Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒരേയൊരു രോഹിത്, ഡബ്ല്യുടിസിയില്‍ ഇന്ത്യയുടെ ഹീറോ! റൂട്ടാണ് കിങ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ റണ്‍വേട്ടക്കാരില്‍ ഇന്ത്യയുടെ മാനംകാത്തിരിക്കുകയാണ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുള്ള ഏക ഇന്ത്യന്‍ താരം ഹിറ്റ്മാനാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് താന്‍ എത്ര മാത്രം പ്രധാനപ്പെട്ട താരമാണെന്നു രോഹിത് ഇതിലൂടെ അടിവരയിടുകയും ചെയ്തിരിക്കുകയാണ്.

ഡബ്ല്യുടിയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരെയെടുത്താല്‍ അവരില്‍ ഏഴാംസ്ഥാനത്തു നില്‍ക്കുകയാണ് രോഹിത്. ലോക ചാംപ്യന്‍ഷിപ്പിനു 2019ല്‍ ഐസിസി തുടക്കമിട്ട ശേഷം ഇതുവരെ കളിച്ചിട്ടുള്ള 32 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 2534 റണ്‍സാണ്. 54 ഇന്നിങ്‌സുകളാണ് ഈ കാലയളവില്‍ രോഹിത് കളിച്ചിരിക്കുന്നത്.

ROHIT SHARMA

50.4 എന്ന മികച്ച ശരാശരിയിലാണ് 2500ന് മുകളില്‍ റണ്‍സ് അദ്ദേഹം അടിച്ചെടുത്തത്. 9 സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ രോഹിത് നേടിക്കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ 212 റണ്‍സാണ്. ഒരേയൊരു ഇന്നിങ്‌സില്‍ മാത്രമേ അദ്ദേഹം ഡെക്കായിട്ടുള്ളൂ.

രോഹിത്ത് കഴിഞ്ഞാല്‍ ഡബ്ല്യുടിസിയിലെ റണ്‍വേട്ടക്കാരില്‍ ആദ്യ 15ലുള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം ഇതിഹാസ ബാറ്റര്‍ വിരാട് കോലിയാണ്. 12ാംസ്ഥാനത്താണ് അദ്ദേഹമുള്ളത്. 36 ടെസ്റ്റുകളിലാണ് ഡബ്ല്യുടിസില്‍ കോലി കളിച്ചത്. 60 ഇന്നിങ്‌സുകളില്‍ നിന്നും 39.21 ശരാശരിയില്‍ 2235 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. നാലു സെഞ്ച്വറികളു 10 ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ജോ റൂട്ടാണ്. 52 ടെസ്റ്റുകളില്‍ നിന്നായി അദ്ദേഹം വാരിക്കൂട്ടിയത് 4223 റണ്‍സാണ്. 13 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഓസ്‌ട്രേലിയന്‍ ജോടികളായ മാര്‍നസ് ലബ്യുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ലബ്യുഷെയ്ന്‍ 45 ടെസ്റ്റുകളില്‍ നിന്നും 52.69 ശരാശരിയില്‍ 3847 റണ്‍സ് നേടിയപ്പോള്‍ സ്മിത്ത് 45 ടെസ്റ്റുകളില്‍ നിന്നും 3477 റണ്‍സും നേടി. 11 സെഞ്ച്വറികളും 18 ഫിഫ്റ്റികളുമാണ് ലബ്യുഷെയ്ന്‍ ഡബ്ല്യുടിസിയില്‍ നേടിയതെങ്കില്‍ സ്മിത്ത് ഒമ്പത് സെഞ്ച്വറിയും 17 ഫിഫ്റ്റികളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

ROHIT SHARMA

ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് (2907 റണ്‍സ്, 7 സെഞ്ച്വറി, 13 ഫിഫ്റ്റി), ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖവാജ (2675, 7 സെഞ്ച്വറി, 12 ഫിഫ്റ്റി), പാകിസ്താന്‍ താരം ബാബര്‍ ആസം (2661, 8 സെഞ്ച്വറി, 15 ഫിഫ്റ്റി) എന്നിവരാണ് രോഹിത്തിനു മുകളിലായി നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളത്.

അതേസമയം, ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങാണ് രോഹിത് കാഴ്ചവയ്ക്കുന്നത്. രണ്ടാംദിനം ആദ്യ സെഷനില്‍ അദ്ദേഹം ഉജ്ജ്വല സെഞ്ച്വറിയുമായി ക്രീസിലുണ്ട്. 160 ബോളില്‍ 102 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 13 ഫോറും മൂന്നു സിക്‌സറുകളും ഇതിലുള്‍പ്പെടും. ഈ പരമ്പരയില്‍ രോഹിത്തിന്റെ രണ്ടാമത്തെ സെഞ്ച്വറി നേട്ടം കൂടിയാണിത്. ടെസ്റ്റ് കരിയറിലെ 12ാമത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം ധരംശാല ടെസ്റ്റില്‍ നേടിയിരിക്കുന്നത്.

Story first published: Friday, March 8, 2024, 11:33 [IST]
Other articles published on Mar 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+