For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മറ്റൊരു നായകനുമില്ലാത്ത നേട്ടം, രോഹിത്തിന് വമ്പന്‍ റെക്കോഡ്; ധോണിക്ക് മുകളില്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ്ണ ആധിപത്യം കാട്ടിയാണ് വിജയം നേടിയിരിക്കുന്നത്. മൂന്നാം മത്സരത്തില്‍ 142 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 356 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സിനാണ് കൂടാരം കയറിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ ആധിപത്യമാണ് കാണാനായത്.

ചാമ്പ്യന്‍സ് ട്രോഫി പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണ് ഇംഗ്ലണ്ട് പരമ്പരയില്‍ നേടിയെടുത്തിരിക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാവുന്ന പരമ്പര നേട്ടമാണിത്. വലിയ സമ്മര്‍ദ്ദത്തോടെ ഇംഗ്ലണ്ട് പരമ്പരക്കിറങ്ങിയ രോഹിത് സെഞ്ച്വറി നേടി ഫോം കണ്ടെത്തുകയും ടീമിന് പരമ്പരയില്‍ തകര്‍പ്പന്‍ ജയം സമ്മാനിക്കുകയും ചെയ്തു. പരമ്പരയിലൂടെ മറ്റൊരു ഇന്ത്യന്‍ നായകനും നേടാനാവാത്ത റെക്കോഡിലേക്ക് രോഹിത് എത്തിയിരിക്കുകയാണ്.

ഇതിഹാസ നായകന്മാരായ എംഎസ് ധോണിക്കും വിരാട് കോലിക്കുമൊന്നും സാധിക്കാതെ പോയതും രോഹിത് നേടിയെടുത്തതുമായ വമ്പന്‍ റെക്കോഡ് എന്താണെന്ന് അറിയാം.

ഏകദിനത്തില്‍ കൂടുതല്‍ വൈറ്റ് വാഷ് നടത്തുന്ന നായകന്‍

ഏകദിനത്തില്‍ എതിരാളികള്‍ക്കെതിരേ കൂടുതല്‍ തവണ വൈറ്റ് വാഷ് ജയം നേടിയെടുക്കുന്ന ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ മാറിയിരിക്കുകയാണ്. ഇത് നാലാം തവണയാണ് രോഹിത്തിന് കീഴില്‍ ഇന്ത്യ ഏകദിനത്തില്‍ വൈറ്റ് വാഷ് നേരിടുന്നത്. എംഎസ് ധോണിക്കും വിരാട് കോലിക്കും കീഴില്‍ ഇന്ത്യ മൂന്ന് തവണയാണ് ഏകദിനത്തില്‍ വൈറ്റ് വാഷ് നേടിയെടുത്തത്. എന്നാല്‍ രോഹിത്താണ് ആദ്യമായി നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് നേടിയെടുത്തിരിക്കുന്നത്.

rohit sharma virat kohli

രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനങ്ങള്‍ ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ അദ്ദേഹം പരമ്പര തൂത്തുവാരിയിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ 2022ലാണ് ആദ്യമായി ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്യുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്. 2023ല്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരേയും വൈറ്റ് വാഷ് ചെയ്ത രോഹിത് ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയും ചരിത്ര നേട്ടം സ്വന്തമാക്കി റെക്കോഡിട്ടിരിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന് നിര്‍ണ്ണായകം

രോഹിത് ശര്‍മയെ സംബന്ധിച്ച് വരുന്ന ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന തരത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ പ്രകടനത്തോടെ രോഹിത് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. എന്നാല്‍ വലിയ വെല്ലുവിളികള്‍ രോഹിത്തിനെ ഇനിയും കാത്തിരിക്കുകയാണ്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ രോഹിത് ശര്‍മക്ക് നായകസ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. സമീപകാലത്തെ രോഹിത്തിന്റെ പ്രകടനം നോക്കുമ്പോള്‍ സ്ഥിരത പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ രോഹിത്തിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നിക്കേണ്ടതായുണ്ട്. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ രോഹിത്തിനത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്.

ഇംഗ്ലണ്ട് പരമ്പര ആത്മവിശ്വാസം ഉയര്‍ത്തി

ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരാന്‍ സാധിച്ചത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നുറപ്പാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ഇന്ത്യ തുടങ്ങുന്നത്. പിന്നാലെയാണ് പാകിസ്താനെതിരായ മത്സരം. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. സ്പിന്‍ നിരയില്‍ എല്ലാവരും ഫോമില്‍ കളിക്കുന്നതും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഗുണകരമായി മാറാനാണ് സാധ്യത കൂടുതല്‍. എന്തായാലും ഇന്ത്യയുടെ പല സീനിയര്‍ താരങ്ങള്‍ക്കും വരുന്ന ചാമ്പ്യന്‍സ് ട്രോഫി നിര്‍ണ്ണായകമാണ്.

Story first published: Thursday, February 13, 2025, 11:45 [IST]
Other articles published on Feb 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+