Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് സൂക്ഷിച്ചോ, ആ സെഞ്ചറിയോടെ റിഷഭ് റീലോഡഡ്!! വൈറലായി സിക്‌സ്, വീഡിയോ

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങിലെ തുറുപ്പുചീട്ടാവാന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കച്ചമുറുക്കി കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ഒരു സിക്‌സറിലൂടെയാണ് ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിന്റെ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.

അവസാനമായി കളിച്ച ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായ ശേഷം അവസാന മല്‍സരത്തില്‍ കിടിലന്‍ സെഞ്ച്വറി കുറിക്കാന്‍ റിഷഭിനായിരുന്നു. അതു നല്‍കിയ ആത്മവിശ്വാസത്തിലാണ് അദ്ദേഹം ഇപ്പോള്‍ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. പരിശീലന സെഷനുകൡ റിഷഭിന്റെ ബാറ്റിങിലും ഇതു പ്രകടമായിരുന്നു.

RISHABH PANT

Screenshot

തകര്‍പ്പന്‍ ഫോമില്‍

ഈ മാസം 20 മുതല്‍ ലീഡ്‌സില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനു മുന്നോടിയായി പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് പ്രശസ്തമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീം പരിശീലനത്തിനെത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേ വളരെ അഗ്രസീവായി ബാറ്റ് ചെയ്ത റിഷഭ് പല കൂറ്റന്‍ ഷോട്ടുകളും കളിച്ചു. ഇവയിലൊന്നിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ലോര്‍ഡ്‌സിന്റെ മേല്‍ക്കൂര തകര്‍ത്ത റിഷഭിന്റെ സിക്‌സര്‍ വീഡിയോ കാണാം

ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെതിരേ പായിച്ച സിക്‌സറാണ് മേല്‍ക്കൂരയില്‍ പതിച്ചത്. ഒരു സ്ലോഗ് സ്വീപ്പാണ് റിഷഭ് കളിച്ചത്. വളരെ പെട്ടെന്നു അതു അപ്രത്യക്ഷമാവുകയും ചെയ്തു.

എന്നാല്‍ ഇതു ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ട്രെയ്‌നിങ് ഗ്രൗണ്ടിലെ മേല്‍ക്കൂരയിലാണ് പതിച്ചതെന്നു പിന്നീട് വ്യക്തമായി. ബോള്‍ കൊണ്ടിടം പൊളിഞ്ഞതും പിന്നീട് ഈ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന പരമ്പരയില്‍ തന്നെക്കൊണ്ട് ബാറ്റിങില്‍ എന്തൊക്കെ സാധിക്കുമെന്നും വെടിച്ചില്ല് കണക്കെയുള്ള ഈ സിക്‌സറിലൂടെ റിഷഭ് കാണിച്ചുതന്നു.

ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ താരങ്ങളിലൊരാണ് റിഷഭ്. നേരത്തേ ഇവിടെ റെഡ് ബോള്‍ മല്‍സരങ്ങളില്‍ കളിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഒമ്പതു ടെസ്റ്റുകളാണ് ഇംഗ്ലണ്ടില്‍ റിഷഭ് ഇതിനകം കളിച്ചത്.

രണ്ടു സെഞ്ച്വറികളടക്കം 32.70 ശരാശിയില്‍ 556 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെും അഭാവത്തില്‍ ബാറ്ററെന്ന നിലയില്‍ വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ 27കാരനായ റിഷഭിനുള്ളത്.

അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 14 മല്‍സരങ്ങളില്‍ നിന്നും റിഷഭിനു നേടാനായത് ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 269 റണ്‍സാണ്.

RISHABH PANT

അവസാന മല്‍സരത്തില്‍ സെഞ്ച്വറി നേടിയില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പ്രകടനം കൂടുതല്‍ ദയനീയമായി മാറിയേനെ. റോയല്‍ ചാഞ്ചേഴ്‌സുമായുള്ള മല്‍സരത്തിലാണ് മൂന്നാനമായെത്തിയ റിഷഭ് പുറത്താവാതെ 118 റണ്‍സ് കുറിച്ചത്.

പക്ഷെ റിഷഭിന്റെ സെഞ്ച്വറിയും ടീമിനെ രക്ഷിച്ചില്ല. 200 പ്ലസ് റണ്‍സ് നേടിയിട്ടും അതു പ്രതിരോധിക്കാന്‍ കഴിയാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു റിഷഭും ടീമും തോല്‍വിയിലേക്കു വീഴുകയായിരുന്നു.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍,), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

Story first published: Tuesday, June 10, 2025, 15:22 [IST]
Other articles published on Jun 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+