For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭിന്റെ പ്രകടനത്തിന് പുല്ലുവില? കാര്യമാക്കാതെ ഗംഭീര്‍!! പ്രതികരണം വൈറല്‍

ലീഡ്‌സ്: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും മുഖ്യ കോച്ച് ഗൗതം ഗംഭീറും തമ്മില്‍ എന്താണ് പ്രശ്‌നമെന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ആദ്യ ടെസ്റ്റിനു ശേഷം റിഷഭിന്റെ പ്രകടനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കമന്റ് പലര്‍ക്കും അത്ര രസിച്ചിട്ടില്ല.

ലീഡ്‌സില്‍ ഇന്ത്യ തോറ്റെങ്കിലും രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറികളുമായി അവിസ്മരണീയ പ്രകടനമാണ് റിഷഭ് കാഴ്ചവച്ചത്. ടെസ്റ്റില്‍ ടീം ജയിച്ചിരുന്നെങ്കില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയേനെ.

ഒന്നാമിന്നിങ്‌സില്‍ 134ഉം രണ്ടാമിന്നിങ്‌സില്‍ 118 റണ്‍സുമാണ് റിഷഭ് അടിച്ചെടുത്തത്. ഇതോടെ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും ലോകത്തിലെ രണ്ടാമതതെയാളായും അദ്ദേഹം മാറിയിരുന്നു. പക്ഷെ ഈ നേട്ടമൊന്നും വലിയ കാര്യമല്ലെന്ന തരത്തിലാണ് ഗംഭീര്‍ സംസാരിച്ചത്. ആരാധകരെ ചൊടിപ്പിച്ചതും ഇതു തന്നെയാണ്.

GAUTAM GAMBHIR

ഗംഭീര്‍ പറഞ്ഞതെന്ത്?

ഒന്നാം ടെസ്റ്റിലേറ്റ അഞ്ചു വിക്കറ്റിന്റെ പരാജയത്തിനു ശേഷം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനം കുറിച്ചിരുന്നു. ഇതില്‍ സംസാരിക്കവെയാണ് റിഷഭ് പന്തിന്റെ പ്രകടനത്തെ പുച്ഛിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറികള്‍ നേടിയ റിഷഭിന്റെ പ്രകടനത്തെക്കുറിച്ചുള്ള അഭിപ്രായം ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുകയായിരുന്നു. പക്ഷെ ഇതു അത്ര രസിക്കാത്ത തരത്തിലായിരുന്നു ഗംഭീറിന്റെ മറുപടി.

ലീഡ്‌സ് ടെസ്റ്റില്‍ വേറെയും മൂന്നു സെഞ്ച്വറികള്‍ (ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍) കൂടിയുണ്ട്. അതും വലിയ പോസീറ്റീവ് തന്നെയാണ്, ജയ്‌സ്വാളില്‍ നിന്നും 100, ക്യാപ്റ്റനായുള്ള അരങ്ങറ്റത്തില്‍ തന്നെ ശുഭ്മനില്‍ നിന്നും 100, കെഎല്ലില്‍ നിന്നും 100, റിഷഭില്‍ നിന്നും രണ്ടു സെഞ്ച്വറികള്‍ എന്നു നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ അതു താന്‍ ഇഷ്ടപ്പെടുമായിരുന്നെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഈ ടെസ്റ്റില്‍ അഞ്ചു സെഞ്ച്വറികള്‍ നമ്മുടെ താരങ്ങള്‍ നേടിയിട്ടുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതു നല്ലൊരു തുടക്കം തന്നെയാണ്, നിങ്ങളുടെ ചോദ്യവും കുറേക്കൂടി മെച്ചപ്പെട്ടതാക്കാമായിരുന്നുവെന്നു കരുതുന്നതായും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ആഞ്ഞടിച്ച് ഫാന്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വനേട്ടം കൈവരിച്ചിട്ടും റിഷഭ് പന്തിനെ ഒന്ന് പ്രശംസിക്കാന്‍ പോലും ഗൗതം ഗംഭീര്‍ തയ്യാറാവാതിരുന്നത് ഇന്ത്യന്‍ ആരാധകരെ ക്ഷുഭിതരാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിനെതിരേ അവര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

RISHABH PANT

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ എന്താണ് ചെയ്തിരിക്കുന്നത്? ഇംഗ്ലണ്ടിലെ കടുപ്പമേറിയ പിച്ചില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടുകയെന്നത് നിസാര കാര്യമായ. വളരെ കുറച്ചു പേര്‍ക്കു മാത്രം സാധിച്ചിടുള്ള നേട്ടമാണിത്.

അതുകൊണ്ടു തന്നെ ഗൗതം ഗംഭീര്‍ റിഷഭിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതും ആവശ്യമായിരുന്നു. രണ്ടര ദിവസത്തോളം വിക്കറ്റ് കീപ്പിങ് കൂടി നടത്തിയ ശേഷമാണ് ബാറ്റിങിലും റിഷഭ് ഈ പ്രകടനം നടത്തിയത് എന്നതു മറക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

റിഷഭ് പന്തിനോടു ഗൗതം ഗംഭീറിനു എന്താണ് ഇത്രയും അസൂയ. ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയെന്നത് കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ കടമയാണ്.

പക്ഷെ ഗംഭീര്‍ അതു ചെയ്തില്ല. റിഷഭ് സൂക്ഷിച്ചോ, നിങ്ങള്‍ ഇനിയുളള ടെസ്റ്റുകളിലും സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കൂ. അല്ലെങ്കില്‍ ഗംഭീര്‍ ടീമിനു പുറത്താക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Story first published: Thursday, June 26, 2025, 10:01 [IST]
Other articles published on Jun 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+