Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ തോല്‍പ്പിച്ചത് ജഡേജ!! എന്തുകൊണ്ട് അക്കാര്യം ചെയ്തില്ല? അസ്ഹറടക്കം രംഗത്ത്

ലോര്‍ഡ്സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അപരാജിത ഫിഫ്റ്റിയുമായി അവസാനം വരെ പൊരുതിട്ടും ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വിമര്‍ശനം. ചില മുന്‍ താരങ്ങളാണ് അദ്ദേഹത്തിന്റെ പ്രകടനത്തെ ചോദ്യം ചെയ്തു രംഗത്തു വന്നിരിക്കുന്നത്. ജഡേജ കുറേക്കൂടി നന്നായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ടീമിനു ജയിക്കാന്‍ കഴിഞ്ഞേനെയെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

അവസാനത്തെ സെഷണിലേക്കു നീണ്ട ത്രില്ലറില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കു നേരിട്ടത്. 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 170ന് ഓള്‍ഔട്ടാവുകയായിരുന്നു. എട്ടിനു 112ലേക്കു കൂപ്പുകുത്തിയ ഇന്ത്യയെ 170 വരെയെത്തിച്ചത് വാലറ്റക്കാരെ കൂട്ടുപിടിച്ച് ജഡ്ഡു നടത്തിയ പോരാട്ടമാണ്. കളി തോല്‍ക്കുമ്പോള്‍ 61 റണ്‍സുമായി അദ്ദേഹം ക്രീസിലുണ്ടായിരുന്നു.

RAVINDRA JADEJA

എന്തുകൊണ്ടു വിമര്‍ശനം?

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി വീറുറ്റ പ്രകടനം നടത്തിയിട്ടും രവീന്ദ്ര ജഡേജയെ വിമര്‍ശിച്ചിരിക്കുന്നത് മുന്‍ ഇതിഹാസ സ്പിന്നറും ക്യാപ്റ്റനുമായിരുന്ന അനില്‍ കുംബ്ലെ, മറ്റൊരു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, മുന്‍ മധ്യനിര ബാറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ എന്നിവരാണ്്. ഇതിനു പിന്നിലെ കാരണമെന്താണെന്നറിയാം.

കുറേക്കൂടി തീവ്രതയോടെ, അഗ്രസീവായി ജഡേജ ബാറ്റ് ചെയ്യേണ്ടിയിരുന്നുവെന്നും എങ്കില്‍ ഇന്ത്യക്കു വിജയിക്കാന്‍ കഴിഞ്ഞേനെയെന്നുമാണ് മുന്‍ താരങ്ങളുടെ നിരീക്ഷണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെയാണ് ജഡേജയുടെ ഇന്നിങ്‌സില്‍ അസ്ഹര്‍ അതൃപ്തി പ്രകടിപ്പിച്ചത്.

ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ ടീം വളരെ നന്നായിട്ടു തന്നെ കളിച്ചു. പക്ഷെ രവീന്ദ്ര ജഡേജ കുറേക്കൂടി പോസിറ്റീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യ മല്‍സരം ജയിക്കുമായിരുന്നു. നമ്മള്‍ വളരെയധികം കഠിനാധ്വാനം ചെയ്തു. പക്ഷെ അതിനു ലഭിച്ച ഫലം വളരെ മികച്ചതായിരുന്നില്ലെന്നാണ് അസ്ഹര്‍ ചൂണ്ടിക്കാട്ടിയത്.

ജിയോഹോട്‌സ്റ്റാറിന്റെ ഷോയില്‍ സംസാരിക്കവെയാണ് ജഡേജയുടെ ഇന്നിങ്‌സിനെ മഞ്ജരേക്കര്‍ വിമര്‍ശിച്ചത്. രവീന്ദ്ര ജഡേജ വളരെ നന്നായി ബാറ്റ് ചെയ്യുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. പക്ഷെ ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കാന്‍ ആവശ്യമായിട്ടുള്ള റിസ്‌കുകള്‍ അദ്ദേഹമെടുത്തതായി തോന്നിയില്ല. കാത്തിരിപ്പിന്റെ ഗെയിമാണ് ജഡേജ കളിച്ചത്. പ്രതീക്ഷയ്‌ക്കെതിരേ അദ്ദേഹം പ്രതീക്ഷിക്കുകയും ചെയ്തുവെന്നുമാണ് മഞ്ജരേക്കറുടെ വിമര്‍ശനം.

കുംബ്ലെയ്ക്കും സമാനമായ അഭിപ്രായം തന്നെയാണുള്ളത്. മല്‍സരശേഷം സംസാരിക്കവെയാണ് ജഡേജയുടെ ഇന്നിങ്‌സില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. ഇംഗ്ലണ്ടിന്റെ മൂന്നു ബൗളര്‍മാര്‍ക്കെതിരേ രവീന്ദ്ര ജഡേജ കൂടുതല്‍ റിസ്‌കെടുക്കാന്‍ ശ്രമിക്കണമായിരുന്നു. ക്രിസ് വോക്‌സിന്റെ ബോളുകള്‍ക്കു വായുവില്‍ വേഗത അല്‍പ്പം കുറവായിരുന്നു.

വോക്‌സിനെ കൂടാതെ ഷുഐബ് ബഷീര്‍, ജോ റൂട്ട് എന്നവരാണ് ജഡ്ഡു ആക്രമിക്കേണ്ടിയിരുന്നത്. ബഷീറും റൂട്ടും ഓഫ്‌സ്പിന്നര്‍മാരാണെന്നു എനിക്കറിയാം. പക്ഷെ ബോള്‍ അധികം ടേണ്‍ ചെയ്യുന്നില്ലായിരുന്നു. കൂടുതല്‍ കടുപ്പമേറിയ പിച്ചുകളില്‍ മെച്ചപ്പെട്ട ബൗൡങിനെതിരേ ജഡേജ കളിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിന്റെ ചില ബൗളര്‍മാര്‍ക്കെതിരേ ജഡേജ റിസ്‌കെടുക്കുമായിരുന്നെന്നാണ് താന്‍ കരുതിയതെന്നും കുംബ്ലെ വ്യക്തമാക്കി.

RAVINDRA JADEJA

അതേസമയം, ജഡേജയുടെ ഇന്നിങ്‌സിനെ പ്രശംസിക്കുകയാണ് മുന്‍ ടീമംഗവും ഇതിഹാസ സ്പിന്നറുമായ ആര്‍ അശ്വിന്‍ ചെയ്തത്. സ്വന്തം യൂട്യൂബ് ചാനലില്‍ കളിയെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

മല്‍സരത്തിലുടനീളം ഞാനൊരു വലിയ ക്രിക്കറ്റര്‍ക്കു മെസേജ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ പേര് പറയില്ല. പക്ഷെ ഞങ്ങള്‍ രണ്ടു പേരും ലോര്‍ഡ്‌സ് ടെസ്റ്റിനെ കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

രവീന്ദ്ര ജഡേജയ്ക്കു ബാറ്റിങില്‍ കുറച്ചു കൂടി റിസ്‌കുകളെടുക്കാമായിരുന്നെന്നാണ് ഞങ്ങള്‍ പറഞ്ഞത്, പക്ഷെ അതു അധികമാവാനും പാടില്ല. ജഡേജയുടെ പ്രകടനം തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. ക്ഷമയോടെ എങ്ങനെ നിങ്ങള്‍ക്കു ദീര്‍ഘനേരം കളിക്കാന്‍ കഴിയുമെന്നു പുതുതലമുറയ്ക്കു അദ്ദേഹം കാണിച്ചു കൊടുത്തതായും അശ്വിന്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, July 16, 2025, 6:51 [IST]
Other articles published on Jul 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+