For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്-ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല! ഒന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ 11 ഇതാ

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് പരിമിത ഓവര്‍ പരമ്പര ആരംഭിക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഇതിന് ശേഷം ചാമ്പ്യന്‍സ് ട്രോഫി വരാനുള്ളതിനാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. സമീപകാലത്തെ ഇന്ത്യയുടെ മോശം പ്രകടനങ്ങളുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്.

പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനും ടീമിലെ പല സീനിയര്‍ താരങ്ങള്‍ക്കും ഇംഗ്ലണ്ട് ഏകദിന പരമ്പര നിലനില്‍പ്പിന്റെ പോരാട്ടമാണ്. നിരാശപ്പെടുത്തിയാല്‍ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളോടൊപ്പം ഗംഭീറിനും പടിയിറങ്ങേണ്ടി വന്നേക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയിച്ച് തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 എങ്ങനെയാവുമെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍

ടെസ്റ്റില്‍ മോശം ഫോമിലാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ കളത്തിലിറങ്ങുക. രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ് പങ്കാളിയായി ശുബ്മാന്‍ ഗില്ലാവും ഇറങ്ങുക. നിലവിലെ ഇന്ത്യയുടെ ഏകദിനത്തിലെ ഓപ്പണിങ് കൂട്ടുകെട്ട് ഇതാണ്. ഇവരെ നിലനിര്‍ത്തിത്തന്നെ ഇന്ത്യ മുന്നോട്ട് പോയേക്കും. യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ ഏകദിന ടീമിലേക്ക് വിളിച്ചാലും ബാക്കപ്പ് ഓപ്പണറായിട്ടാവും കളിപ്പിക്കുകയെന്നാണ് വിവരം. ഗില്ലിന്റെ പ്രകടനം മോശമായാല്‍ ജയ്‌സ്വാളിന് വിളിയെത്തിയേക്കും. എന്നാല്‍ ആദ്യ മത്സരത്തില്‍ രോഹിത്, ഗില്‍ ഓപ്പണിങ് മുന്നോട്ട് പോയേക്കും.

വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. വിരാട് കോലിയുടെ ഫോം മോശമാണെന്ന് പറയുമ്പോഴും ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച കണക്കുകള്‍ അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ കോലിയെ പരിഗണിച്ചേക്കും. കോലിയെ സംബന്ധിച്ച് ഈ അവസരം വളരെ നിര്‍ണ്ണായകമാവും. ഫ്‌ളോപ്പായാല്‍ ഇനിയൊരു തിരിച്ചുവരവ് കോലിയെ സംബന്ധിച്ച് കടുപ്പമാവും.

kl rahul

നാലാം നമ്പറില്‍ ഇന്ത്യ കെ എല്‍ രാഹുലിനെ കളിപ്പിക്കില്ല. ശ്രേയസ് അയ്യര്‍ ഈ റോളില്‍ തിരിച്ചെത്തിയേക്കും. വലം കൈയന്‍ ക്ലാസിക് താരമായ ശ്രേയസ് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാവും കളിപ്പിക്കുക. കെ എല്‍ രാഹുലിന് മധ്യനിരയില്‍ മികച്ച റെക്കോഡുണ്ട്. എന്നാല്‍ രാഹുലിനെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ റിഷഭ് പന്തിന് കഴിവുണ്ട്. ഇത് പരിഗണിച്ച് ഇടം കൈയനായ റിഷഭിനെ ഇന്ത്യ ആദ്യ മത്സരത്തില്‍ കളിപ്പിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ കളിച്ചേക്കും. മീഡിയം പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ഏകദിന ടീമിന് പുറത്താണ്. എന്നാല്‍ ഇടവേളക്ക് ശേഷം അദ്ദേഹം നിര്‍ണ്ണായകമായ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനിറങ്ങും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന് പറയാം.

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചേക്കും. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും അവസരം തേടുന്നുണ്ടെങ്കിലും ഗൗതം ഗംഭീറിന് അല്‍പ്പം കൂടി താല്‍പര്യം അക്ഷറിലാണ്. അത്യാവശ്യ ഘട്ടത്തില്‍ ടോപ് ഓഡറില്‍ ബാറ്റു ചെയ്യാനും കഴിവുള്ള താരമാണ് അക്ഷര്‍ പട്ടേല്‍. തുടര്‍ അവസരങ്ങള്‍ അക്ഷര്‍ അര്‍ഹിക്കുന്നുണ്ട്.

കുല്‍ദീപ് യാദവിനെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിപ്പിച്ചേക്കും. ചൈനാമാന്‍ ബൗളറുടെ ശൈലി ദുബായിലെ പിച്ചില്‍ ഗുണം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കുല്‍ദീപ് യാദവില്‍ വിശ്വാസം അര്‍പ്പിക്കാനാണ് സാധ്യത.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി/അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്

പേസ് നിരയില്‍ ഇന്ത്യ പഴയ തീപ്പൊരി കൂട്ടുകെട്ടിനെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജസ്പ്രീത് ബുംറ നയിക്കുമ്പോള്‍ ഒപ്പം മുഹമ്മദ് സിറാജുമുണ്ടാവും. മുഹമ്മദ് ഷമി കളിക്കുന്ന കാര്യം ഫിറ്റ്‌നസ് വിലയിരുത്തിയാലും തീരുമാനിക്കുക. നിലവില്‍ പരിക്കിന്റെ പിടിയിലാണ് ഷമി. വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഷമിക്കാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഷമി ഇല്ലാതെ വന്നാല്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Tuesday, January 7, 2025, 17:49 [IST]
Other articles published on Jan 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+