Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പാട്ടിധാര്‍ vs സര്‍ഫറാസ്, ആരാണ് ബെസ്റ്റ്? ഗില്ലിന് ഒരു ചാന്‍സ് കൂടി! ആകെ കണ്‍ഫ്യൂഷന്‍

ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീം ശരിക്കും പെട്ടിരിക്കുകയാണ്. പ്ലെയിങ് ഇലവനില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തല പുകയ്ക്കുകയാണ്. വിരാട് കോലിയെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യക്കു പരിക്കു കാരണം കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെയും രണ്ടാം ടെസ്റ്റില്‍ നഷ്ടമായിരിക്കുകയാണ്.

ഇരുവര്‍ക്കും പകരക്കാരെ ഇന്ത്യക്കു തീരുമാനിക്കേണ്ടതുണ്ട്. കൂടാതെ ടെസ്റ്റില്‍ ഫ്‌ളോപ്പ് ഷോ തുടരുന്ന ശുഭ്മന്‍ ഗില്ലിനു വീണ്ടുമൊരു അവസരം കൂടി നല്‍കണമോയെന്നും ടീം മാനേജ്‌മെന്റ് ആലോചിക്കുകയാണ്. രാഹുല്‍, ജഡേജ എന്നിവര്‍ക്കു പകരം പുതുമുഖങ്ങളായ സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍ എന്നിവരെക്കൂടാതെ വാഷിങ്ടണ്‍ സുന്ദറും രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലേക്കു വന്നു കഴിഞ്ഞു.

RAJAT PATIDAR

പുതുമുഖങ്ങളായ രജത് പാട്ടിധാറും ധ്രുവ് ജുറേലും നേരത്തേ തന്നെ ടീമിന്റെ ഭാഗവുമാണ്. കോലിയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ നാലാം നമ്പറില്‍ ഇറങ്ങിയത് രാഹുലായിരുന്നു. ഇപ്പോഴിതാ രാഹുലിനു പകരം മറ്റൊരാളെ അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കു കണ്ടെത്തേണ്ടി വന്നിരിക്കുയാണ്.

പാട്ടിധാറും സര്‍ഫറാസുമാണ് രാഹുലിന്റെ റോളിലേക്കു മല്‍സരരംഗത്തുള്ളത്. രണ്ടു പേരും ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപോലെ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ആരെ തിരഞ്ഞെടുക്കുമെന്നതു ടീം മാനേജ്‌മെന്റിനു ശരിക്കും തലവേദനയാവും.

അവസാനമായി കളിച്ച മല്‍സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യന്‍ എ ടീമിനായി 161 റണ്‍സ് അടിച്ചെടുത്താണ് സര്‍ഫറാസിന്റെ വരവ്. എന്നാല്‍ കോലിയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് ആദ്യ ടെസ്റ്റിനു മുമ്പ് തന്നെ ഇന്ത്യന്‍ ടീമിലേക്കു വന്ന പാട്ടിധാറിന് രണ്ടാം ടെസ്റ്റില്‍ പ്രഥമ പരിഗണന നല്‍കിയേക്കുമെന്നാണ് സൂചനകള്‍. അരങ്ങേറ്റത്തിനായി സര്‍ഫറാസിനു അല്‍പ്പം കൂടി കാത്തിരിക്കേണ്ടതായി വരും.

മൂന്നാം നമ്പറില്‍ ഗില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണെങ്കിലും ഒരു അവസരം കൂടി താരത്തിനു ടീം മാനേജ്‌മെന്റ് നല്‍കിയേക്കും. പക്ഷെ മൂന്നാം ടെസ്റ്റില്‍ കോലിയും രാഹുലും മടങ്ങിയെത്തുന്നതോടെ താരത്തിന്റെ സീറ്റും തെറിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റില്‍ 128 റണ്‍സെടുത്തതിനു ശേഷം ഗില്ലിന്റെ ഫോമില്‍ വലിയ ഇടിവാണുണ്ടായത്.

KULDEEP YADAV

തുടര്‍ച്ചയായി 11 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും ഗില്‍ നേടിയിട്ടില്ല. ഈ മാസമാദ്യം സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നേടിയ 36 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 23 റണ്‍സെടുത്ത അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഡെക്കുമായിരുന്നു.

ജഡേജയ്ക്കു പകരം ആരെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു ചോദ്യം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവാണ് ഫസ്റ്റ് ചോയ്‌സ് ഓപ്ഷനെങ്കിലും താരത്തിന്റെ ബാറ്റിങിലെ പോരായ്മ ഒരു തലവേദനയാണ്. കുല്‍ദീപല്ലെങ്കില്‍ മറ്റൊരു ഓപ്ഷന്‍ വാഷിഷ്ടണ്‍ സുന്ദറാണ്. ബൗളിങിനൊപ്പം ബാറ്റിങിലും സംഭാവന നല്‍കാന്‍ താരത്തിനാവും. പക്ഷെ കുല്‍ദീപിനെപ്പോലെ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറല്ല സുന്ദറന്നെത് മറ്റൊരു പ്രശ്‌നമാണ്.

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു പേസറെ മാത്രം ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനായിരുന്നു ഇംഗ്ലണ്ട് പരീക്ഷിച്ചത്. ഇന്ത്യയാവട്ടെ രണ്ടു പേസര്‍മാരെയും കളിപ്പിച്ചിരുന്നു. ഇവരില്‍ ജസ്പ്രീത് ബുംറ പതിവുപോലെ കസറിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് പോലും ലഭിക്കാതെ വന്‍ ദുരന്തമായി മാറുകയും ചെയ്തു. ഈ കാരണത്താല്‍ തന്നെ അടുത്ത ടെസ്റ്റില്‍ സിറാജിനെ ഇന്ത്യ പുറത്തിരുത്തിയേക്കും. അങ്ങനെ വന്നാല്‍ പകരം കുല്‍ദീപിനോ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ക്കോ ഇലവനിലേക്കു നറുക്കു വീഴാന്‍ സാധ്യതയുണ്ട്.

Story first published: Tuesday, January 30, 2024, 12:12 [IST]
Other articles published on Jan 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+