Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അവന്‍ പുറത്തിരിക്കട്ടെ!! തുറുപ്പുചീട്ടിനെ തഴഞ്ഞ് ശാസ്ത്രി; ഇന്ത്യന്‍ 11ല്‍ വന്‍ മാറ്റം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരേ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും മുഖ്യ കോച്ചുമായിരുന്ന രവി ശാസ്ത്രി. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇപ്പോള്‍ 1-2നു പിറകിലായതിനാല്‍ മാഞ്ചസ്റ്ററിലെ അടുത്ത കളിയില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. മറിച്ചാണെങ്കില്‍ പരമ്പരയും ഇന്ത്യക്കു കൈവിടേണ്ടി വരും.

ഈ പരമ്പരയില്‍ ഇതു രണ്ടാം തവണയാണ് പിന്നിട്ടുനിന്ന ശേഷം തിരിച്ചുവരികയെന്ന ചാലഞ്ച് ഇന്ത്യ നേരിടുന്നത്. നേരത്തേലീഡ്‌സിലെ ആദ്യടെസ്റ്റില്‍ തോറ്റപ്പോഴും സമാന അവസ്ഥയിലായിരുന്നു ശുഭ്മന്‍ ഗില്ലും സംഘവും.

എന്നാല്‍ എജ്ബാസ്റ്റണില്‍ 336 റണ്‍സിന്റെ റെക്കോര്‍ഡ് ജയവുമായി ഇന്ത്യക്കു 1-1നു ഒപ്പമെത്താന്‍ കഴിഞ്ഞു. പിന്നാലെ ലോര്‍ഡിലെ മൂന്നാമങ്കത്തില്‍ 22 റണ്‍സിനു തോറ്റതോടെ ഇന്ത്യക്കു ഒരിക്കല്‍ക്കൂടി തിരിച്ചുവരവ് നടത്തേണ്ടി വന്നിരിക്കുകയാണ്. എജ്ബാസ്റ്റണിലേതു പോലെ മാഞ്ചസ്റ്ററിലും ടീം ഇന്ത്യ ഉയിര്‍ത്തെഴുന്നേല്‍ക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

RAVI SHASTRI

മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ 11

ഇംഗ്ലണ്ടുമായി മാഞ്ചസ്റ്ററില്‍ തുടങ്ങുന്ന നാലാമങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു സര്‍പ്രൈസ് മാറ്റമാണ് രവി ശാസ്ത്രി നിര്‍ദേശിച്ചിക്കുന്നത്. ഐസിസിയുടെ റിവ്യു ഷോയില്‍ സംസാരിക്കവെയാണ് ഒരു സുപ്രധാന മാറ്റം അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ടീമിന്റെ വൈസ് ക്യാപ്റ്റനും ബാറ്റിങിലെ തുറുപ്പുചീട്ടുമായ റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കരുതെന്നാണ് ശാസ്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ വിക്കറ്റ് കീപ്പിങിനിടെ റിഷഭിന്റെ ഇടതു കൈവിരലിലെ ചൂണ്ടുവിരലിലാണ് പരിക്കേറ്റത്. ജസ്പ്രീത് ബുംറയുടെ ഓവറിലായിരുന്നു ഇത്.

തുടര്‍ന്നു ഗ്രൗണ്ട് വിട്ട റിഷഭ് പിന്നീട് വിക്കറ്റ് കീപ്പിങ് നടത്തിയതുമില്ല. പകരം ബാക്കപ്പ് കീപ്പറായ ധ്രുവ് ജുറേലിനെയാണ് ഇന്ത്യ ഈ റോള്‍ ഏല്‍പ്പിച്ചത്. കീപ്പിങ് ചെയ്തില്ലെങ്കിലും രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ റിഷഭ് ഇറങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 70 പ്ലസ് റണ്‍സുമായി കസറുകയും ചെയ്തു.

പൂര്‍ണമായും ഫിറ്റല്ലെങ്കില്‍ മാഞ്ചസ്റ്ററിലെ അടുത്ത ടെസ്റ്റില്‍ റിഷഭിനെ ഇന്ത്യ കളിപ്പിക്കരുതെന്നാണ് ശാസ്ത്രി ആവശ്യപ്പെടുന്നത്. സ്‌പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം അടുത്ത ടെസ്റ്റില്‍ റിഷഭ് പന്തിനെ കളിപ്പിക്കാന്‍ പാടില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിക്കറ്റ് കീപ്പിങ് ഒട്ടും തന്നെ ചെയ്യാനായില്ലെങ്കില്‍ ഫീല്‍ഡറായി മാഞ്ചസ്റ്ററില്‍ അദ്ദേഹത്തിനു ഇറങ്ങേണ്ടതായി വരും.

ഫീല്‍ഡ് ചെയ്യേണ്ടി വന്നാല്‍ പരിക്ക് കൂടുതല്‍ വഷളാവുകയും ചെയ്യും. കീപ്പറായാല്‍ ഗ്ലൗസ് ധരിക്കുമ്പോള്‍ കൈയ്ക്കു അല്‍പ്പം സുരക്ഷ ലഭിക്കും. പക്ഷെ ഗ്ലൗസ്സില്ലാതെ ഫീല്‍ഡിങില്‍ മാത്രമിറങ്ങിയാല്‍ അതു റിഷഭിന്റെ പരിക്ക് കൂടുതല്‍ ഗൗരവമാക്കുക തന്നെ ചെയ്യും. അതൊരിക്കലും നല്ലതായിരിക്കുകയുമില്ലെന്നും ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.

RISHABH PANT

പരിക്ക് പരിശോധിക്കണം

റിഷഭ് പന്തിന്റെ കൈവിരലിനു ഇപ്പോള്‍ സംഭവിച്ചിട്ടുള്ള പരിക്ക് എത്ര മാത്രം ഗൗരവമുള്ളതാണെന്നു ടീം മാനേജ്‌മെന്റ് പരിശോധിക്കണമെന്നു രവി ശാസ്ത്രി ആവശ്യപ്പെട്ടു. പൊട്ടല്‍ പോലെ എന്തെങ്കിലുമുണ്ടെങ്കില്‍ നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കി അവസാനത്തേതില്‍ തിരിച്ചു കൊണ്ടുവരാമെന്നം അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊട്ടലോ, മറ്റോ സംഭവിച്ചിട്ടുണ്ടോയെന്നു നിങ്ങള്‍ നോക്കണം. അങ്ങനെയുണ്ടെങ്കില്‍ റിഷഭ് പന്തിനു വിശ്രമം നല്‍കുകയാവും നല്ലത്. പൂര്‍ണ ഫിറ്റായി ഓവലിലെ അവസാന ടെസ്റ്റില്‍ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്യാം. ഇപ്പോള്‍ റിഷഭിനു ഒരു പകരക്കാരനെ ലഭിക്കില്ല. അദ്ദേഹത്തിനു ലോര്‍ഡ്‌സില്‍ പരിക്കേറ്റതായി ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം.

അടുത്ത ടെസ്റ്റിനുള്ള ടീമിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ റിഷഭിനു കീപ്പിങിനൊപ്പം ബാറ്റിങും ചെയ്യേണ്ടി വരും. ഇതിലൊന്നു മാത്രം അദ്ദേഹത്തിനു ചെയ്യാനും കഴിയില്ല. പൂര്‍ണ ഫിറ്റാണെങ്കില്‍, പൊട്ടലൊന്നുമില്ലെങ്കില്‍ റിഷഭ് അടുത്ത ടെസ്റ്റില്‍ കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 19, 2025, 11:47 [IST]
Other articles published on Jul 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+