Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്- ജയ്‌സ്വാള്‍ ഓപ്പണിങ്, 3ല്‍ ഗില്‍!! കോലിയുടെ റോള്‍ മാറും; ജയിക്കാന്‍ ഈ 11

നാഗ്പൂര്‍: ടി20 പരമ്പര വിജയത്തിനു ശേഷം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് രോഹിത് ശര്‍മയും സംഘവും ഇംഗ്ലണ്ടുമായി പോരടിക്കുന്നത്. ഈ മാസം 19നു തുടങ്ങിനായിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന റിഹേഴ്‌സല്‍ കൂടിയായിരിക്കും ഈ പരമ്പര.

പക്ഷെ ടി20 പരമ്പരയിലേതു പോലെ അത്രയും ആധികാരികമായ ഒരു പ്രകടനം ഏകദിനത്തില്‍ ഇന്ത്യക്കു കാഴ്ചവയ്ക്കാന്‍ സാധിക്കുമോയെന്നതു സംശയമാണ്. ടീമിലെ ചില കളിക്കാരുടെ മോശം ഫോമാണ് ഇതിനു കാരണം. എങ്കിലും ഏറ്റവും മികച്ച ഇലവനെ അണിനിരത്തിയാല്‍ ഏകദിനത്തിലും ഇന്ത്യക്കു കസറാന്‍ കഴിയും. ആദ്യ കളിയില്‍ ജയിക്കാന്‍ ഏതു ഇലവനാണ് ഇന്ത്യക്കു വേണ്ടതെന്നു നോക്കാം.

ROHIT JAISWAL

ഓപ്പണിങ് ജോടി

ഏകദിനത്തില്‍ ഇന്ത്യയുടെ നിലവിലെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്. പക്ഷെ ഇവരേക്കാള്‍ ഫോമില്‍ നില്‍ക്കുന്ന മറ്റൊരു ഓപ്പണറും യുവതാരവുമായ യശസ്വി ജയ്‌സ്വാളിനെ എങ്ങനെ തഴയാന്‍ സാധിക്കും. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ജയ്‌സ്വാള്‍ ഇപ്പോള്‍ കടന്നുപോവുന്നത്.

അതുകൊണ്ടു തന്നെ ഇതു തീര്‍ച്ചയായും മുതലാക്കാന്‍ ഇന്ത്യ ശ്രമിക്കുകയും വേണം. ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും ടി20, ടെസ്റ്റ് എന്നിവയിലെ ഫോം പരിഗണിക്കുമ്പോള്‍ ഏകദിനത്തിലും ജയ്‌സ്വാളിനു മിന്നിക്കാന്‍ കഴിയും. അതുകൊണ്ടു തന്നെ ആദ്യ ഏകദിനത്തില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യേണ്ടത് ജയ്‌സ്വാളുമാണ്. ഇതിലൂടെ ടീമിനു ഇടംകൈ- വലംകൈ കോമ്പിനേഷനും ലഭിക്കും.

മധ്യനിരയില്‍ ആരെല്ലാം

ഏകദിനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നത് അസാധ്യമാണ്. ഇംഗ്ലണ്ടിനെതിരേ അദ്ദേഹത്തെ ഇന്ത്യക്കു മൂന്നാം നമ്പറില്‍ കളിപ്പിക്കാം. അങ്ങനെ വന്നാല്‍ ഈ പൊസിഷനിലെ സ്ഥിരം സാന്നിധ്യമായ സൂപ്പര്‍ താരം വിരാട് കോലിക്കു വഴി മാറിക്കൊടുക്കേണ്ടതായി വരും. പക്ഷെ അദ്ദേഹം ഉറപ്പായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുകയും വേണം.

VIRAT KOHLI

ഗില്ലിനു ശേഷം നാലാം നമ്പറില്‍ കോലിയെ ഇന്ത്യക്കു പരീക്ഷിക്കാം. മൂന്നാം നമ്പറിലേതു പോലെ നാലാമനായും ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും. ആങ്കറുടെ റോളില്‍ അവസാനം വരെ ക്രീസില്‍ ഉറച്ചു നിന്ന് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കോലി മിടുക്കനുമാണ്.

കോലി നാലിലേക്കു വന്നാല്‍ ടീമിലെ സ്ഥാനം നഷ്ടമാവുക ശ്രേയസ് അയ്യര്‍ക്കായിരിക്കും. പക്ഷെ അദ്ദേഹത്തെ പുറത്തിരുത്തുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴിയില്ലെന്നതാണ് സത്യം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെഎല്‍ രാഹുലിനെയാണ് ഇന്ത്യ കൊണ്ടു വരേണ്ടത്. റിഷഭ് പന്തും ടീമിലുണ്ടെങ്കിലും ഏകദിനത്തില്‍ കൂടുതല്‍ മികച്ചയാള്‍ രാഹുല്‍ തന്നെയാണെന്നതില്‍ സംശയമില്ല.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

ആറ്, മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ ഇറക്കേണ്ടത്. ആറാമനായി സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. ഏഴാമനായി മറ്റൊരു പരിചയ സമ്പന്നനായ താരം രവീന്ദ്ര ജഡേജയെയും കളിപ്പിക്കാം. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേലും കളിക്കാനിറങ്ങും. ഇതു എട്ടാം നമ്പര്‍ വരെ ഇന്ത്യന്‍ ബാറ്റിങിനു ആഴവും നല്‍കും.

ഒമ്പതാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയാണ് കളിപ്പിക്കേണ്ടത്. തുടര്‍ന്നു രണ്ടു ഫാസ്റ്റ് ബൗളര്‍മാരായി മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങും പ്ലെയിങ് ഇലവനില്‍ വേണം. പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമിന്റെ ഭാഗവുമല്ല.

ആദ്യ കളിയില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, February 4, 2025, 11:25 [IST]
Other articles published on Feb 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+