Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയില്ല, ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ മാറും? സാധ്യതാ 11 ഇതാ

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് 25ന് തുടക്കമാവുകയാണ്. സൂപ്പര്‍ താരനിരയുള്ള രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ടീമുകളെ രണ്ട് ടീമുകളും നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇന്ത്യ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇതില്‍ വിരാട് കോലിയും ഉള്‍പ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ആദ്യ രണ്ട് ടെസ്റ്റ് കളിക്കുന്നില്ല.

കോലിയുടെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണെന്ന് പറയാം. കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ മാറും?. ഒന്നാം ടെസ്റ്റിനുള്ള സാധ്യതാ 11 പരിശോധിക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരും. ജയ്‌സ്വാള്‍ മികച്ച പ്രകടനമാണ് സമീപകാലത്തായി കാഴ്ചവെക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന് ഇന്ത്യന്‍ പിച്ചില്‍ തകര്‍പ്പന്‍ റെക്കോഡുണ്ട്.

വിരാട് കോലിയുടെ അഭാവത്തില്‍ ജയ്‌സ്വാള്‍, രോഹിത് ഓപ്പണിങ് ക്ലിക്കാവേണ്ടതായുണ്ട്. വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ് ജയ്‌സ്വാള്‍. ജെയിംസ് ആന്‍ഡേഴ്‌സനെപ്പോലെയുള്ള സീനിയറും കൗശലക്കാരനുമായ ബൗളര്‍മാര്‍ക്ക് മുന്നില്‍ ജയ്‌സ്വാളിന്റെ പ്രകടനം കണ്ടറിയണം. രോഹിത് ശര്‍മ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം. കോലിയുടെ വിടവ് നികത്തുന്ന ബാറ്റിങ് പ്രകടനം രോഹിത് കാഴ്ചവെക്കേണ്ടതായുണ്ട്.

രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. മൂന്നാം നമ്പറിലേക്ക് വരുമ്പോള്‍ ശുബ്മാന്‍ ഗില്ലിനാണ് അവസരം. ഓപ്പണര്‍ സ്ഥാനം വിട്ട് മൂന്നാം നമ്പറിലേക്കിറങ്ങിയ ഗില്ലിന് ഇംഗ്ലണ്ട് പരമ്പര വളരെ നിര്‍ണ്ണായകമാണ്. മികവ് കാട്ടാനാവാതെ പോയാല്‍ ഗില്ലിന് മൂന്നാം നമ്പറില്‍ തുടരുക പ്രയാസമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മൂന്നാം നമ്പറില്‍ കളിച്ച ഗില്ലിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

virat kohli, shreyas iyer

അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരമ്പര മുതലാക്കേണ്ടതായുണ്ട്. വിരാട് കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ആരെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ഈ റോളില്‍ ശ്രേയസ് അയ്യരെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. അജിന്‍ക്യ രഹാനെക്ക് പകരം അഞ്ചാം നമ്പറില്‍ കളിക്കുന്ന താരമാണ് ശ്രേയസ്. കോലിയുടെ അഭാവത്തില്‍ നാലാം നമ്പറിലേക്ക് ശ്രേയസ് ഉയരേണ്ടതായുണ്ട്. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കണം. രാഹുല്‍ ദക്ഷിണാഫ്രിക്കയില്‍ തിളങ്ങിയിരുന്നു.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും രാഹുലിനാവും. മധ്യനിരയിലെ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. കോലിയുടെ അഭാവം നികത്താന്‍ രാഹുലിന് സാധിക്കേണ്ടതായുണ്ട്. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിനെ പരിഗണിച്ചേക്കും. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരേ സെഞ്ച്വറി പ്രകടനം നടത്താന്‍ ഭരത്തിനായിരുന്നു. രാഹുല്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറാവില്ലെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി കെ എസ് ഭരത് ടീമില്‍ സ്ഥാനം പിടിച്ചേക്കും. ദ്രുവ് ജുറേല്‍ ടീമിലുണ്ടെങ്കിലും പ്ലേയിങ് 11ലേക്കെത്തിയേക്കില്ല. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയുണ്ടാവും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ജഡേജയുടെ ഓള്‍റൗണ്ട് ഷോ ഇന്ത്യയുടെ മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും. എട്ടാം നമ്പറില്‍ ആര്‍ അശ്വിനെയാവും ഇന്ത്യ പരിഗണിക്കുക.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിന്റെ ബൗളിങ് ഇന്ത്യക്ക് നിര്‍ണ്ണായകം. പന്തുകൊണ്ട് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ് അശ്വിന്‍. ഒമ്പതാം നമ്പറില്‍ അക്ഷര്‍ പട്ടേലുണ്ടാവും. മൂന്ന് സ്പിന്നര്‍മാരെയാവും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തുകയെന്നാണ് വിവരം. അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ അക്ഷറിന്റെ മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയ്ക്കാണ് അവസരം. ഇന്ത്യയുടെ സ്റ്റാര്‍ പേസറായി ബുംറ ഒപ്പമുണ്ടാവണം. 11ാമനായി മുഹമ്മദ് സിറാജിനാണ് അവസരം.

Story first published: Tuesday, January 23, 2024, 8:29 [IST]
Other articles published on Jan 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+