For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വൈസ് ക്യാപ്റ്റനാണ്, കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കൂ!! റിഷഭിനെതിരേ ഡിക്കെ

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്റെ ബാറ്റിങിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം ദിനേശ് കാര്‍ത്തിത്. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന സാഹചര്യത്തില്‍ അനാവശ്യമായി റിസ്‌കുകളെടുക്കാന്‍ റിഷഭ് തുനിഞ്ഞതാണ് ഡിക്കെയെ ക്ഷുഭിതനാക്കിയത്.

ജിയോ ഹോട്‌സ്റ്റാറിന്റെ കമന്ററിക്കിടെയാണ് റിഷഭിന്റെ നിരുത്തരവാദപരമായ ബാറ്റിങിനെതിരേ അദ്ദേഹം തുറന്നടിച്ചത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഭാഗ്യം കൊണ്ടു മാത്രം റിഷഭ് കുറച്ചു തവണ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഈ ബാറ്റിങ് ശൈലി അംഗീകരിക്കാനാവില്ലെന്നും കുറേക്കൂടി ഉത്തരവാദിത്വം കാണിക്കൂയെന്നും ഡിക്കെ ആവശ്യപ്പെട്ടു.

DINESH KARHIK

കട്ടക്കലിപ്പില്‍ ഡിക്കെ

നാലാം ദിനം ആദ്യ സെഷനില്‍ തന്നെ റിഷഭ് പന്തിനു ബാറ്റിങിനായി ക്രീസിലെത്തേണ്ടി വന്നിരുന്നു. കളി തുടങ്ങി ആദ്യ ഓവറില്‍ തന്നെ നായകന്‍ ശുഭ്മന്‍ ഗില്‍ പുറത്തായിരുന്നു. ബ്രൈഡന്‍ കാര്‍സിന്റെ ഓവറില്‍ ഇന്‍സൈഡ് എഡ്ജായ ശേഷം ബൗള്‍ഡായാണ് എട്ട് റണ്‍സ് മാത്രമെടുത്ത അദ്ദേഹം ക്രീസ് വിട്ടത്. തുടര്‍ന്നയിരുന്നു റിഷഭിന്റെ വരവ്.

ഇംഗ്ലീഷ് പേസാക്രമണത്തെ ക്ഷമയോടെ നേരിട്ടു കൊണ്ടിരുന്ന കെഎല്‍ രാഹുലായിരുന്നു 47 റണ്‍സോടെ അപ്പോള്‍ ക്രീസിന്റെ മറുവശത്തുണ്ടായിരുന്നത്. മൂന്നാമനായി ഗില്‍ മടങ്ങുമ്പോള്‍ ടീം സ്‌കോറിലുണ്ടായിരുന്നത് 92 റണ്‍സാണ്. ഇന്ത്യയുടെ ലീഡാവട്ടെ 98 റണ്‍സ് മാത്രം. മികച്ചൊരു കൂട്ടുകെട്ട് ടീമിനു ഈ ഘട്ടത്തില്‍ ആവശ്യമായിരുന്നു. പരിചയ സമ്പന്നനായ റിഷഭില്‍ നിന്നും മികച്ച പിന്തുണയും രാഹുല്‍ പ്രതീക്ഷിച്ചിരുന്നു.

പക്ഷെ തന്റെ സ്ഥിരം ശൈലിയില്‍ വളരെ അലക്ഷ്യമായ, അതോടൊപ്പം റിസ്‌കിയായ ക്രിക്കറ്റാണ് റിഷഭ് കാഴ്ചവച്ചത്. നേരിട്ട നാലം ബോളില്‍ തന്നെ അദ്ദേഹം പുറത്താവേണ്ടതുമായിരുന്നു. ക്രിസ് വോക്‌സിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങിയ കയറിയടിച്ചെങ്കിലും എഡ്ജായ ബോള്‍ നേരെ സ്ലിപ്പിനു മുകളിലൂടെ ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു.

ഈ ഷോട്ടിനു പിന്നാലെ റിഷഭിനു അരികിലേക്കു വന്ന് രാഹുല്‍ കുറേക്കൂടി ശ്രദ്ധയോടെ കളിക്കാന്‍ ഉപദേശിക്കുന്നതും കാണാമായിരുന്നു. അതിനു ശേഷം അല്‍പ്പസമയം ശാന്തനായെങ്കിലും 32ാം ഓവറില്‍ വോക്‌സിനെതിരെ വീണ്ടും ക്രീസിനു പുറത്തേക്കിറങ്ങി റിഷഭ് റിസ്‌കി ഷോട്ട് കളിച്ചു. ഇതിനു പിന്നാലെയായിരുന്നു കമന്ററിക്കിടെ ദിനേശ് കാര്‍ത്തിക്കിന്റെ രൂക്ഷവിമര്‍ശനം.

റിഷഭ് പന്ത് എന്താണ് ഈ കാണിക്കുന്നത്. കെഎല്‍ രാഹുല്‍ കഠിനാധ്വാനം ചെയ്ത് ടീമിനെ കരകയറ്റാന്‍ ശ്രമിക്കുമ്പോള്‍ ഈ തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വൈസ് ക്യാപ്റ്റനാണെന്ന കാര്യമെങ്കിലും റിഷഭ് ഓര്‍മിക്കണമെന്നും ഡിക്കെ തുറന്നടിച്ചു.

RISHABH PANT

ഓരോ സാഹചര്യത്തിനും അനുസരിച്ച് ബാറ്റ് ചെയ്യാന്‍ റിഷഭ് പന്ത് ശ്രമിച്ചേ തീരൂ. ഇന്ത്യന്‍ ടീമിനു ഇപ്പോള്‍ ആവശ്യം മികച്ചൊരു കൂട്ടുകെട്ടാണ്. അതിനായി കെഎല്‍ രാഹുലിനെ പിന്തുണയ്ക്കുകയാണ് റിഷഭ് ചെയ്യേണ്ടത്. പകരം ടീമിനെ മറന്ന് സ്വയം തനിക്കു വേണ്ടി മാത്രം കളിക്കരുത്. വൈസ് ക്യാപ്റ്റനെന്നത് വലിയ ഉത്തരവാദിത്വമാണ്. അതുകൊണ്ടു തന്നെ ഇതു ഏറ്റെടുത്ത് റിഷഭ് ബാറ്റ് ചെയ്‌തേ തീരൂവെന്നും ഡിക്കെ ചൂണ്ടിക്കാട്ടി.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിക്കാന്‍ റിഷഭിനായിരുന്നു. 134 റണ്‍സാണ് അടിച്ചെടുത്തത്. നായകന്‍ ഗില്ലിനൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനം അദ്ദേഹത്തിനു കഴിഞ്ഞു. ഇതാണ് ഇന്ത്യന്‍ ടോട്ടല്‍ 470ലെത്തിച്ചത്. സമാനമായൊരു ഇന്നിങ്‌സിലാണ് റിഷഭില്‍ നിന്നും രണ്ടാമിന്നിങ്‌സിലും ടീമിനാവശ്യം.

Story first published: Monday, June 23, 2025, 17:30 [IST]
Other articles published on Jun 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+