For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പരമ്പര നേടി, 5ാം ടെസ്റ്റില്‍ 3 മാറ്റങ്ങള്‍ക്ക് ഇന്ത്യ-പാട്ടീധാറിന്റെ ചീട്ടുകീറും

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയിരിക്കുകയാണ്. നാലാം ടെസ്റ്റില്‍ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്. വിരാട് കോലിയും കെ എല്‍ രാഹുലും മുഹമ്മദ് ഷമിയുമൊന്നും ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെതിരേ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

യുവതാരങ്ങളുടെ പ്രകടനാണ് പരമ്പര നേടിയെടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അഞ്ചാം ടെസ്റ്റ് മാര്‍ച്ച് 7 മുതല്‍ 11വരെ ധരംശാലയിലാണ് നടക്കുന്നത്. ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റങ്ങളോടെയാവും ഇറങ്ങുകയെന്ന് ഉറപ്പാണ്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാവുമെന്ന് പരിശോധിക്കാം. ഒന്നാമത്തെ മാറ്റം രജത് പാട്ടീധാറിന്റെ ചീട്ടുകീറുമെന്നതാണ്. വിരാട് കോലിക്ക് പകരം ഇന്ത്യ ടീമിലേക്ക് പരിഗണിച്ച താരമാണ് രജത് പാട്ടീധാര്‍.

ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ട് ലയണ്‍സിനെതിരേ സെഞ്ച്വറിയടക്കം നേടാന്‍ രജത്തിനായെങ്കിലും ഇംഗ്ലണ്ട് പരമ്പരയില്‍ താരം ദുരന്തമായിരുന്നു. 32, 9, 5, 0, 17, 0 എന്നിങ്ങനെയാണ് മൂന്ന് ടെസ്റ്റില്‍ നിന്നുള്ള പാട്ടീധാറിന്റെ സമ്പാദ്യം. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരങ്ങളിലൊരാളാണ് പാട്ടീധാര്‍. ഐപിഎല്ലില്‍ ആര്‍സിബിക്കായി സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ടെസ്റ്റില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തുന്നു.

പന്ത് പ്രതിരോധിക്കാന്‍ പോലും രജത്തിന് സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. അതുകൊണ്ടുതന്നെ താരത്തിന്റെ സീറ്റ് തെറിക്കും. പകരം മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ രഞ്ജി ട്രോഫിയില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയിട്ടുള്ളത്. കര്‍ണാടകക്കാരനായ താരം അവസരം അര്‍ഹിക്കുന്നു. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം കൈയന്‍മാരുടെ കുറവുള്ളതിനാല്‍ ദേവ്ദത്തിനെ പരിഗണിച്ചേക്കും.

washingtone sundar

നാലാം ടെസ്റ്റില്‍ ഇന്ത്യ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ച്ചയായി മത്സരം കളിച്ചിരുന്ന ബുംറക്ക് ഒരു ഇടവേള നല്‍കുകയായിരുന്നു. അഞ്ചാം ടെസ്റ്റില്‍ ബുംറ ഇന്ത്യന്‍ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. ബുംറ വരുമ്പോള്‍ ഇന്ത്യ ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരിലൊരാളെ പുറത്തിരുത്തണം. ഇന്ത്യ സിറാജിനെ പുറത്തിരുത്തി ആകാശിനെ കളിപ്പിക്കാനാണ് സാധ്യത. നാലാം ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ ആകാശ് മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു.

ബുംറക്ക് അഞ്ചാം മത്സരത്തിലും ഇന്ത്യ വിശ്രമം അനുവദിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. മറ്റൊരു മാറ്റം സ്പിന്‍ നിരയിലാണ്. ധരംശാലയില്‍ പിച്ച് ഫ്‌ളാറ്റാണ്. അതുകൊണ്ടുതന്നെ സ്പിന്നിന് വലിയൊരു മുന്‍തൂക്കം അവകാശപ്പെടാനായേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ സ്പിന്‍ നിരയില്‍ ഒരു മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. ബാറ്റിങ് കരുത്തുയര്‍ത്താന്‍ ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചേക്കും. അക്ഷര്‍ പട്ടേല്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുക ഇന്ത്യക്ക് നടക്കില്ല. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 28 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് തൂത്തുവാരല്‍ സാധ്യമല്ല. അഞ്ചാം ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ട് 4-1ന് നാണംകെടുത്തി വിടാന്‍ ഇന്ത്യക്കാവും. ബാസ്‌ബോളിന്റെ വീമ്പുപറഞ്ഞെത്തിയ ഇംഗ്ലണ്ടിന് ഇന്ത്യ വമ്പന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പരമ്പര പിടിക്കുമെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ വെല്ലുവിളിയാണ് പാഴായത്.

രോഹിത് ശര്‍മയുടെ നായകമികവിനെയും പ്രശംസിക്കണം. സീനിയര്‍ താരങ്ങളില്‍ മിക്കവരുടേയും അഭാവം ഉണ്ടായിട്ടും യുവതാരങ്ങളെവെച്ച് പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായത് രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിലാണ്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ കരിയറിലെ പൊന്‍തൂവലാണ് ഈ പരമ്പര. അഞ്ചാം മത്സരത്തില്‍ ആത്മവിശ്വാസം ഉയര്‍ത്തി ഇറങ്ങുന്ന ഇന്ത്യ വമ്പന്‍ ജയം നേടുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയുടെ സാധ്യതാ 11- രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്/ മുഹമ്മദ് സിറാജ്.

Story first published: Monday, February 26, 2024, 15:35 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+