Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആദ്യ ടി20യില്‍ രോഹിത് ഉണ്ടാവില്ല?, ഇന്ത്യക്ക് ആശങ്ക, പകരം ആര് നയിക്കും?

1

സതാംപ്റ്റണ്‍: ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പര ഏഴാം തീയ്യതി ആരംഭിക്കുകയാണ്. ടെസ്റ്റ് മത്സരത്തില്‍ ടീമിലുണ്ടായിരുന്നു വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരൊന്നും ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീമിലില്ല. നായകനായി രോഹിത് ശര്‍മ തിരിച്ചെത്തുമെന്നാണ് ബിസിസി ഐ വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ ടി20 രോഹിത്തിന് നഷ്ടമാവുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അസുഖബാധിതനായി അഞ്ചാം ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് ടി20 പരമ്പരയിലൂടെ തിരിച്ചുവരുമെന്നാണ് ബിസിസി ഐ ടീം പ്രഖ്യാപിച്ചതിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്ക് രോഹിത്തെത്താന്‍ അല്‍പ്പം കൂടി സമയം ആവിശ്യമാണെന്നും അതുകൊണ്ട് ആദ്യ ടി20യില്‍ അദ്ദേഹം ഉണ്ടായേക്കില്ലെന്നുമുള്ള സൂചനയാണ് ബിസിസി ഐ വൃത്തം നല്‍കിയത്.

1

'അവന്‍ ഇപ്പോള്‍ പനി മാറി പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അവന് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ അല്‍പ്പം കൂടി സമയം ആവിശ്യമാണ്. പരിശീലനം ആരംഭിച്ചെങ്കിലും ആദ്യ മത്സരം കളിക്കുമോ ഇല്ലെയോ എന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനത്തിലേക്കെത്തിയിട്ടില്ല. അവന്റെ ഫിറ്റ്‌നസിനെ അടിസ്ഥാനമാക്കിയാവും ഇക്കാര്യം തീരുമാനിക്കുക.

2

രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും തമ്മില്‍ ഇക്കാര്യത്തില്‍ സംസാരിച്ച് തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്. അവന് കളിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെങ്കിലും പനിയുടെ ക്ഷീണം അലട്ടുന്നുണ്ട്'- ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം നെറ്റ്‌സ് പരിശീലനം ആരംഭിച്ച രോഹിത് 45 മിനുട്ടുകള്‍ക്കകം പരിശീലനം അവസാനിപ്പിച്ചു.

പൂര്‍ണ്ണ ഫിറ്റ്‌നസ് ഇല്ലാതെ രോഹിത്തിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല. പ്രധാനമായും ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് സാഹസത്തിന് മുതിര്‍ന്നേക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെതിരേ രോഹിത് ഇല്ലാതെ ഇറങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയുമാണ്.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

3

കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്താണ്. കോലിയും റിഷഭും ജഡേജയും ബുംറയുമെല്ലാം ടെസ്റ്റിന് ശേഷം വിശ്രമത്തിലുമാണ്. അതുകൊണ്ട് തന്നെ ആദ്യ മത്സരം കളിക്കാന്‍ രോഹിത്തില്ലാത്ത പക്ഷം ഇന്ത്യന്‍ ടീമിന് വലിയ തലവേദനയായി മാറും. രോഹിത്തിന്റെ അഭാവത്തില്‍ ആര് നയിക്കുമെന്നത് പോലും വലിയ ചോദ്യമായി ഉയരും. കഴിഞ്ഞ 9 മാസത്തിനിടെ ഏഴ് നായകന്മാരെ പരീക്ഷിച്ച ഇന്ത്യ എട്ടാം നായകനെ ഇംഗ്ലണ്ടിനെതിരേ കളത്തിലിറക്കുമോ അതോ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കുമോയെന്നത് കണ്ടറിയാം.

4

അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ നയിച്ചത് ഹര്‍ദിക്കായിരുന്നു. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് ദിനേഷ് കാര്‍ത്തികായിരുന്നു. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇംഗ്ലണ്ട് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് പോലും ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനത്തെ ആശ്രയിച്ചാവുമെന്നാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

5

അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്കടക്കം മികവ് കാട്ടേണ്ടതായുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ സഞ്ജു സാംസണിന് ഇന്ത്യ പ്ലേയിങ് 11 അവസരം നല്‍കാന്‍ സാധ്യതയുണ്ട്. അയര്‍ലന്‍ഡിനെതിരേ അര്‍ധ സെഞ്ച്വറി നേടിയ തിളങ്ങിയ സഞ്ജു ആദ്യ സന്നാഹത്തിലും തിളങ്ങിയെങ്കിലും രണ്ടാം സന്നാഹത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ആദ്യ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ലോകകപ്പിലെ കിരീട സാധ്യതകള്‍ കുറവാണെന്ന് തന്നെ പറയാം.

Story first published: Tuesday, July 5, 2022, 13:06 [IST]
Other articles published on Jul 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+