Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആന്‍ഡേഴ്‌സന്റെ കണ്‍ട്രോള്‍ പോയി! രോഹിത്തിനോടു ചൂടായി, സംഭവം ഇങ്ങനെ

റാഞ്ചി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലെത്തി നില്‍ക്കവെ നാലാംദിനത്തിലെ ഒരു സംഭവമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇംഗ്ലണ്ടിന്റെ വെറ്ററന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനും തമ്മിലുള്ള വാക്‌പോരാണ് സംഭവം. രോഹിത് മിന്നുന്ന ഫോമില്‍ ബാറ്റ് ചെയ്യവെയാണ് ആന്‍ഡേഴ്‌സന്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. രോഹിത്തും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ പോര് മുറുകുകയായിരുന്നു.

തനിക്കെതിരേ രോഹിത്തിന്റെ ഒരു വമ്പന്‍ സിക്‌സറാണ് ആന്‍ഡേഴ്‌സനെ പ്രകോപിതനാക്കിയത്. തുടര്‍ന്നായിരുന്നു അദ്ദേഹം ഇന്ത്യന്‍ നായകനോടു പ്രകോപിതനായി പെരുമാറിയത്. നാലാംദിനത്തിലെ കളി പുനരാരംഭിച്ച് മൂന്നാമത്തെ ഓവറിലായിരുന്നു രോഹിത്തിന്റെ സിക്‌സര്‍. ഇന്ത്യന്‍ ഇന്നിങ്‌സിലെ 11ാമത്തെ ഓവര്‍ കൂടിയായിരുന്നു ഇത്.

ROHIT SHARMA

ഓവറിലെ നാലാമത്തെ ബോള്‍ ഹിറ്റ്മാന്‍ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. മിഡില്‍ സ്റ്റംപ് ലക്ഷ്യമിട്ടെത്തിയ ഫുള്‍ ടോസ് ബോള്‍ ലോങ് ഓണിനു മുകളിലൂടെയാണ് രോഹിത് സിക്‌സറിലേക്കു പറപ്പിച്ചത്. മനോഹരമായ ഈ ഷോട്ട് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെപ്പോലും ആകര്‍ഷിച്ചുവെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. പക്ഷെ ആന്‍ഡേഴ്‌സന്‍ തീര്‍ത്തും നിരാശനും രോഷാകുലനുമായിരുന്നു. ഓവറില്‍ ഈ സിക്‌സറടക്കം ഏഴു റണ്‍സാണ് ഇന്ത്യക്കു ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 52 റണ്‍സുമായിരുന്നു.

തന്റെ അടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴോയിരുന്നു നേരത്തേ വഴങ്ങിയ സിക്‌സറിന്റെ രോഷം രോഹിത്തിനോടു ആന്‍ഡേഴ്‌സന്‍ കാണിച്ചത്. 13ാമത്തെ ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് രോഹിത്തായിരുന്നു. ഈ ബോളില്‍ റണ്ണൊന്നുമില്ല. അടുത്തത് ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു. രോഹിത്തിന്റെ പാഡില്‍ തട്ടിയുയര്‍ന്ന ബോള്‍ നേരെ ലെഗ്സൈഡിലേക്കാണ് പോയത്. പക്ഷെ ബോള്‍ എവിടെയാണെന്നു രോഹിത്തിനു ആദ്യം മനസ്സിലായില്ല. സിംഗിളിനു ഓടണോ, വേണ്ടയോ എന്ന സംശയത്തിലുമായിരുന്നു അദ്ദേഹം.

JAMES ANDERSON

ഇതിനിടെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടയിരുന്ന യശസ്വി ജയ്‌സ്വാള്‍ സിംഗിളിനു വേണ്ടി കോള്‍ ചെയ്തു കഴിഞ്ഞിരുന്നു. അല്‍പ്പം വൈകിയാണ് രോഹിത് അതിനോട പ്രതികരിച്ചത്. എങ്കിലും അദ്ദേഹം സിംഗിള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു രോഹിത്തിനു അരികിലേക്കു വന്ന് ആന്‍ഡേഴ്‌സന്‍ ചൊറിയാന്‍ ശ്രമിച്ചത്. അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടി ആന്‍ഡേഴ്‌സന്‍ എന്തോ പറയുകയായിരുന്നു.

രോഹിത്തും വിട്ടുകൊടുത്തില്ല. അദ്ദേഹം തിരിച്ചു പ്രതികരിച്ചതോടെ ഇരുവരും തമ്മില്‍ വാക്‌പോരായി. എങ്കിലും അധികസമയം ഇതു നീണ്ടില്ല. വിക്കറ്റൊന്നും അതു വരെ ലഭിക്കാതിരുന്നതിന്റെ അസ്വസ്ഥതയും തൊട്ടുമുമ്പത്തെ ഓവറില്‍ രോഹിത്തിന്റെ സിക്‌സറുമെല്ലാമാണ് ആന്‍ഡേഴ്‌സനെ ക്ഷുഭിതനാക്കിയതെന്നു വ്യക്തമാണ്.

ഇന്ത്യക്കു 192 റണ്‍സ് വിജയലക്ഷ്യം

റാഞ്ചി ടെസ്റ്റില്‍ ജയിക്കാന്‍ 192 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. 46 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാമിന്നിങ്‌സില്‍ വെറും 145 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

മറുപടി ബാറ്റിങില്‍ നാലാംദിനം രണ്ടാം സെഷനില്‍ 48 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 148 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ ഇനി 44 റണ്‍സ് കൂടി വേണം. ശുഭ്മന്‍ ഗില്ലും (27) ധ്രുവ് ജുറേലുമാണ് (20) ക്രീസിലുള്ളത്. രോഹിത് (55), യശസ്വി ജയ്‌സ്വാള്‍ (37), രജത് പാട്ടിധര്‍ (0), രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (0) എന്നിവരാണ് പുറത്തായത്.

Story first published: Monday, February 26, 2024, 13:08 [IST]
Other articles published on Feb 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+