For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് ശര്‍മ വിരമിക്കുന്നു? മത്സരശേഷം സൂചന നല്‍കി! പറഞ്ഞത് ഇതാണ്

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ സര്‍വാധിപത്യത്തോടെ ജയിച്ചിരിക്കുകയാണ്. ആദ്യ മത്സരം തോറ്റ ഇന്ത്യ പിന്നീടുള്ള നാല് മത്സരങ്ങളും ജയിച്ചാണ് പരമ്പര നേടിയെടുത്തത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തിലും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് അഭിമാനിക്കാവുന്ന പരമ്പര നേട്ടമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

പരമ്പര അവസാനിച്ചതിന് പിന്നാലെ വിരമിക്കലിനെക്കുറിച്ച് രോഹിത് ശര്‍മ പ്രതികരിച്ചിരിക്കുകയാണ്. ജിയോ സിനിമയില്‍ സംസാരിക്കവെയാണ് രോഹിത്തിന്റെ തുറന്ന് പറച്ചില്‍. 'ഒരു ദിവസം എണീക്കുമ്പോള്‍ ഞാന്‍ അത്ര പോരെന്ന് തോന്നുമ്പോള്‍ അപ്പോള്‍ തന്നെ വിരമിക്കും. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീവിതത്തിലെ ബെസ്റ്റ് ക്രിക്കറ്റാണ് ഞാന്‍ കളിക്കുന്നത്' എന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ആദ്യ മത്സരത്തില്‍ തോറ്റ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.

ഇതിനെക്കുറിച്ചും രോഹിത് ശര്‍മ പ്രതികരിച്ചു. 'ഞങ്ങള്‍ പൊതുവേ ആദ്യ ടെസ്റ്റ് തോല്‍ക്കുകയും പിന്നീടുള്ള മത്സരങ്ങള്‍ ജയിച്ച് പരമ്പര നേടുകയും ചെയ്യുന്നതാണ് രീതി. ദക്ഷിണാഫ്രിക്കയില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണുള്ളതെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്' രോഹിത് പറഞ്ഞു. നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്ന പരമ്പരയായിരുന്നു ഇത്. നായകനെന്ന നിലയില്‍ വമ്പന്‍ റെക്കോഡാണ് രോഹിത് നേടിയത്. 112 വര്‍ഷത്തിനിടെ ആദ്യ മത്സരം തോറ്റ ശേഷം 4-1ന് പരമ്പര നേടുന്ന ആദ്യത്തെ നായകനാണ് രോഹിത് ശര്‍മ.

രോഹിത് ശര്‍മ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. യുവതാരങ്ങളെ നന്നായി ഉപയോഗിക്കാന്‍ രോഹിത്തിന് സാധിച്ചു. രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ വിശ്രമം എടുത്തപ്പോഴും നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ വിശ്രമമെടുത്തപ്പോഴും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായി. അഞ്ച് പേര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കി. യുവതാരങ്ങളെ അണിനിരത്തി പരമ്പര നേടിക്കൊടുക്കാന്‍ ഹിറ്റ്മാനായി.

rohit sharma

രോഹിത്തിന്റെ പ്രായം മുന്നോട്ട് പോകുന്തോറും പ്രകടനം മെച്ചപ്പെടുകയാണ്. 30 വയസിന് ശേഷം 34 സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്. രോഹിത് വിരമിക്കാറായി എന്ന വിമര്‍ശനം ശക്തമായപ്പോഴാണ് അദ്ദേഹം അഫ്ഗാനെതിരായ ടി20യില്‍ സെഞ്ച്വറി നേടുന്നത്. രണ്ട് മത്സരങ്ങളില്‍ ഡെക്കായ ശേഷമാണ് രോഹിത്തിന്റെ തിരിച്ചുവരവ്. ആദ്യ ടെസ്റ്റ് തോറ്റപ്പോള്‍ വലിയ വിമര്‍ശനം രോഹിത്തിനെതിരേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ ഊര്‍ജമാക്കിയാണ് രോഹിത് കസറിയത്.

രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത് ശര്‍മക്കായി. ബാസ്‌ബോള്‍ ശൈലിയില്‍ കസറുന്ന ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ക്കാമെന്ന വലിയ പ്രതീക്ഷയിലാണ് ഇറങ്ങിയത്. എന്നാല്‍ ഇന്ത്യയുടെ സ്പിന്‍ നിരക്ക് മുന്നില്‍ ഇംഗ്ലണ്ട് കളി മറന്നു. ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട് എന്നിവര്‍ക്കെല്ലാം അവസരത്തിനൊത്ത് ഉയരാനാവാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യക്ക് ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ചില താരങ്ങളുടെ വളര്‍ച്ചയും ഈ പരമ്പരയില്‍ കണ്ടു. ദ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നവനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള പ്രതിഭാശാലിയാണ് ജുറേല്‍. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. മധ്യനിരയില്‍ സര്‍ഫറാസ് ഖാന്‍ വലിയ പ്രതീക്ഷ നല്‍കുന്നു.

വിദേശ പിച്ചിലും താരത്തിന് തിളങ്ങാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ദേവ്ദത്ത് പടിക്കലും അരങ്ങേറ്റം മോശമാക്കിയില്ല. രജത് പാട്ടീധാര്‍ മാത്രമാണ് അല്‍പ്പം നിരാശപ്പെടുത്തിയത്. ആകാശ് ദീപിന്റെ ബൗളിങ്ങും വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Saturday, March 9, 2024, 19:31 [IST]
Other articles published on Mar 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+