Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അമ്പമ്പോ... കാലിസിനും ഇമ്രാനുമൊപ്പം ഇനി ജഡജ! പൊള്ളോക്കിനും മുകളില്‍

ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറെന്ന പദവിയിലേക്കു അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് സൂപ്പര്‍ താരം രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടുമായി ഹൈദരാബാദില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും മിന്നുന്ന പ്രകടനമാണ് ബാറ്റിങിലും ബൗളിങിലും അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ഇതോടെ ഇതിഹാസങ്ങള്‍ക്കപ്പം എലൈറ്റ് ക്ലബ്ബിലും അംഗമായി മാറിയിരിക്കുകയാണ് ജഡ്ഡു.

റെഡ് ബോള്‍ ക്രിക്കറ്റില്‍ കുറഞ്ഞത് 2000 റണ്‍സും 200 വിക്കറ്റുകളും നേടിയിട്ടുള്ള താരങ്ങളില്‍ ശരാശരിയില്‍ മികച്ച വ്യത്യാസമുള്ളവരുടെ ടോപ്പ് ഫൈവില്‍ ജഡേജയും തന്‍റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. മുന്‍ ഇതിഹാസങ്ങളുള്‍പ്പെട്ട എലൈറ്റ് ലിസ്റ്റിലെ ഏക ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. 69 മല്‍സരങ്ങളില്‍ നിന്നും 37.05 ബാറ്റിങ് ശരാശരിയും 24.12 ബൗളിങ് ശരാശരിയുമാണ് ജഡേജയ്ക്കുള്ളത്. രണ്ടു ശരാശരികളും തമ്മിലുള്ള വ്യത്യാസം 12.93 ആണ്.

RAVINDRA JADEJA

ഏറ്റവും മികച്ച ശരാശരി വ്യത്യാസമുള്ള താരങ്ങളില്‍ നാലാംസ്ഥാനത്തു ജഡേജയുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ഗാരി സോബഴ്‌സ്, സൗത്താഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടറായിരുന്ന ജാക്വസ് കാലിസ്, പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസവുമായിരുന്ന ഇമ്രാന്‍ ഖാന്‍ എന്നിവരാണ്.

സോബേഴ്‌സാണ് ഓള്‍റൗണ്ടര്‍മാരിലെ കിങെന്നു അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന ശരാശരി അടിവരയിടുന്നു. വെസ്റ്റ് ഇന്‍ഡീസ് ടീമിനു വേണ്ടി 93 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള സോബേഴ്‌സിന്റെ ബാറ്റിങ് ശരാശരി 57.78 ആണ്. ബൗളിങ് ശരാശരിയാവട്ടെ 34.03 ആണ്. ശരാശരികള്‍ തമ്മിലുള്ള വ്യത്യാസം 23.74 ആണ്.

രണ്ടാംസ്ഥാനം കാലിസിനാണ്. 166 ടെസ്റ്റുകളിലാണ് അദ്ദേഹം സൗത്താഫ്രിക്കന്‍ കുപ്പായമണിഞ്ഞത്. 55.37 എന്ന കിടിലന്‍ ബാറ്റിങ് ശരാശരിയുള്ള കാലിസിന്റെ ബൗളിങ് ശരാശരി 32.65 ആണ്. 22.71 ആണ് ശരാശരികള്‍ തമ്മിലുള്ള വ്യത്യാസം.

RAVINDRA JADEJA

കാലിസിനു പിറകില്‍ മൂന്നാമതുള്ളത് പാകിസ്താനു ലോകകപ്പ് നേടിക്കൊടുത്ത ഏക ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാനാണ്. 88 ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ്, ബൗളിങ് ശരാശരികള്‍ തമ്മിലുള്ള വ്യത്യാസം 14.88 ആണ്. ബാറ്റിങില്‍ ഇമ്രാന്റെ ശരാശരി 37.69ഉം ബൗളിങിലെ ശരാശരി 22.81ഉം ആയിരുന്നു.

ജഡേജയ്ക്കു പിന്നില്‍ അഞ്ചാം സ്ഥാനത്തുള്ളത് സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഷോണ്‍ പൊള്ളോക്കാണ്. 108 ടെസ്റ്റുകളില്‍ അദ്ദേഹം ദേശീയ ടീമിനായി കളിച്ചു. ഇവയില്‍ 32.31 ബാറ്റിങ് ശരാശരിയും 23.11 ബൗളിങ് ശരാശരിയുമുള്ള പൊള്ളോക്കിന്റെ ശരാശരികള്‍ തമ്മിലുള്ള വ്യത്യാസം 9.19 ആണ്.

അതേസമയം, ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിലൊതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ജഡേജയായിരുന്നു. മൂന്നു വിക്കറ്റുകളെടുത്ത അദ്ദേഹമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. പിന്നീട് ബാറ്റിങിലും ജഡേജ ഇന്ത്യയുടെ അമരക്കാരനായി മാറി.

87 റണ്‍സുമായി അദ്ദേഹമാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 180 ബോളുകള്‍ നേരിട്ട ജഡ്ഡു ഏഴു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. ടീമിനെ 436 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹമാണ്. രണ്ടാമിന്നിങ്‌സില്‍ ഇതിനകം ഒരു വിക്കറ്റ് ജഡേജ വീഴ്ത്തിയിട്ടുണ്ട്.

Story first published: Saturday, January 27, 2024, 18:04 [IST]
Other articles published on Jan 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+