For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 4 വര്‍ഷത്തിനിടെ രോഹിത് എന്ത് ചെയ്തു? കോലിയെ മിസ് ചെയ്തു, മുന്‍ ക്യാപ്റ്റന്‍ പറയുന്നു

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനേറ്റ പരാജയത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ ജെഫ്രി ബോയ്‌കോട്ട്. ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 28 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ തീര്‍ത്തത്. ആദ്യത്തെ രണ്ടു ദിവസവും ടെസ്റ്റില്‍ ഇന്ത്യക്കായിരുന്നു മുന്‍തൂക്കം.

എന്നാല്‍ അടുത്ത രണ്ടു ദിവസവും ഈ മുന്‍തൂക്കം നഷ്ടപ്പെടുത്തിയ ഇന്ത്യ അപ്രതീക്ഷിത പരാജയത്തിലേക്കു വീഴുകയായിരുന്നു. രണ്ടാമിന്നിങ്‌സിലെ മോശം ബൗളിങും ഫീല്‍ങുമെല്ലാം ഇന്ത്യന്‍ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നല്ല കാലം കഴിഞ്ഞുവെന്നും മുന്‍ നായകനായ വിരാട് കോലിയെ ആദ്യ ടെസ്റ്റില്‍ ടീം ശരിക്കു മിസ് ചെയ്തതായും ബോയ്‌കോട്ട് ചൂണ്ടിക്കാട്ടി.

ROHIT SHARMA

ആദ്യ ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ രോഹിത് ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണായി മാറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹത്തിനു രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല., ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സിനു പുറത്തായ ഹിറ്റ്മാന്‍ രണ്ടാമിന്നിങ്‌സില്‍ 39 റണ്‍സിനും ക്രീസ് വിടുകയായിരുന്നു.

ഈ ഇന്ത്യന്‍ അത്ര മികച്ചതല്ല. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയെ സ്വന്തം തട്ടകത്തില്‍ വീഴ്ത്താനുള്ള സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിനു ലഭിച്ചിരിക്കുന്നതെന്നും ദി ഡെയ്‌ലി ടെലഗ്രാഫിലെ കോളത്തില്‍ ജെഫ്രി ബോയ്‌കോട്ട് കുറിച്ചു. വിരാട് കോലിയെ ഇന്ത്യ ശരിക്കും മിസ്സ് ചെയ്തു. രവീന്ദ്ര ജഡേജയ്ക്കു പരിക്കേറ്റിരിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ കളിക്കുകയും ചെയ്യുന്നില്ല.

രോഹിത് ശര്‍മ 37ാം വയസ്സിലേക്കു അടുക്കുകയാണ്. തന്റെ നല്ല കാലം അദ്ദേഹം പിന്നിട്ടു കഴിഞ്ഞു. രോഹിത് മികച്ച പല ഇന്നിങ്‌സുകളും കളിക്കാറുണ്ട്. പക്ഷെ നാട്ടില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വെറും രണ്ടു ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

ഫീല്‍ഡിങിലും ആദ്യ ടെസ്റ്റില്‍ ഇന്ത്യ വളരെ ദുര്‍ബലമായിരുന്നു. 110 റണ്‍സില്‍ നില്‍ക്കെ ഓലി പോപ്പിന്റെ ക്യാച്ച് ഇന്ത്യ പാഴാക്കുകയും ചെയ്തു. ഇതു കാരണം 86 റണ്‍സാണ് അവര്‍ അധികമായി വഴങ്ങിയത്. മല്‍സരം തോറ്റതും ഈ കാരണത്താലാണെന്നും കോളത്തില്‍ ബോയ്‌കോട്ട് വിലയിരുത്തി.

സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചായിരുന്നിട്ടും ആര്‍ അശ്വിന്‍, രവീന്ദ്രേ ജഡേജ, അക്ഷര്‍ പട്ടേല്‍ സ്പിന്‍ ത്രയം തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു രണ്ടാമിന്നിങ്‌സില്‍ കാഴ്ചവച്ചത്. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തെ നേരിടാന്‍ വ്യക്തമായ പ്ലാനോടെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഇറങ്ങിയത്. സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളുമെല്ലാം അവര്‍ ഫലപ്രദമായി പ്രയോഗിച്ചതോടെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു ലൈനും ലെങ്ത്തുമെല്ലാം പാളുകയും ചെയ്തു.

VIRAT KOHLI

സ്വീപ്പുകളിലൂടെയും റിവേഴ്‌സ് സ്വീപ്പുകളിലൂടെയും ഇംഗ്ലണ്ട് ഇന്ത്യയെ ശരിക്കും വട്ടം കറക്കുകയായിരുന്നു. 190 റണ്‍സിന്റെ ലീഡ് നേടിയിട്ടും ഇന്ത്യക്കു തോല്‍വിയേറ്റി വാങ്ങേണ്ടി വരികയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് ഇതു വലിയൊരു ആഘാതം തന്നെയായിരിക്കും. സ്വന്തം പിച്ചുകളില്‍ ഇന്ത്യക്കു മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യം കൂടിയാണിത്. ഇവിടെ തങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നായിന്നു അവര്‍ കരുതിയിരുന്നതെന്നും ബോയ്‌കോട്ട് കോളത്തില്‍ കുറിക്കുന്നു.

അടുത്ത ടെസ്റ്റില്‍ രവീന്ദ്ര ജഡേജയില്ലെന്നതു ഇന്ത്യക്കു വലിയ തിരിച്ചടി തന്നെയാണ്. അദ്ദേഹം മഹാനായ ഓള്‍റൗണ്ടറും ടോപ് ബൗളറും ഗംഭീര ഫീല്‍ഡറുമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മികച്ച ബാറ്ററും ജഡേജയായിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ 60 ശരാശരിയുള്ള മികച്ച ബാറ്ററാണ് അദ്ദേഹം.

ഫീല്‍ഡില്‍ ജഡേജ ടീമിനു നല്‍കുന്ന ഊര്‍ജവും വളരെ വലുതാണ്. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ഇംഗ്ലണ്ട് അടുത്ത ടെസ്റ്റില്‍ ഇതു പരമാവധി പ്രയോജനപ്പെടുത്തണമെന്നും കോളത്തില്‍ ബോയ്‌കോട്ട് ആവശ്യപ്പെട്ടു.

Story first published: Wednesday, January 31, 2024, 10:38 [IST]
Other articles published on Jan 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+