For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തിന് മുന്നില്‍ ധോണി വീഴും! ഉറപ്പ്, വീരുവും പേടിക്കണം, അറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു 25നു തുടക്കം കുറിക്കാനിരിക്കെ ഒരു വമ്പന്‍ റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുക. ബാസ് ബോള്‍ ശൈലിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി പരമ്പര പിടിക്കുകയായിരിക്കും ഇന്ത്യന്‍ ലക്ഷ്യം.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും തോറ്റിട്ടില്ലാത്തതിനാല്‍ വലിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം സിക്‌സറുകളടിച്ച രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനു കൈയെത്തുംദൂരത്താണ് ഹിറ്റ്മാന്‍. നിലവില്‍ 77 സിക്‌സറുകളുമായി അദ്ദേഹം മൂന്നാംസ്ഥാനത്തുണ്ട്. വെറും 54 ടെസ്റ്റുകളില്‍ നിന്നാണിത്.

ROHIT SHARMA

രോഹിത്തിനു തൊട്ടുമുകളിലുള്ളത് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയാണ്. 90 ടെസ്റ്റുകളില്‍ നിന്നും 78 സിക്‌സറുകളാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. ഹൈദരാബാദില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റില്‍ തന്നെ രണ്ടു സിക്‌സറുകളടിച്ച് ധോണിയെ പിന്തള്ളി രോഹിത് പുതിയ രണ്ടാംസ്ഥാനക്കാരനായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിലെ ഫോമില്‍ അദ്ദേഹം ഇതു നേടിയെടുക്കാനുള്ള സാധ്യതയും കൂടുതലാണ്. സിക്‌സര്‍ വേട്ടയില്‍ തലപ്പത്തുളളത് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. 90 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 104 ടെസ്റ്റുകളിലാണ് വീരു ഇത്രയും സിക്‌സറുകളടിച്ചത്.

14 സിക്‌സറുകളാണ് വീരുവിനെ പിന്തള്ളി ചരിത്രം കുറിക്കാന്‍ രോഹിത്തിനു ആവശ്യം. ഇംഗ്ലണ്ടിനെതിരേയുള്ളത് അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പര ആയതിനാല്‍ തന്നെ സെവാഗിന്റെ ഈ റെക്കോര്‍ഡും രോഹിത് നോട്ടമിടുമെന്നുറപ്പാണ്.

ടെസ്റ്റിലെ ഇന്ത്യന്‍ സിക്‌സര്‍ വീരന്‍മാരുടെ ടോപ്പ് ഫൈവ് ലിസ്റ്റെടുത്താല്‍ രോഹിത്തിനു പിറകില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ മുന്‍ ഇതിഹാസ താരങ്ങളാണുള്ളത്. 69 സിക്‌സറുകളുമായി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാമനും 61 സിക്‌സറുകളോടെ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ് അഞ്ചാമതുമുണ്ട്.

ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന പരമ്പരയിലും അദ്ദേഹം ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരേ ഒമ്പതു ടെസ്റ്റുകളിലാണ് ഹിറ്റ്മാന്‍ കളിച്ചത്. ഇവയില്‍ നിന്നും 49.80 ശരാശരിയില്‍ 747 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

ROHIT SHARMA

നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ രോഹിത്തിനെക്കൂടാതെ കൂടുതല്‍ സിക്‌സറുകളുള്ളത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനുമാണ്. ഇരുവരും യഥാക്രമം 57, 55 സിക്‌സറുകള്‍ നേടിയിട്ടുണ്ട്.

വൈറ്റ് ബോള്‍ ക്രിക്കറ്റിനു പിന്നാലെ 2019ല്‍ ടെസ്റ്റിലും ഓപ്പണറായതിനു ശേഷം ഉജ്ജ്വല പ്രകടനമാണ് രോഹിത് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ റെഡ് ബോള്‍ ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നില്ല അദ്ദേഹം. മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത്തിനു സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പോയതോടെ പലപ്പോഴും ടീമിനു അകത്തും പുറത്തുമായി തുടരുകയായിരുന്നു.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും ചേര്‍ന്നാണ് 2019ല്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ 54 മല്‍സരങ്ങളില്‍ നിന്നും 45.57 ശരാശരിയില്‍ 3737 റണ്‍സാണ് ഇപ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം. 10 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Monday, January 22, 2024, 6:16 [IST]
Other articles published on Jan 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+