For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അവനെ എന്തിന് ഇത്രനാള്‍ തഴഞ്ഞു? അഗാര്‍ക്കര്‍ ഉത്തരം പറയൂ; വിമര്‍ശിച്ച് പോണ്ടിങ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 248 റണ്‍സിന് പുറത്തായപ്പോള്‍ 68 പന്തും നാല് വിക്കറ്റും ബാക്കിയാക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇന്ത്യന്‍ നിരയില്‍ ശുബ്മാന്‍ ഗില്‍ 87 റണ്‍സോടെ ടോപ് സ്‌കോററായപ്പോള്‍ ശ്രേയസ് അയ്യരും (59) അക്ഷര്‍ പട്ടേലും (52) അര്‍ധ സെഞ്ച്വറികളോടെ തന്നെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാട്ടി. ഇന്ത്യയുടെ സ്പിന്നര്‍മാരെല്ലാം നിര്‍ണ്ണായകമായ പ്രകടനമാണ് നടത്തിയത്. കളിയിലെ താരമായത് ശുബ്മാന്‍ ഗില്ലാണെങ്കിലും ഇന്ത്യയുടെ ഹീറോയായത് ശ്രേയസ് അയ്യരാണ്. 30 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരമാണ് നല്‍കിയത്. ഇതാണ് ഗില്ലും അക്ഷറും മുതലാക്കിയതെന്ന് പറയാം.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ശ്രേയസ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ തിരിച്ചുവരവില്‍ മിന്നും ഫിഫ്റ്റിയോടെ മിന്നിക്കാന്‍ ശ്രേയസിനായി. ഇപ്പോഴിതാ ഇത്രയും നാള്‍ ശ്രേയസിനെ പുറത്തിരുത്തിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനേയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറേയും വിമര്‍ശിച്ചിരിക്കുകയാണ് റിക്കി പോണ്ടിങ്.

ശ്രേയസിനെ ഇത്രയും നാള്‍ തഴഞ്ഞത് എന്തിന്

അവസാന ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ അതിന് ശേഷം ഫോം മോശമായപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്താനാണ് ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. പക്ഷെ പുറം വേദനയാണെന്ന കാരണത്താല്‍ ശ്രേയസ് ആഭ്യന്തരം കളിക്കാന്‍ തയ്യാറായില്ല. ഇതിന്റെ പേരില്‍ ശ്രേയസിനെ ഇന്ത്യ ടീമില്‍ നിന്ന് തഴയുകയും ചെയ്തു. ഇപ്പോള്‍ ഇടവേളക്ക് ശേഷം നാലാം നമ്പറിലേക്ക് ശ്രേയസിനെ ഇന്ത്യ തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഈ മത്സരത്തില്‍ കസറി ഇത്രയും നാള്‍ തഴഞ്ഞവര്‍ക്ക് മറുപടി നല്‍കാനും ശ്രേയസിന് സാധിച്ചു. 'ശ്രേയസിനെ ഇത്രയും നാള്‍ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതോര്‍ത്ത് അത്ഭുതം തോന്നുന്നു. അവസാന ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി നാലാം നമ്പറില്‍ തന്റെ സീറ്റ് ഉറപ്പിച്ചുവെന്നാണ് കരുതിയത്. എന്നാല്‍ ഇതിന് ശേഷം ചില പരിക്കുകള്‍ അവനെ ബാധിച്ചു.

ഇതിന് ശേഷം മാറി നില്‍ക്കേണ്ടി വന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ശ്രേയസ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഐപിഎല്‍ ലേലത്തിന് മുമ്പ് അവന്റെ ആഭ്യന്തര ക്രിക്കറ്റിലെ മികവും പരിഗണിക്കപ്പെട്ടിരുന്നു' പോണ്ടിങ് പറഞ്ഞു.

shreyas iyer

ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം മറികടന്നു

ശ്രേയസ് അയ്യരെ ഇന്ത്യ മാറ്റി നിര്‍ത്താനുള്ള കാരണങ്ങളിലൊന്ന് ഷോര്‍ട്ട് ബോളിലെ താരത്തിന്റെ ദൗര്‍ബല്യമാണെന്ന് പറയാം. മിക്ക ബൗളര്‍മാരും ശ്രേയസിന്റെ ഈ ദൗര്‍ബല്യത്തെ മുതലാക്കിയിരുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കൊണ്ടും ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ പ്രകടനം കൊണ്ടും ശ്രേയസിന് സാധിച്ചു. ഒന്നാം ഏകദിനത്തില്‍ ശ്രേയസ് ക്രീസിലെത്തിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍ ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റിയിരുന്നു.

ഷോര്‍ട്ട് ബോളെറിഞ്ഞ രണ്ട് തവണയും സിക്‌സുകള്‍ പറത്തി ശ്രേയസ് കരുത്തുകാട്ടി. ചാമ്പ്യന്‍സ് ട്രോഫി പടിവാതുക്കല്‍ എത്തിനില്‍ക്കവെ നാലാം നമ്പറിലെ ശ്രേയസിന്റെ പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഏകദിന പരമ്പരയിലെ വരുന്ന മത്സരങ്ങളിലും ശ്രേയസിന് ഇതേ മികവ് തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ആദ്യ ഏകദിനത്തില്‍ ശ്രേയസ് പരിഗണിക്കപ്പെട്ടിരുന്നില്ല. വിരാട് കോലിക്ക് പരിക്കേറ്റതോടെയാണ് ശ്രേയസിന് മുന്നില്‍ വഴി തുറന്നത്.

ശ്രേയസ് പഞ്ചാബ് കിങ്‌സ് നായകന്‍

റിക്കി പോണ്ടിങ് ശ്രേയസ് അയ്യര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്താന്‍ കാരണം പഞ്ചാബ് കിങ്‌സുമായുള്ള ബന്ധമാണ്. പോണ്ടിങ് പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. ശ്രേയസ് അയ്യരാണ് പഞ്ചാബ് കിങ്‌സിന്റെ നായകന്‍. പോണ്ടിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് പഞ്ചാബിന്റെ നായകസ്ഥാനത്തേക്ക് ശ്രേയസ് എത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന സീസണില്‍ കപ്പിലേക്കെത്തിച്ചത് ശ്രേയസായിരുന്നു. എന്നിട്ടും കെകെആര്‍ താരത്തെ നിലനിര്‍ത്തിയില്ലെന്നതാണ് കൗതുകകരമായ കാര്യം.

Story first published: Friday, February 7, 2025, 22:01 [IST]
Other articles published on Feb 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+