Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭ് അതിരുകടന്നു! ആരെങ്കിലും അത് ചെയ്യുമോ? ചോദിച്ചുവാങ്ങിയ പരിക്ക്; തുറന്നടിച്ച് വോന്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റിന്റെ ആദ്യദിനം ബാറ്റിങിനിടെ കാല്‍പ്പാത്തിനു സാരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. റിഷഭിന്റെ അതിരുകടന്ന പ്രവര്‍ത്തി കാരണമാണ് ഇങ്ങനെയൊരു പരിക്ക് സംഭവിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സിനെതിരേ ഒരു റിസ്‌ക്കി ഷോട്ട് കളിക്കാനുള്ള റിഷഭിന്റെ ശ്രമമാണ് പരിക്കില്‍ കലാശിച്ചത്. 37 റണ്‍സില്‍ നില്‍ക്കവെ റിട്ടയേര്‍ഡ് ഹര്‍ട്ടായ അദ്ദേഹത്തിനു പിന്നീട് ബാറ്റിങിനു ഇറങ്ങാനുമായില്ല. രണ്ടാംദിനം മാത്രമല്ല, ഈ ടെസ്റ്റ് പരമ്പരയില്‍ പോലും റിഷഭിനു ഇനി തുടര്‍ന്നു കളിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്.

RISHABH PANT

റിഷഭിനെതിരേ വോന്‍

ബിബിസി ടെസ്റ്റ് മാച്ച് സ്‌പെഷ്യല്‍ ഷോയില്‍ സംസാരിക്കവെയാണ് റിഷഭ് പന്തിനെതിരോ ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കൂടിയായ ക്കൈല്‍ വോന്‍ ആഞ്ഞടിച്ചത്. ക്രിസ് വോക്‌സിനെതിരേ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള ഇന്ത്യന്‍ താരത്തിന്റെ ശ്രമം അതിരു കടന്നുപോയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

80 കിമി വേഗതയില്‍ പന്തെറിയുന്ന ഒരു ബൗളര്‍ക്കെതിരേയാണ് റിഷഭ് പന്ത് റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമം നടത്തിയത്. അതു ശരിക്കും അതിരു കടന്നു പോയെന്നു തന്നെ പറയാം. ഈ ടെസ്റ്റ് മല്‍സരത്തില്‍ ഇനി റിഷഭിനു കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നും വോന്‍ വ്യക്തമാക്കി.

ഞാനൊരു വിദഗ്ധനൊന്നുമല്ല. പക്ഷെ റിഷഭ് പന്തിന്റെ കാല്‍ കാണുമ്പോള്‍ അദ്ദേഹത്തിനെ തുടര്‍ന്നു കളിക്കളത്തില്‍ കാണുമോയെന്നത് എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ശേഷിച്ച നാലു ദിവസങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ 10 പേരെ വച്ച് ഇന്ത്യക്കു കളിക്കേണ്ടി വരാനുള്ള സാധ്യതയാണുള്ളതെന്നും വോന്‍ അഭിപ്രായപ്പെട്ടു.

റിഷഭിനേറ്റിരിക്കുന്ന ഈ പരിക്ക് പരമ്പരയില്‍ ഇനി നിര്‍ണായകമായി മാറുമെന്നും അത് ഇംഗ്ലണ്ടിനു അനാവശ്യ മുന്‍തൂക്കം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിഷഭ് പന്തിന്റെ പരിക്ക് ഗെയിമില്‍ വലിയ ഇംപാക്ടുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇത്രയും നിയന്ത്രണത്തോടെ, വ്യക്തതയോടെ, ഒഴുക്കോടെ കളിക്കുന്ന ഒരു താരത്തെ നഷ്ടമാവുകയെന്നത് ഇന്ത്യക്കു കനത്ത തിരിച്ചടിയാണെന്നും വോന്‍ വിലയിരുത്തി.

റിഷഭിന്റെ പരിക്ക്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം ക്രിസ് വോക്‌സെറിഞ്ഞ 68ാമത്തെ ഓവറിലാണ് ഇന്ത്യയെ ഞെട്ടിച്ച റിഷഭ് പന്തിന്റെ പരിക്ക് സംഭവിക്കുന്നത്. നാലാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 72 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായി എത്തുന്നത്.

RISHABH PANT

ഓവറിലെ ആദ്യത്തെ ബോളില്‍ സായ് സിംഗിളെടുത്തു. തുടര്‍ന്ന് സ്‌ട്രൈക്ക് റിഷഭിന്. അടുത്ത രണ്ടു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. നാലാത്തെ ബോളില്‍ ഒരു റിവേഴ്‌സ് സ്വീപ്പ് കളിക്കാനാണ് റിഷഭ് ശ്രമിച്ചത്. പക്ഷെ ടൈമിങ് അമ്പെ പാളുകയായിരുന്നു. യോര്‍ക്കര്‍ ലെങ്ത്തിലുള്ള ബോള്‍ നേരെ കാല്‍പ്പാദത്തില്‍ കൊള്ളുകയും ചെയ്തു. വേദന കൊണ്ട് പുളഞ്ഞ റിഷഭിനു പിന്നീട് നടക്കാന്‍ പോലും സാധിച്ചില്ല.

തുടര്‍ന്നു ഗ്രൗണ്ടിലെത്തിയ മെഡിക്കല്‍ സംഘം അദ്ദേഹത്തെ തോൡലേറ്റി പുറത്തേക്കു കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും കാല്‍ നിലത്തു കുത്താന്‍ പോലും കഴിയാതെ റിഷഭ് വലയുന്നതാണ് കണ്ടത്. തുടര്‍ന്ന് ചെറിയ ആംബുലന്‍സ് ഗ്രൗണ്ടിലെത്തിക്കുകയും അതില്‍ ഇരുത്തി അദ്ദേഹത്തെ പുറത്തേക്കും കൊണ്ടു പോവുകയായിരുന്നു. അതിനു ശേഷം റിഷഭിനെ സ്‌കാനിങിനായി ആശുപത്രിയിലേക്കും കൊണ്ടുപോയി.

Story first published: Thursday, July 24, 2025, 13:01 [IST]
Other articles published on Jul 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+