For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അംപയറെ അപമാനിച്ചു? റിഷഭിനു വിലക്ക് വന്നേക്കും!! ചെയ്തത് ഈ കുറ്റം, വീഡിയോ

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് പ്രതിക്കൂട്ടില്‍. ഓണ്‍ഫീഡ് അംപയര്‍ക്കെതിരേയുള്ള പ്രവര്‍ത്തിയുടെ പേരിലാണ് അദ്ദേഹം കുരുക്കിലായിരിക്കുന്നത്. ഇതിന്റെ പേരില്‍ റിഷഭിനു ഇനി വിലക്കോ, പിഴയോ കിട്ടുമോയെന്നാണ് അറിയാനുള്ളത്.

ബാറ്ററെന്ന നിലയില്‍ റിഷഭിനെ സംബന്ധിച്ച് ഈ ടെസ്റ്റ് മികച്ചതായിരുന്നു. ഒനന്നാമിന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയതിനു ശേഷം 134 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 12 ഫോറുകളു ആറു സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്.

RISHABH BROOK

റിഷഭ് ചെയ്തതെന്ത്?

ലീഡ്‌സ് ടെസ്റ്റിന്റെ മൂന്നാംദിനം ആദ്യ സെഷനിലായിരുന്നു നാടകീയ രംഗങ്ങള്‍. മുഹമ്മദ് സിറാജെറിഞ്ഞ 61ാം ഓവറിനിടെയായിരുന്നു സംഭവം. ഈ ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഹാരി ബ്രൂക്ക് ബൗണ്ടറി പായിച്ചിരുന്നു. അതിനു ശേഷാണ് ബോളിനെക്കുറിച്ച് ഓണ്‍ഫീല്‍ഡ് അംപയറോടു റിഷഭ് പന്ത് പരാതിപ്പെട്ടത്.

അംപയറോടു ക്ഷുഭിതനായി പെരുമാറുന്ന റിഷഭ് പന്ത്. വീഡിയോ കാണാം

ബോള്‍ മാറ്റണമെന്നായിരുന്നു അദ്ദേഹം അംപയറോടു ആവശ്യപ്പെട്ടത്. ബോള്‍ പരിശോധിച്ച അംപയര്‍ അതു നിഷേധിക്കുകയും ചെയ്തു. പിന്നാലെ ക്ഷുഭിതനായ റിഷഭ് അംപയറോടു പലതും പറയുകയും തുടര്‍ന്ന് കൈയിലുള്ള ബോള്‍ വലിച്ചെറിഞ്ഞ ശേഷം ദേഷ്യത്തോടെ തിരികെ നടക്കുകയായിരുന്നു. റിഷഭിന്റെ ഈ പെരുമാറ്റം കണ്ട ശേഷം അംപയര്‍ സ്തബ്ധനായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

റിഷഭിന്റെ ഈ പെരുമാറ്റം ലീഡ്‌സില്‍ മല്‍സരം കാണാനെത്തിയ ഇംഗ്ലണ്ട് ആരാധകരെയും ദേഷ്യം പിടിപ്പിക്കുകയായിരുന്നു. കൂവി വിളിച്ച് കളിയാക്കിയാണ് അവര്‍ ഇതിനോടു പ്രകികരിച്ചത്. അംപയറുടെ തീരുമാനത്തെ പുച്ഛിക്കുന്ന തരത്തിലുള്ള റിഷഭിന്റെ ഈ പെരുമാറ്റത്തിനെതിരേ നടപടിയുണ്ടാവാന്‍ സാധ്യതയുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മാച്ച് റഫറിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ബോളിനെതിരേ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇതിനു മുമ്പ് അംപയറോടു പരാതിപ്പെട്ടിരുന്നു. 60 ഓവറുകള്‍ക്കു ശേഷം ബോളിനു പൂര്‍ണമായും മൂവ്‌മെന്റ് നഷ്ടതായി കാണപ്പെട്ടിരുന്നു.

ബോള്‍ സ്വിങ് ചെയ്യുകയോ, റിവേഴ്‌സ് സ്വിങ് ചെയ്യുകയോ ചെയ്തിരുന്നില്ല. ബോളിന്റെ ഈ മോശം അവസ്ഥയെ തുടര്‍ന്നാണ് അതു മാറ്റണമെന്നു റിഷഭും അംപയറോടു പറഞ്ഞത്. പക്ഷ അനുകൂല തീരുമാനം വരാതിരുന്നതോടെ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു.

നേരത്തേ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലും ഈ ടെസ്റ്റിന്റെ ആദ്യദിനം വലിയൊരു നിയമലംഘനം നടത്തിയിരുന്നു. കറുപ്പ് നിറത്തിലുള്ള സോക്‌സ് ധരിച്ചാണ് അദ്ദേഹം ആദ്യദിനം ബാറ്റിങിനിറങ്ങിയത്.

എംസിസിയുടെ നിയമപ്രകാരം കറുപ്പ് സോക്‌സ് ധരിക്കാന്‍ കളിക്കാര്‍ക്കു അനുവാദമില്ല. അതുകൊണ്ടു തന്നെ ഗില്ലിനെതിരേ ശിക്ഷാനടപടി വന്നേക്കുമെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷെ മാച്ച് റഫറിയുടെ ഭാഗത്തു നിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

തിരിച്ചടിച്ച് ഇംഗ്ലണ്ട്

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചടിയാണ് രണ്ടും മൂന്നും ദിനങ്ങളില്‍ കാണുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 471 റണ്‍സിനു മറുപടിയില്‍ മൂന്നാം ദിനം രണ്ടാം സെഷനില്‍ 88 ഓവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഏഴു വിക്കറ്റിനു 403 റണ്‍സെടുത്തു.

മൂന്നു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു ഇനി 67 റണ്‍സ് കൂടി മതി. ഒല്ലി പോപ്പ് (106) സെഞ്ച്വറിയോടെ കസറിയപ്പോള്‍ ഹാരി ബ്രൂക്കിന് വെറും ഒരു റണ്‍സിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 99ല്‍ നില്‍ക്കെ അദ്ദേഹം പുറത്താവുകയായിരുന്നു.

Story first published: Sunday, June 22, 2025, 19:30 [IST]
Other articles published on Jun 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+