For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിനെയല്ല, മൂന്നാമങ്കത്തില്‍ ഇറക്കേണ്ടിയിരുന്നത് പന്തിനെ!! എന്തിന് തഴഞ്ഞു? പണികിട്ടും, ഈ കാരണം

അഹമ്മദാബാദ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനവും ജയിച്ച് ടീം ഇന്ത്യ ആധിപത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ആദ്യ രണ്ടു കളിയിലും റണ്‍ചേസിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തതെങ്കില്‍ മൂന്നാമങ്കത്തില്‍ ആദ്യം ബാറ്റ് ചെയ്തും തങ്ങള്‍ക്കു ജയിക്കാന്‍ സാധിക്കുമെന്നു ഇന്ത്യ കാണിച്ചുതന്നു. 357 റണ്‍സിന്റെ വിജയലക്ഷ്യമെന്നത് ഏതൊരു പിച്ചിലും ചേസ് ചെയ്തു ജയിക്കുക അസാധ്യം തന്നൊണ്.

ഈ പരമ്പര നേട്ടത്തില്‍ ഇന്ത്യക്കു തീര്‍ച്ചയായും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം. മാത്രമല്ല അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി വളരെ ആത്മവിശ്വാസത്തോടെ ഇന്ത്യക്കു യാത്ര തിരിക്കുകയും ചെയ്യാം. പക്ഷെ മൂന്നാം ഏകദിനത്തില്‍ ഒരു പിഴവ് ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ട്. അതു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒരിക്കല്‍ക്കൂടി തഴഞ്ഞുവെന്നതാണ്.

RISHABH PANT

എന്തു കൊണ്ട് റിഷഭിനെ തഴഞ്ഞു?

ചാംപ്യന്‍സ് ട്രോഫിയില്‍ കെഎല്‍ രാഹുലിനൊപ്പം ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. പക്ഷെ സമീപകാലത്തൊന്നും ഏകദിനത്തില്‍ ഒരു മല്‍സരം പോലും കളിക്കാതെയാണ് അദ്ദേഹം ചാംപ്യന്‍സ് ട്രോഫിക്കായി യാത്ര തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് റിഷഭ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്.

അതിനു ശേഷം അദ്ദേഹം മാത്രമല്ല, ഇന്ത്യയും ഏകദിനങ്ങളില്‍ കളിച്ചിട്ടില്ല. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ ഏകദിനത്തിലേക്കു താരം മടങ്ങിയെത്തിയത്. അതുകൊണ്ടു തന്നെ റിഷഭിന് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒന്നിലെങ്കിലും അവസരം നല്‍കേണ്ടതും ആവശ്യമായിരുന്നു.

ഏകദിന പരമ്പരയില്‍ കളിച്ച അതേ ടീമിനെയാണ് ചാംപ്യന്‍സ് ട്രോഫിക്കും ഇന്ത്യ അയക്കുന്നത്. യശസ്വി ജയ്‌സ്വാളിനെ മാത്രമാണ് ഈ സ്‌ക്വാഡില്‍ നിന്നും ഇന്ത്യ മാറ്റിയിരിക്കുന്നത്. ഏകദിന പരമ്പരയില്‍ ജയ്‌സ്വാളുള്‍പ്പെടെ മറ്റുള്ള താരങ്ങള്‍ക്കെല്ലാം കളിക്കാനും പെര്‍ഫോം ചെയ്യാനും ഇന്ത്യ അവസരം നല്‍കിയപ്പോള്‍ റിഷഭിനു മാത്രമാണ് ഇതു കിട്ടാതെ പോയത്. ഇതു തീര്‍ച്ചയായും വലിയ അനീതി തന്നെയാണ്.

തിരിച്ചടി ആയേക്കും

ബാറ്റിങിലോ വിക്കറ്റ് കീപ്പിങിലോ ഒട്ടും തന്നെ ഗെയിം ടൈം ലഭിക്കാതെയാണ് റിഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിക്കുന്നത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്കിടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിനു പരിക്കേറ്റാല്‍ ഇന്ത്യ എന്തു ചെയ്യും? സ്വാഭാവികമായും റിഷഭിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായി മാറും.

പക്ഷെ ഒരു മല്‍സരം പോലും കളിക്കാതെ, ഒട്ടും തയ്യാറെടുപ്പില്ലാതെ റിഷഭിനു നേരെ മല്‍സരത്തില്‍ ഇറങ്ങേണ്ടതായി വരും. ഇതു ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം അദ്ദേഹത്തിനു തിരിച്ചടി ആയേക്കുകയും ചെയ്യും. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും എന്തുകൊണ്ടായിരിക്കും റിഷഭിനെ ഒരിക്കല്‍പ്പോലും ഇംഗ്ലണ്ടിനെതിരേ പരീക്ഷിക്കാന്‍ തയ്യാറാവാതിരുന്നത്?

RISHABH PANT

മൂന്നാം ഏകദിനത്തില്‍ ശുഭ്മന്‍ ഗില്ലിനു വിശ്രമം നല്‍കി റിഷഭിനെ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാമായിരുന്നു. സ്ഥിരം പൊസിഷനായ മധ്യനിരയില്‍ നിന്നും മാറ്റി അദ്ദേഹത്തെ ഓപ്പണിങില്‍ കളിപ്പിച്ചാലും അതില്‍ കുഴപ്പമില്ല. ബാറ്റിങില്‍ കൂടുതല്‍ സമയം ലഭിക്കാനും തന്റെ താളം വീണ്ടെടുക്കാനുമെല്ലാം ഇതു അദ്ദേഹത്തെ സഹായിച്ചേനെ.

പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?

മാത്രമല്ല, ആദ്യ രണ്ടു കളിയിലും കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ അവസാന കളിയില്‍ അദ്ദേഹത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിച്ച് വിക്കറ്റ് കീപ്പിങ് റിഷഭിനും നല്‍കാമായിരുന്നു. പക്ഷെ ഇതിനും ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഇനി ചാംപ്യന്‍സ് ട്രോഫിയില്‍ രാഹുലിനു പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താലാണ് ടീം ഇന്ത്യക്കു മുട്ടന്‍ പണി കിട്ടാന്‍ പോവുന്നത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Story first published: Wednesday, February 12, 2025, 21:55 [IST]
Other articles published on Feb 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+