For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത് കുരുക്കില്‍! ടീമംഗങ്ങളോടു ഇങ്ങനെയൊക്കെ പറയാമോ? വീഡിയോ വൈറല്‍

വിശാഖപട്ടണം: ലോക ക്രിക്കറ്റിലെ വളരെ കൂള്‍ ക്യാപ്റ്റന്‍മാരുടെ നിരയിലായിരുന്നു നേരത്തേ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ സ്ഥാനം. പക്ഷെ ദേശീയ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി മാറിയതിനു ശേഷം പലപ്പോഴും രോഷം പ്രകടിപ്പിക്കുന്ന, ടീമംഗങ്ങളെ രൂക്ഷമായി ശകാരിക്കുന്ന രോഹിത്തിനെയാണ് പല തവണ കണ്ടിട്ടുള്ളത്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ സ്വന്തം ടീമംഗങ്ങളെ അധിക്ഷേപിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടലായിരിക്കുകയാണ് അദ്ദേഹം. ഇതിന്റെ വീഡിയോ സോഷ്യല്‍വ വീഡിയയില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയതിനാല്‍ തന്നെ വലിയ സമ്മര്‍ദ്ദത്തിലാണ് രോഹിത് ഈ മല്‍സരത്തില്‍ ടീമിനെ നയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഇതിനകം കളിച്ച മൂന്നു ഇന്നിങ്‌സുകളിലും കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയതും അദ്ദേഹത്തെ വലയ്ക്കുന്നുണ്ട്. ഇതെല്ലാമാവാം ടീമംഗങ്ങളെ രോഹിത് ശകാരിക്കാനുള്ള പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ROHIT SHARMA

രണ്ടാം ദിനം ഇംഗ്ലണ്ട് 31 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റിനു 143 റണ്‍സെന്ന നിലയിലുള്ളപ്പോഴായിരുന്നു സംഭവം. 16 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും ഒരു റണ്ണെടുത്ത ക്യാപ്റ്റന് ബെന്‍ സ്റ്റോക്‌സുമായിരുന്നു അപ്പോള്‍ ക്രീസില്‍. 31ാം ഓവര്‍ ബൗള്‍ ചെയ്തത് കുല്‍ദീപ് യാദവായിരുന്നു. അഞ്ചു റണ്‍സാണ് അദ്ദേഹം ഈ ഓവറില്‍ വിട്ടുനല്‍കിയത്. ഓവര്‍ പൂര്‍ത്തിയായ ശേഷമായിരുന്നു ടീമംഗങ്ങളോടുള്ള രോഹിത്തിന്റെ അധിക്ഷേപം സ്റ്റംപ് മൈക്കില്‍ പിടിച്ചെടുത്തത്.

ടീമംഗങ്ങളെ രോഹിത് ശര്‍മ അധിക്ഷേപിക്കുന്ന വീഡിയോ കാണാം

ആരെങ്കിലും ഗ്രൗണ്ടില്‍ കറങ്ങി നടന്നാല്‍ എല്ലാവരുടെയും ഒരുത്തന്റെയും അമ്മയെ വെറുതെ വിടില്ലെന്നായിരുന്നു ഹിന്ദിയില്‍ രോഹിത് ശര്‍മയുടെ അധിക്ഷേപം. ഫീല്‍ഡിങില്‍ ചില പിഴവുകള്‍ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ടീമംഗങ്ങളോടു രോഹിത് ഈ രീതിയില്‍ വളരെ മോശമായി പെരുമാറിയതെന്നാണ് കരുതപ്പെടുന്നത്. അദ്ദേഹം ഈ തരത്തില്‍ സ്വന്തം ടീമംഗങ്ങളെ അധിക്ഷേപിച്ചതില്‍ ആരാധകര്‍ വലിയ രോഷമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

സ്വന്തം ടീമംഗങ്ങളെ അധിക്ഷേപിക്കുന്നത് കൂളായിട്ടുള്ള കാര്യമാണെന്നാണ് രോഹിത് ശര്‍മ കരുതുന്നത്. ക്യാപ്റ്റന്‍സിയെന്നത് അദ്ദേഹത്തിന്റെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. ധാരാവിയില്‍ നിന്നുള്ളവരിസല്‍ നിന്നും നല്ലതായൊന്നും നമ്മള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുകയാണ്.

വിരാട് കോലി എതിര്‍ ടീമുകളെയായിരുന്നു അധിക്ഷേപിച്ചിരുന്നത്. പക്ഷെ രോഹിത് ശര്‍മ സ്വന്തം ടീമംഗങ്ങളെപ്പോലും അധിക്ഷേപിക്കുകയാണ്. ഇത്തരമൊരു പെരുമാറ്റം ഇന്ത്യയുടെ ഒരു ക്യാപ്റ്റന്റെ ഭാഗത്തു നിന്നും നമുക്ക് ഒരിക്കലും അംഗീകരിക്കാന് സാധിക്കില്ല.

ROHIT SHARMA

ടീമംഗങ്ങളോടു ഈ തരത്തില്‍ തെറി പറഞ്ഞ രോഹിത്തിനെതിരേ ബിസിസിഐ ശക്തമായ നടപടി സ്വീകരിക്കണം. പിഴയടക്കം ചുമത്തിയെങ്കില്‍ മാത്രമേ ഈ തരത്തിലുള്ള മോശം പെരുമാറ്റം രോഹിത്തിന്റെ ഭാഗത്തു നിന്നും ഭാവിയില്‍ സംഭവിക്കാതിരിക്കുകയുള്ളൂവെന്നും ആരാധകര്‍ തുറന്നടിച്ചു.

അതേസമയം, ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 396 റണ്‍സിനു മറുപടിയില്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇംഗ്ലണ്ടിനു നേരിട്ടത്. രണ്ടാം ദിനം അവസാന സെഷനില്‍ ഇംഗ്ലണ്ട് 253 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ 143 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ ഓപ്പണര്‍ സാക്ക് ക്രോളിയൊഴികെ (76) മറ്റാരെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

78 ബോളില്‍ 11 ഫോറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് ക്രോളിയുടെ ഇന്നിങ്‌സ്. 47 റണ്‍സെടുത്ത നായകന്‍ സ്‌റ്റോക്‌സാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ (25), ഓലി പോപ്പ് (23), ബെന്‍ ഡക്കെറ്റ് (21), ടോം ഹാര്‍ട്ട്‌ലി (21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആറു വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകര്‍ത്തത്. കുല്‍ദീപ് യാദവിനു മൂന്നു വിക്കറ്റുകളും ലഭിച്ചു.

Story first published: Saturday, February 3, 2024, 16:47 [IST]
Other articles published on Feb 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+