For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്നെ ഉപദേശിക്കാന്‍ ഞാന്‍ തന്നെ മതി!! ഷോട്ട് പിഴച്ചപ്പോള്‍ സ്വയം ശകാരിച്ച് പന്ത്, വീഡിയോ

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും ഉജ്ജ്വല ബാറ്റിങുമായി കരുത്തു കാട്ടിയിരിക്കുകയാണ് ടീം ഇന്ത്യ. അനുഭവസമ്പത്ത് ഇല്ലാത്ത ബാറ്റിങ് നിരയെന്നു സംശയിച്ചവര്‍ക്കു കളിക്കളത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി മറുപടി നല്‍കിക്കൊണ്ടിരിക്കുന്നത്. വെറും ആറു റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ശുഭ്മന്‍ ഗില്ലും സംഘവും ഇപ്പോള്‍ ലീഡ് 230 കടത്തിക്കഴിഞ്ഞു.

ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മിന്നിച്ച വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് രണ്ടാമിന്നിങ്‌സിലും കസറിയിരിക്കുകയാണ്. അതിനിടെ നാലാംദിനത്തിലെ ബാറ്റിങിനിടെയുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിനു ഒരു കാരണവും കൂടിയുണ്ട്. അതു എന്താണെന്നറിയാം.

RISHABH PANT

സ്വയം ഉപദേശിച്ച് റിഷഭ്

ലീഡ്‌സ് ടെസ്റ്റില്‍ ബാറ്റിങിനിടെ ഒരു മോശം ഷോട്ട് കളിച്ചതിനു ശേഷം അതിന്റെ പേരില്‍ സ്വയം ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന റിഷഭ് പന്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് എന്തായിരുന്നുവെന്നു സ്റ്റംപ് മൈക്കിലൂടെയാണ് പുറത്തുവന്നത്.

നാലാംദിനത്തിലെ 32ാം ഓവറിലായിരുന്നു സംഭവം. പേസര്‍ ക്രിസ് വോക്‌സാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്. കാല്‍മുട്ടിലൂന്നി ഒരു സ്ലോഗ് സ്വീപ്പ് കളിക്കാനാണ് റിഷഭ് ശ്രമിച്ചത്. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായില്ല.

ടോപ് എഡ്ജായ ബോള്‍ ഫൈന്‍ ലെഗ് ഏരിയയിലേക്കാണ് പോയത്. പക്ഷെ ഇവിടെ ഫീല്‍ഡര്‍മാര്‍ ഇല്ലായിരുന്നതിനാല്‍ റിഷഭ് കഷ്ടിച്ച് രക്ഷപ്പെട്ടു. രണ്ടു ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ അപ്രതീക്ഷിത ബൗണ്ടറിയും അദ്ദേഹത്തിനു ലഭിച്ചു. ഇതേ ഓവറില്‍ തന്നെ റിഷഭ് വീണ്ടുമൊരു സ്‌കൂപ്പ് ഷോട്ടിനു ശ്രമിച്ചെിലും വിജയിച്ചില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിന്റെഎല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ ഇതു തേര്‍ഡ് അംപര്‍ തള്ളി.

ബാറ്റിങിനിടെ സ്വയം ഉപദേശിക്കുന്ന റിഷഭ് പന്ത്. വീഡിയോ കാണാം

ഇംഗ്ലണ്ട് ഇതിനെതിരേ റിവ്യു എടുത്തെങ്കിലും ബാറ്റില്‍ എഡ്ജായ ശേഷമാണ് ബോള്‍ പാഡിലേക്കു വന്നതെന്നു വ്യക്തമായതോടെ അംപയര്‍ നോട്ടൗട്ട് തന്നെ വിധിച്ചു. ഈ ഓവറിനു ശേഷമാണ് റിഷഭ് തന്നോടു തന്നെ സ്വയം സംസാരിക്കുന്നത് ക്യാമറകള്‍ പിടിച്ചെടുത്തത്. ഹിന്ദിയില്‍ താരം പറഞ്ഞത് എന്താണെന്നു പിന്നാലെ ഇംഗ്ലീഷ് കമന്ററിക്കിടെ ദിനേശ് കാര്‍ത്തിക് വിശദീകരിക്കുകയും ചെയ്തു.

RISHABH PANT

റിഷഭ്, ഇതു വേഗമേറിയ ബോളാണ്. ബാറ്റ് നേരെ വച്ച് തന്നെ ഷോട്ട് കളിക്കുക, എനിക്കു ഇപ്പോഴും ബാറ്റിന്റെ മധ്യത്തില്‍ കൊള്ളിക്കാന്‍ സാധിക്കും. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു സ്വയം തന്നെ റിഷഭ് പറഞ്ഞ് മനസ്സിലാക്കിയതെന്നാണ് ഡികെ അതു വിശദീകരിച്ചത്.

അതേസമയം, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശരാശരി ബാറ്ററാണെങ്കിലും ടെസ്റ്റില്‍ താന്‍ തന്നെയാണ് ഇന്ത്യയുടെ ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററെന്നു ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം.

അവസാനമായി കളിച്ച ഐപിഎല്ലില്‍ വന്‍ ഫ്‌ളോപ്പായതിനു ശേമാണ് ടെസ്റ്റ് പരമ്പരയ്ക്കായി റിഷഭ് ഇംഗ്ലണ്ടിലെത്തിയത്. ഐപിഎല്ലില്‍ കണ്ട താനല്ല ടെസ്റ്റിലേതെന്നു അദ്ദേഹം കാണിച്ചു തരികയും ചെയ്തിരിക്കുകയാണ്.

Story first published: Monday, June 23, 2025, 19:55 [IST]
Other articles published on Jun 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+