For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രാഹുലോ, ദേവ്ദത്തോ; നാലാമനായി ആരു വേണം? സംഭവിക്കുമോ അഞ്ചാം അരങ്ങേറ്റം

ധര്‍മശാല: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ദൈര്‍ഘ്യമേറിയ ടെസ്റ്റ് പരമ്പര ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം മാര്‍ച്ച് ഏഴു മുതല്‍ ധര്‍മശാലയില്‍ നടക്കും. പരമ്പര ഇതിനകം 3-1നു വരുതിയിലാക്കിയ രോഹിത് ശര്‍മയും സംഘവും അവസാന ടെസ്റ്റും ജയിച്ച് 4-1നു പരമ്പര ആധികാരികമായി തന്നെ സ്വന്തമാക്കാനായിരിക്കും ശ്രമിക്കുക. ആദ്യ ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്.

അടുത്ത ടെസ്റ്റില്‍ ബാറ്റിങ് ലൈനപ്പില്‍ ഒരു പ്രധാനപ്പെട്ട മാറ്റം ഇന്ത്യ വരുത്തുമെന്നാണ് വിവരം. പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പായ രജത് പാട്ടിധാറിനു അഞ്ചാമങ്കത്തില്‍ സ്ഥാനം നഷ്ടമായേക്കും. പകരം നാലാം നമ്പറിലേക്കു രണ്ടു കര്‍ണാടകക്കാരാണ് പോരടിക്കുന്നത്. ആദ്യത്തെയാള്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണെങ്കില്‍ മറ്റൊരാള്‍ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലുമാണ്.

KL RAHUL

പരിക്കു കാരണം ഈ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റില്‍ മാത്രമേ രാഹുലിനു കളിക്കാനായിരുന്നുള്ളൂ. മൂന്നാം ടെസ്റ്റിലൂടെ അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പൂര്‍ണ ഫിറ്റല്ലാത്തതു കാരണം വിട്ടുനില്‍ക്കുകയായിരുന്നു. രാഹുല്‍ ഇപ്പോഴു പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിയോ എന്ന കാര്യം വ്യക്തമല്ല. അദ്ദേഹം ഫിറ്റല്ലെങ്കില്‍ അതു ദേവ്ദത്തിന്റെ അരങ്ങേറ്റത്തിനു വഴിയൊരുക്കും.

സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ച പാട്ടിധാര്‍ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണ്. രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ അദ്ദേഹത്തിനു കഴിഞ്ഞ മൂന്നു ടെസ്റ്റിലും ഇന്ത്യ അവസരം നല്‍കിയെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. വീണ്ടുമൊരു അവസരം കൂടി പാട്ടിധാറിനു ഇന്ത്യ നല്‍കാന്‍ സാധ്യതയില്ല. കളിച്ച ആറിന്നിങ്‌സുകളില്‍ 32, 9, 5, 0, 17, 0 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

ആഭ്യന്തര ക്രിക്കറ്റിലെയും ലിസ്റ്റ് എ ക്രിക്കറ്റിലെയും ഉജ്ജ്വല ഫോമായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള പാട്ടിധാറിനു ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. പക്ഷെ ഇന്ത്യന്‍ കുപ്പായത്തില്‍ ഒരിക്കല്‍പ്പോലും ആത്മവിശ്വാസത്തിലല്ല താരം കാണപ്പെട്ടത്. സ്പിന്നര്‍മാര്‍ക്കെതിരേ ശരിക്കും പതറിയ പാട്ടിധാര്‍ പലപ്പോഴും മോശം ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇനിയും താരത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് മണ്ടത്തരമായിരിക്കുമെന്നാവും ടീം മാനേജ്‌മെന്റ് കരുതുന്നത്.

DEVDUTT PADIKKAL

കര്‍ണാടകയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയാണ് ഇടംകൈയന്‍ ബാറ്ററായ ദേവ്ദത്ത് ദേശീയ ടീമിലേക്കു വന്നത്. രഞ്ജിയില്‍ 92.67 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 556 റണ്‍സാണ് താരം നേടിയത്. രഞ്ജിയില്‍ റണ്‍വേട്ടയുമായി മുന്നേറവെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പരമ്പരയ്ക്കിടെ ദേവ്ദത്തിനു വിളിയെത്തിയത്. മൂന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വ്യക്തിപരമായ ചില കാരണങ്ങളെ തുടര്‍ന്നു ടീം വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബാക്കപ്പായി ദേവ്ദത്തിനെ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെടുത്തിയത്.

രഞ്ജിയില്‍ മാത്രമല്ല അതിനു മുമ്പ് നടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും ദേവ്ദത്ത് മാരക ഫോമിലായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 465 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 155 എന്ന ഞെട്ടിക്കുന്ന ശരാശരിയിലായിരുന്നു ഇത്. രണ്ടു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമാണ് ടീമിനായി ദേവ്ദത്ത് അടിച്ചെടിത്തത്.

ഈ പ്രകടനം ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീമില്‍ അദ്ദേഹത്തിനു ഇടം നേടിക്കൊടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അതു സംഭവിച്ചില്ല. എങ്കിലും രഞ്ജിയിലും റണ്‍വേട്ട തുടര്‍ന്ന് ദേവ്ദത്ത് മികവ് തെളിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ദേശീയ ടീമിലേക്കും അദ്ദേഹത്തിനു വിളിയെത്തിയത്.

അടുത്ത ടെസ്റ്റിലൂടെ ദേവ്ദത്ത് അരങ്ങേറുകയാണെങ്കില്‍ ഈ പരമ്പരയില്‍ അതു ഇന്ത്യയുടെ അഞ്ചാമത്തെ അരങ്ങേറ്റം കൂടിയായിരിക്കും. പാട്ടിധാറിനെക്കൂടാതെ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, ആകാശ് ദീപ് എന്നിവരാണ് ഇതിനകം അരങ്ങേറിയ മറ്റുള്ളവര്‍.

Story first published: Wednesday, February 28, 2024, 6:58 [IST]
Other articles published on Feb 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+