Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത് വീണ്ടും ദുരന്തമാകുമോ? നെറ്റ്‌സില്‍ മിഡില്‍ സ്റ്റംപ് തെറിച്ചു- വീഡിയോ

രാജ്‌കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരം ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയും ജയിച്ചതോടെ പരമ്പര 1-1 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മൂന്നാം മത്സരത്തിന് ഇറങ്ങും മുമ്പ് പരിക്കാണ് ഇന്ത്യക്ക് തലവേദന ആയിരിക്കുന്നത്. വിരാട് കോലിയുടെ അഭാവം ഇന്ത്യയെ തളര്‍ത്തുന്നു. കെ എല്‍ രാഹുലും മൂന്നാം മത്സരത്തിനുണ്ടാവില്ല.

ഇതോടെ കൂടുതല്‍ യുവതാരങ്ങളെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ രോഹിത് ശര്‍മയിലേക്കാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. എന്നാല്‍ ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ രോഹിത്തിനായിട്ടില്ല. 24, 39, 14, 13 എന്നിങ്ങനെയാണ് രോഹിത്തിന്റെ ആദ്യത്തെ 2 മത്സരത്തിലെ സ്‌കോറുകള്‍. മൂന്നാം മത്സരത്തില്‍ രോഹിത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ നെറ്റ്‌സിലെ രോഹിത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. നെറ്റ്‌സില്‍ യുവതാരങ്ങളോടൊപ്പമാണ് രോഹിത് ബാറ്റിങ് പരിശീലനം നടത്തിയത്. രണ്ട് തവണ നെറ്റ് ബൗളര്‍മാര്‍ രോഹിത്തിനെ ക്ലീന്‍ബൗള്‍ഡാക്കി. കൂടുതലും എഡ്ജായാണ് താരം പുറത്തായത്. രോഹിത്തിലെ നെറ്റ്‌സിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മൂന്നാം മത്സരത്തിലും കാര്യമായ പ്രകടനം പ്രതീക്ഷിക്കാനാവില്ല. രോഹിത് ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യ പതറാനുള്ള സാധ്യതയാണ് കൂടുതല്‍.

രണ്ടാം ടെസ്റ്റ് ഇന്ത്യ ജയിച്ചത് യശ്വസി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തിലും ശുബ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിക്കരുത്തിലുമാണ്. എന്നാല്‍ ഇതേ മികവ് മൂന്നാം ടെസ്റ്റിലും പ്രതീക്ഷിക്കാനാവില്ല. സീനിയര്‍ താരമായി രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യയുടെ പ്ലേയിങ് 11ലുള്ളത്. നായകനെന്ന സമ്മര്‍ദ്ദത്തോടൊപ്പം സീനിയര്‍ താരമെന്ന നിലയിലെ സമ്മര്‍ദ്ദവും എത്തുമ്പോള്‍ രോഹിത് ശര്‍മയുടെ പ്രകടനം കൂടുതല്‍ മോശമാകാനാണ് സാധ്യത.

rohit sharma

യശ്വസി ജയ്‌സ്വാള്‍ വലിയ ആത്മവിശ്വാസത്തോടെ കളിക്കുന്നു. രോഹിത്തും ജയ്‌സ്വാളും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രാജ്‌കോട്ടില്‍ ഫ്‌ളാറ്റ് പിച്ചാവും ഇന്ത്യ ഒരുക്കുകയെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ 400ന് മുകളിലേക്ക് സ്‌കോര്‍ ഉയരാനാണ് സാധ്യത. ജയ്‌സ്വാളും രോഹിത്തും നല്‍കുന്ന തുടക്കത്തെ ശുബ്മാന്‍ ഗില്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതും അത്യാവശ്യമാണ്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ ഗില്ലിനാവുമോയെന്നതാണ് അറിയേണ്ടത്.

മധ്യനിരയില്‍ ശ്രേയസ് അയ്യരില്ല. മോശം ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. രജത് പാട്ടീധാറിനും സര്‍ഫറാസ് ഖാനും ഇന്ത്യ മധ്യനിരയില്‍ അവസരം നല്‍കിയേക്കും. രണ്ടാം ടെസ്റ്റില്‍ രജത് പാട്ടീധാര്‍ കളിച്ചെങ്കിലും കാര്യമായ പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റ് രജത്തിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്. സര്‍ഫറാസ് ഖാന് അരങ്ങേറ്റം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ദ്രുവ് ജുറേലിനെ പരിഗണിച്ചേക്കും. മോശം ഫോമിലുള്ള കെ എസ് ഭരത്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ദ്രുവ് ജുറേല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരമാണ്. ഇന്ത്യക്കൊപ്പം കസറാന്‍ താരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. സ്പിന്‍ നിരയിലേക്ക് രവീന്ദ്ര ജഡേജ മടങ്ങിയെത്തുന്നത് ടീമിന് ആശ്വാസമാവും. എന്നാല്‍ ജഡേജ വരുന്നതോടെ കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വരും.

പേസ് നിരയിലേക്ക് മുഹമ്മദ് സിറാജ് തിരിച്ചെത്തും. മുകേഷ് കുമാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ടാം ടെസ്റ്റില്‍ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ സിറാജിന് തിരിച്ചുവരവ് അവസരം ലഭിക്കുമെന്നുറപ്പാണ്. ഇംഗ്ലണ്ടിനൊപ്പം ശക്തമായ താരനിരയുണ്ട്. സാക്ക് ക്രോളി, ഒലി പോപ്പ്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുമെന്നുറപ്പാണ്.

Story first published: Wednesday, February 14, 2024, 13:41 [IST]
Other articles published on Feb 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+