Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത് തീര്‍ന്നിട്ടില്ല, ഗെയിലിന്റെ സിംഹാസനം തെറിപ്പിച്ചു!! ഇനി അഫ്രീഡി മാത്രം

കട്ടക്ക: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ കരിയര്‍ തീര്‍ന്നെന്നു സംശയിച്ചവര്‍ക്കു രണ്ടാം ഏകദിനത്തില്‍ ബാറ്റ് കൊണ്ടു മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിക്‌സറുകളുടെ എണ്ണത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചാണ് ഹിറ്റ്മാന്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നത്.

നേരത്തേ നാഗ്പൂരിലെ ആദ്യ ഏകദിനത്തിലും അതിനു മുമ്പ് രഞ്ജി ട്രോഫിയിലും ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയിലുമെല്ലാം ബാറ്റിങില്‍ രോഹിത് ഫ്‌ളോപ്പായി മാറിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ തീര്‍ന്നെന്നും കളി മതിയാക്കാന്‍ സമയമായെന്നുമെല്ലാം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ തന്റെ സുവര്‍ണകാലത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ മികച്ച ടൈമിങോടെ ഷോട്ടുകള്‍ പായിക്കുന്ന രോഹിത്തിനെയാണ് ക്രീസില്‍ കണ്ടത്.

ROHIT SHARMA

ഗെയ്‌ലിനെ പിന്തള്ളി രോഹിത്

ഏകദിനത്തിലെ സിക്‌സര്‍ വേട്ടയില്‍ യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ വമ്പന്‍ റെക്കോര്‍ഡാണ് ഈ കളിയില്‍ രോഹിത് ശര്‍മ തകര്‍ത്തിരിക്കുന്നത്. ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ വാരിക്കൂട്ടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് നേരത്തേ ഗെയ്‌ലിനു അവകാശപ്പെട്ടതായിരുന്നു.

ഇതാണ് രണ്ടാം ഏകദിനത്തില്‍ രോഹിത് തിരുത്തിയിരിക്കുന്നത്. 331 സിക്‌സറുകളാണ് ഏകദിനത്തില്‍ നേരത്തേ ഗെയ്‌ലിന്റെ പേരിലുണ്ടായിരുന്നത്. ഇംഗ്ലണ്ടുമായുള്ള രണ്ടാമങ്കത്തില്‍ ഇറങ്ങുമ്പോള്‍ ഇത്ര തന്നെ സിക്‌സറുകളടിച്ചത് അദ്ദേഹത്തിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു ഹിറ്റ്മാന്‍.

റണ്‍ചേസിന് ഇറങ്ങിയ ഇന്ത്യക്കായി പേസര്‍ ഗസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ കളിയിലെ രണ്ടാമത്തെ ഓവറില്‍ തന്നെ ആദ്യത്തെ സിക്‌സര്‍ പായിച്ച് ഗെയ്‌ലിനെ രോഹിത് ഓവര്‍ടേക്ക് ചെയ്തു. ഓവറിലെ നാലാമത്തെ ബോളില്‍ ഫോറടിച്ചാണ് അദ്ദേഹം ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയത്.

തൊട്ടടുത്ത ബോളില്‍ കിടിലനൊരു സിക്‌സര്‍ പറത്തിയ രോഹിത് ഇതു ശരിവയ്ക്കുകയും ചെയ്തു. മിഡ് വിക്കറ്റിനു മുകളിലൂടെയാണ് കൈക്കുഴ കൊണ്ടുള്ള മനോഹരമായ ഒരു ഫ്‌ളിക്കിലൂടെ അദ്ദേഹം സിക്‌സര്‍ കണ്ടെത്തിയത്. ഇതോടെ 332ാമത്തെ ഏകദിന സിക്‌സറുമായി ഗെയിലിനെ പിന്തള്ളി ഓള്‍ടൈം ലിസ്റ്റില്‍ രോഹിത് രണ്ടാംസ്ഥാനത്തേക്കും ഉയര്‍ന്നു.

അതിനു ശേഷം രണ്ടു സിക്‌സറുകള്‍ കൂടി അദ്ദേഹം സ്വന്തം പേരിലേക്കു ചേര്‍ത്തു കഴിഞ്ഞു. പാകിസ്താന്റെ മുന്‍ ഇതിഹാസവും വെടിക്കെട്ട് ബാറ്ററുമായ ഷാഹിദ് അഫ്രീഡി മാത്രമാണ് ഇനി രോഹിത്തിനു മുന്നിലുള്ളത്. 351 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രോഹിത്തിന്റെ സിക്‌സറുകള്‍ 334ലെത്തിയിരിക്കുകയാണ്. ഒരുപക്ഷെ വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ അഫ്രീഡിയെ മറിടന്ന് ഏകദിനത്തിലെ സികസര്‍ കിങായി ഹിറ്റ്മാന്‍ മാറിയേക്കും.

ROHIT SHARMA

ഫ്‌ളഡ്‌ലിറ്റ് തകരാര്‍ കാരണം കളി നിര്‍ത്തുമ്പോള്‍ രോഹിത് 18 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുടക്കം 29 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി ഓപ്പണിങ് പങ്കാളിയായ ശുഭ്മന്‍ ഗില്ലാണ് അദ്ദേഹത്തിനൊപ്പം ക്രീസിലുള്ളത്. 305 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സില്‍ നില്‍ക്കെയാണ് കളി തടസ്സപ്പെട്ടത്.

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ്

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒരു ബോള്‍ ബാക്കിനില്‍ക്കെ 304 റണ്‍സിനു പുറത്താവുകയായിരുന്നു. ജോ റൂട്ട് (69) ബെന്‍ ഡക്കെറ്റ് (65) എന്നിവരുടെ ഫിഫ്റ്റികളാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനു കരുത്തായത്.

റൂട്ട് 72 ബോളില്‍ ആറു ഫോറടിച്ചപ്പോള്‍ ഡക്കെറ്റ് 56 ബോളില്‍ 10 ഫോറുകളും നേടി. ലിയാം ലിവിങ്സ്റ്റണ്‍ (41), നായകന്‍ ജോസ് ബട്‌ലര്‍ (34), ഹാരി ബ്രൂക്ക് (31) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളെടുത്തു.

Story first published: Sunday, February 9, 2025, 18:50 [IST]
Other articles published on Feb 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+