Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും രോഹിത്തും ഫോം തെളിയിക്കണം, രഞ്ജി ട്രോഫി കളിക്കൂ; ഗവാസ്‌ക്കര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തുന്ന രണ്ട് താരങ്ങളാണ് വിരാട് കോലിയും രോഹിത് ശര്‍മയും. രണ്ട് പേരും ഇതിഹാസ താരങ്ങളാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന ഇവരെ സീനിയര്‍ താരങ്ങളെന്ന പരിഗണനയിലാണ് ടീമില്‍ തുടരാന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ടീമിന്റെ പ്രകടന നിലവാരം താഴോട്ട് പോകുന്നു.

ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഇപ്പോള്‍ ഓസ്‌ട്രേലിയയോടും തോറ്റിരിക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ഇന്ത്യയുടെ തോല്‍വി വലിയ വിമര്‍ശനത്തിനാണ് വഴിതുറന്നിരിക്കുന്നത്. കോലിക്കും രോഹിത്തിനുമെതിരേ ബിസിസി ഐയും നിലപാട് കടുപ്പിക്കവെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌ക്കര്‍. കോലിക്കും രോഹിത്തിനും ടീമില്‍ തുടരാനുള്ള വഴിയും ഗവാസ്‌ക്കര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

രഞ്ജി ട്രോഫി കളിക്കണം

സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമടക്കം പേരുകേട്ട ഇന്ത്യയുടെ പല താരങ്ങളും രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറായിരുന്നു. ഫോം മോശമായ സാഹചര്യത്തില്‍ തിരിച്ചുവരാന്‍ രഞ്ജി ട്രോഫി കളിക്കാന്‍ ഇവര്‍ തയ്യാറായിരുന്നു. എന്നാല്‍ ഇന്നത്തെ പല താരങ്ങളും ഇതിന് തയ്യാറാവുന്നില്ല. ഏത് വലിയ താരമാണെങ്കിലും മോശം ഫോമിലാണെങ്കില്‍ തിരിച്ചുവരാന്‍ രഞ്ജി ട്രോഫി കളിക്കണമെന്നാണ് സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്.

'ഈ മാസം 23ന് രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ട് ആരംഭിക്കാന്‍ പോവുകയാണ്. നിലവില്‍ മോശം ഫോമിലുള്ള ഇന്ത്യയുടെ എത്ര താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറാകുമെന്ന് കണ്ടറിയാം. ഇവര്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗൗതം ഗംഭീര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്. ടീമിനോട് കൂറുകാട്ടത്തവരോട് തിരിച്ചുകാട്ടേണ്ടതില്ല. ഫോം കണ്ടെത്താതെ ടീമിലേക്ക് അവരെ പരിഗണിക്കരുത് ' എന്നാണ് ഗവാസ്‌ക്കര്‍ പറഞ്ഞത്.

rohit sharma gautam gambhir

നിലപാട് മയപ്പെടുത്തി ബിസിസിഐ

ഓസ്‌ട്രേലിയയില്‍ രോഹിത്തില്‍ നിന്നും കോലിയില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. നിര്‍ണ്ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ രോഹിത്തിനെ പ്ലേയിങ് 11 നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഏഴില്‍ താഴെ ശരാശരിയിലായിരുന്നു രോഹിത്തിന്റെ ബാറ്റിങ്. വിരാട് കോലി ഒരു സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ഈ മികവ് തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിച്ചില്ല. ഇതോടെ ഇരുവരേയും പുറത്താക്കണമെന്ന നിലപാടാണ് ആദ്യം ബിസിസി ഐ സ്വീകരിച്ചത്.

കോലിയേയും രോഹിത്തിനേയും പുറത്താക്കാന്‍ ബിസിസി ഐ സെക്രട്ടറി മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനോട് നിര്‍ദേശിച്ചുവെന്നടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരുടേയും കാര്യത്തില്‍ ബിസിസി ഐ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പര്യടനത്തില്‍ ഇരുവരേയും കളിപ്പിക്കുമെന്നാണ് നിലവിലെ വിവരം. എന്തായാലും കടുത്ത തീരുമാനം ഉടന്‍ ഉണ്ടായേക്കില്ല.

ചാമ്പ്യന്‍സ് ട്രോഫി കളിക്കും

രോഹിത് ശര്‍മയും വിരാട് കോലിയും ചാമ്പ്യന്‍സ് ട്രോഫി കളിക്കുമെന്നാണ് വിവരം. രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. രോഹിത്തിനൊപ്പം വിരാട് കോലിയും ഉണ്ടാവും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഇവരുടെ പ്രകടനം വിലയിരുത്തിയാവും തീരുമാനം. ഇംഗ്ലണ്ടിനെതിരേയും ചാമ്പ്യന്‍സ് ട്രോഫിയിലും ഇരുവരും നിരാശപ്പെടുത്തിയാല്‍ ഇവരെ ഇന്ത്യ തഴയാനാണ് സാധ്യത കൂടുതല്‍.

കോലിയും രോഹിത്തും രഞ്ജി ട്രോഫി കളിക്കാന്‍ സാധ്യത കുറവാണ്. രണ്ട് പേരും സൂപ്പര്‍ താരങ്ങളായതിനാല്‍ത്തന്നെ ഒറ്റ ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ സാധിച്ചേക്കും. ഇക്കാരണത്താല്‍ത്തന്നെ ഇവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കില്ലെന്ന് ഉറപ്പാണ്.

Story first published: Wednesday, January 8, 2025, 13:31 [IST]
Other articles published on Jan 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+