For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആ സിംഹാസനം ഇനി രോഹിത്തിന്! ഓപ്പണര്‍മാരില്‍ ബെസ്റ്റ്, വഴി മാറിയത് ലങ്കന്‍ താരം

ധരംശാല: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറിയുമായി മിന്നിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 103 റണ്‍സ് നേടിയാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. 162 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 13 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഈ സെഞ്ച്വറിയോടെ ഒരു വമ്പന്‍ റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ് രോഹിത്.

2019നു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ വാരിക്കൂട്ടിയ ഓപ്പണര്‍മാരില്‍ തലപ്പത്ത് എത്തിയിരിക്കുകയാണ് രോഹിത്. ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നയെയാണ് ഹിറ്റ്മാന്‍ പിന്തള്ളിയത്. 2019നു ശേഷം റെഡ് ബോള്‍ ക്രിക്കറ്റിലെ ഒമ്പതാമത്തെ സെഞ്ച്വറിയാണ് ധരംശാല ടെസ്റ്റില്‍ രോഹിത് കണ്ടെത്തിയത്. എട്ടു സെഞ്ച്വറിളോടെയാണ് കരുണരത്‌നെ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ടെസ്റ്റില്‍ മറ്റൊരു ഓപ്പണറും ഈ കാലയളവില്‍ അഞ്ചിനു മുകളില്‍ സെഞ്ച്വറികള്‍ നേടിയിട്ടില്ല.

ROHIT SHARMA

മൂന്നാംസ്ഥാനം മൂന്നു താരങ്ങള്‍ ചേര്‍ന്നു പങ്കിടുകയാണ്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ന്യൂസിലാന്‍ഡിന്റെ ടോം ലാതം, ഓസ്‌ട്രേിയയുടെ ഉസ്മാന്‍ ഖവാജ എന്നിവരാണ് ഈ മൂന്നു പേര്‍. ഇവരെല്ലാം അഞ്ചു സെഞ്ച്വറികള്‍ വീതമാണ് 2019 മുതല്‍ ടെസ്റ്റില്‍ നേടിയിട്ടുള്ളത്.

30 വയസ്സിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പവും ഹിറ്റ്മാന്‍ എത്തിയിട്ടുണ്ട്. 35 സെഞ്ച്വറികളാണ് 30ാം വയസ്സിനു ശേഷം സച്ചിന്‍ നേടിയത്. ധരംശാല ടെസ്റ്റിലെ സെഞ്ച്വറിയോടെ ഹിറ്റ്മാനും 35 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഈ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത് ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ജോടികളായ മാതു ഹെയ്ഡന്‍, റിക്കി പോണ്ടിങ് എന്നിവരാണ്. 43 സെഞ്ച്വറികളോടെ ലോക റെക്കോര്‍ഡിന്റെ അവകാശിയാണ് ലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സങ്കക്കാര. ഹെയ്ഡനും പോണ്ടിങും 36 വീതം സെഞ്ച്വറികളാണ് തങ്ങളുടെ പേരില്‍ കുറിച്ചിട്ടുള്ളത്.

2019ല്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ചതിനു ശേഷം ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങളില്‍ തലപ്പത്തുള്ളത് രോഹിത്താണ്. ഒമ്പതു സെഞ്ച്വറികള്‍ ഡബ്ല്യുടിസിയില്‍ ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ട്.

ROHIT SHARMA

ഇന്ത്യയുടെ മറ്റാര്‍ക്കും അഞ്ചു സെഞ്ച്വറികള്‍ പോലും ലോക ചാംപ്യന്‍ഷിപ്പില്‍ ഇനിയും കുറിക്കാനായിട്ടില്ല. നാലു സെഞ്ച്വറികള്‍ വീതമുള്ള ശുഭ്മന്‍ ഗില്‍, വിരാട് കോലി, മായങ്ക് അഗര്‍വാള്‍ എന്നവരാണ് രണ്ടു മുതല്‍ നാലു വരെയുള്ളത്. രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍ എന്നിവര്‍ മൂന്നു വീതം സെഞ്ച്വറികളും നേടി.

സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) ടീമുകള്‍ക്കെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ഏഷ്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്ത് രോഹിത്തുണ്ട്. ഈ നാലു ടീമുകള്‍ക്കെതിരേ 25 സെഞ്ച്വറികളാണ് ഹിറ്റ്മാന്റെ സമ്പാദ്യം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ലോക റെക്കോര്‍ഡ്. 50 സെഞ്ച്വറികളോടെയാണ് അദ്ദേഹം തലപ്പത്തുള്ളത്.

41 സെഞ്ച്വറികളുള്ള വിരാട് കോലി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 27 സെഞ്ച്വറികളുമായി ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെയാണ് മൂന്നാമതുള്ളത്. മൂന്നു സെഞ്ച്വറികള്‍ കൂടി നേടാനായാല്‍ ജയവര്‍ധനെയെ പിന്തള്ളി രോഹിത്തിന് എലൈറ്റ് ക്ലബിലെ പുതിയ മൂന്നാംസ്ഥാനത്തിനു അവകാശിയാവാം.

Story first published: Friday, March 8, 2024, 13:11 [IST]
Other articles published on Mar 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+