വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പ്രതിസന്ധിയില്‍ ആരോടൊക്കെ ഉപദേശം തേടും? നാല് പേരെ തിരഞ്ഞെടുത്ത് റിഷഭ് പന്ത്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ സൂപ്പര്‍ താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ കീപ്പറാണ്. കരിയറിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ അദ്ദേഹം പിന്നീട് തകര്‍പ്പന്‍ പ്രകടനങ്ങളോടെ തിരിച്ചെത്തുകയായിരുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. മധ്യനിരയില്‍ റിഷഭ് കളിക്കുന്ന അതിവേഗ ഇന്നിങ്‌സുകള്‍ മത്സരഫലത്തെ തന്നെ മാറ്റിമറിച്ചേക്കും. വലിയ വെല്ലുവിളികളെ അതിജീവിച്ചുവെന്ന റിഷഭ് താന്‍ പ്രതിസന്ധികളില്‍ ഉപദേശം തേടുന്ന നാല് പേര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

rishabpant

'എല്ലാ സീനിയര്‍ താരങ്ങളോടും പരിശീലക സംഘത്തിലെ ആളുകളോടും സംസാരിക്കാന്‍ ഇഷ്ടമാണ്. രോഹിത് ഭായിയോട് സംസാരിക്കാന്‍ വളരെ ഇഷ്ടമാണ്. മത്സരത്തെക്കുറിച്ചും മുന്‍ മത്സരത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും പറഞ്ഞുതരും. ഭാവിയില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ എങ്ങനെ നേരിടണമെന്നും രോഹിത് ഭായിയുമായി സംസാരിക്കും. സാങ്കേതികമായി സഹായിക്കാന്‍ വിരാട് ഭായിയുമുണ്ട്. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍'-റിഷഭ് പറഞ്ഞു.

വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ്. ലോക ക്രിക്കറ്റില്‍ത്തന്നെ ശ്രദ്ധേയ പ്രകടനം നടത്തുന്നവരാണ് ഇരുവരും. വലിയ അനുഭവസമ്പത്തുള്ള താരങ്ങളായതിനാല്‍ത്തന്നെ ടീമിലെ യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനവും മാതൃകയുമാണ് ഇരുവരും. റിഷഭ് പന്തിന്റെ വളര്‍ച്ചയിലും ഇരുവരുടെയും പങ്ക് വലുതാണ്. നായകനായ കോലി റിഷഭിന്റെ പ്രതിഭയില്‍ വിശ്വാസം അര്‍പ്പിച്ചതാണ് അദ്ദേഹത്തെ മികച്ച താരമായി വളര്‍ത്തിയത്.

Also Read: പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍, എന്നാല്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷ, മൂന്ന് പേരിതാ
ജീവിതത്തില്‍ ഉപദേശം തേടുന്ന മറ്റ് രണ്ട് പേര്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനുമാണെന്നും റിഷഭ് പറഞ്ഞു.' രവി ഭായിയോട് ഞാന്‍ വളരെയധികം സംസാരിക്കാറുണ്ട്. കാരണം ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട വേദികളിലും കളിച്ച് പരിചയസമ്പത്തുള്ള താരമാണ് അദ്ദേഹം. അതിനാല്‍ വലിയ അറിവ് അദ്ദേഹത്തിനുണ്ട്. ബാറ്റ്‌സ്മാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നത് സംബന്ധിച്ച് വ്യക്തമായ അറിവുള്ള താരാണ് ആഷ് ഭായ്. അതിനാല്‍ ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഒരു ബൗളര്‍ക്ക് എങ്ങനെയൊക്കെ ചിന്തിക്കാം എന്നത് അദ്ദേഹത്തോട് ചോദിക്കും-റിഷഭ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍2021ന്റെ ആദ്യ പാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരുന്നു റിഷഭ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സുപ്രധാന താരമാണ് റിഷഭ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം തിളങ്ങുകയാണ്.

(ഇന്ത്യന്‍ ടീം ചിത്രം ഉള്‍പ്പെടുത്തിയാല്‍ നന്ന്)

Story first published: Friday, August 27, 2021, 11:50 [IST]
Other articles published on Aug 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X