Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 7 പന്തില്‍ 2, രോഹിത് വീണ്ടും ഫ്‌ളോപ്പ്! ഇനിയും തുടരരുത്; രൂക്ഷ വിമര്‍ശനം

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനവുമായി രോഹിത് ശര്‍മ. ഏറെ നാളുകളായി രോഹിത്തിന്റെ ഫോം വളരെ മോശമാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇംഗ്ലണ്ടിനെതിരേ രോഹിത് ഫോം കണ്ടെത്തി തിരിച്ചുവരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഏഴ് പന്ത് നേരിട്ട് വെറും രണ്ട് റണ്‍സുമായാണ് രോഹിത് പുറത്തായത്. സാഖിബ് മഹമ്മൂദിന്റെ പന്തില്‍ എഡ്ജായി ലിയാം ലിവിങ്സ്റ്റണ് അനായാസ ക്യാച്ച് നല്‍കിയാണ് രോഹിത് ശര്‍മയുടെ പുറത്താകല്‍.

ആദ്യ ഓവറുകളില്‍ പതിയെ നിലയുറപ്പിക്കാന്‍ ശ്രമിച്ച രോഹിത്തിന് ഒടുവില്‍ മഹമ്മൂദിന് മുന്നില്‍ വീഴേണ്ടി വന്നു. ടൈമിങ് പിഴച്ചതോടെ രോഹിത്തിന് തല താഴ്ത്തി മടങ്ങേണ്ടി വന്നു. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ രോഹിത്തിന്റെ പ്രകടനം ഇന്ത്യക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതാണ്. നായകനായ രോഹിത് ശര്‍മക്ക് താളം കണ്ടെത്താന്‍ സാധിക്കാത്തത് ടീമിനെയാകെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ ആദ്യമേ പുറത്തായിട്ടും ഉത്തരവാദിത്തത്തോടെ കളിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്കായില്ല.

അവസാന 10 ഇന്നിങ്‌സില്‍ 20 റണ്‍സ് മാത്രം

ഇന്ത്യയുടെ റണ്‍മിഷ്യനായിരുന്ന താരമാണ് രോഹിത് ശര്‍മ. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന രോഹിത്തിനെ ഹിറ്റ്മാനെന്ന് വിളിച്ചിരുന്ന ആരാധകര്‍ക്ക് ഇപ്പോള്‍ ഫ്‌ളോപ്പ്മാനെന്ന് വിളിക്കേണ്ട ഗതികേടായിരിക്കുകയാണ്. ഏകദിനത്തില്‍ രോഹിത് ഫോം വീണ്ടെടുക്കുമെന്നാണ് കരുതിയതെങ്കിലും താരത്തിന് തിളങ്ങാന്‍ സാധിക്കാതെ പോവുകയായിരുന്നു. 0, 8, 18, 11, 3, 6, 10, 3, 9, 2 എന്നിങ്ങനെയാണ് അവസാന 10 ഇന്നിങ്‌സിലെ രോഹിത്തിന്റെ സ്‌കോര്‍. 20 റണ്‍സാണ് രോഹിത്തിന് ആകെ നേടാനായിരിക്കുന്നത്.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും ബിസിസി ഐക്കും ആരാധകര്‍ക്കുമെല്ലാം വലിയ ആശങ്കയുണ്ടാക്കുന്ന പ്രകടനമാണ് ഇപ്പോള്‍ രോഹിത് കാഴ്ചവെക്കുന്നത്. ഇതേ ഫോമില്‍ രോഹിത്തിന് എത്രനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇതേ ഫോമിലുള്ള രോഹിത് ശര്‍മക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങിയാല്‍ ഇന്ത്യക്ക് എത്രത്തോളം കിരീട സാധ്യതയുണ്ടെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും നിലവിലെ രോഹിത്തിന്റെ ഫോം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.

rohit sharma

യശ്വസി ജയ്‌സ്വാളിനും തിളങ്ങാനായില്ല

വിരാട് കോലിയുടെ അഭാവത്തില്‍ ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ച യശ്വസി ജയ്‌സ്വാളിന് പക്ഷെ അവസരം മുതലാക്കാനായില്ല. ശുബ്മാന്‍ ഗില്ലിനെ മാറ്റി രോഹിത്തിനൊപ്പം ജയ്‌സ്വാളിന് ഓപ്പണിങ്ങില്‍ അവസരം നല്‍കിയിട്ടും ഇംഗ്ലണ്ട് പേസ് നിരക്ക് മുന്നില്‍ ജയ്‌സ്വാള്‍ വിറച്ചു. 22 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 15 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ജോഫ്രാ ആര്‍ച്ചറും സാഖിബ് മഹമ്മൂദും തുടര്‍ച്ചയായി ഓഫ് സൈഡില്‍ 145ന് മുകളില്‍ പന്തെറിഞ്ഞ് ജയ്‌സ്വാളിനെ സമ്മര്‍ദ്ദത്തിലാക്കി.

നിരവധി തവണ ഭാഗ്യത്തിന് എഡ്ജാവാതെ ജയ്‌സ്വാള്‍ രക്ഷപെട്ടു. എന്നാല്‍ ഒഴിവാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ജയ്‌സ്വാളിന്റെ ശരീരത്തിലേക്കെത്തിയ ആര്‍ച്ചറുടെ പന്തില്‍ താരം വീണു. എഡ്ജായി വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് അനായാസ ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്തായത്. സമീപകാലത്തെ താരത്തിന്റെ ഫോം വിലയിരുത്തുമ്പോള്‍ ഗംഭീര പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിരാശപ്പെടുത്തുന്ന തുടക്കമാണ് ഏകദിനത്തില്‍ ജയ്‌സ്വാളിന് ലഭിച്ചിരിക്കുന്നത്.

കൈയടി നേടി ഇന്ത്യന്‍ ബൗളര്‍മാരും

നാഗ്പൂരിലെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 288 റണ്‍സാണ്. അതുകൊണ്ടാണ് ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തതും. എന്നാല്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 47.4 ഓവറില്‍ 248 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ എറിഞ്ഞൊതുക്കിയത്. ഇന്ത്യക്കായി അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണയും സീനിയര്‍ താരം രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ബൗളിങ് പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചതെന്ന് പറയാം.

Story first published: Thursday, February 6, 2025, 18:36 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+