‍ ചെയ്തു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തിയിരിക്കുകയാണ്. പരമ്പരയിലെ അടുത്ത മല്‍സരം വ്യാഴാഴ്ച നടക്കും.

Story first published: Wednesday, July 13, 2022, 0:12 [IST]
Other articles published on Jul 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+