For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇഷാന്റെയും ശ്രേയസിന്റെയും ഭാവി എന്ത്? എന്ന് മടങ്ങിവരും? വ്യക്തമാക്കി ദ്രാവിഡ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസി ഐ പുറത്താക്കിയ താരങ്ങളാണ് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും. രണ്ട് പേരും മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന കളിക്കാരാണ്. എന്നാല്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം അവഗണിച്ചതോടെ ഇരുവരേയും ബിസിസിഐ കേന്ദ്ര കരാറില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇവരുടെ ദേശീയ ടീമിലെ സ്ഥാനവും ചോദ്യം ചെയ്യപ്പെട്ടു.

ടി20 ലോകകപ്പ് വരാനിരിക്കെ ഇരുവരും ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇപ്പോഴിതാ ഇരുവരുടേയും ഭാവി എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. 'ഇരുവരും തീര്‍ച്ചയായും പരിഗണനയിലുള്ളവരാണ്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച എല്ലാവരും പരിഗണനയിലുള്ളവരാണ്. ആദ്യമായി പറയട്ടെ താരങ്ങളുടെ കരാര്‍ തീരുമാനിക്കുന്നത് ഞാനല്ല. സെലക്ടര്‍മാരും ബോര്‍ഡും ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിക്കുന്നത്.

എന്താണ് ഈ കരാറിന് ആവശ്യമായിട്ടുള്ളതെന്ന് പോലും എനിക്കറിയില്ല. ഞാനും രോഹിത്തും ചേര്‍ന്നാണ് പ്ലേയിങ് 11 തിരഞ്ഞെടുക്കുന്നത്. താരങ്ങളുടെ കരാറുമായി ബന്ധപ്പെട്ട ഒരു കാര്യവും ഞങ്ങള്‍ സംസാരിക്കാറില്ല. മൂന്ന് ഫോര്‍മാറ്റിലുമായി കരാറില്ലാത്ത നിരവധി താരങ്ങള്‍ കളിക്കുന്നുണ്ട്. കരാറുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പോലും ഞാന്‍ ശ്രദ്ധിക്കാറില്ല. 15 അംഗ ടീമിനെയും പ്ലേയിങ് 11നെയും തിരഞ്ഞെടുക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിക്കാറ്. പ്രതിഭാശാലികളായ ആരും ഇതിന് പുറത്ത് പോകാറില്ല.

ശ്രേയസും ഇഷാനും ഫിറ്റ്‌നസോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരെക്കൊണ്ട് തിരിച്ചുവിളിപ്പിക്കാവുന്ന പ്രകടനം കാഴ്ചവെക്കുകയാണ് വേണ്ടത്' ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെല്ലാം ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ്. ഇതിനോടകം എല്ലാ ടീമുകളും പരിശീലക ക്യാംപ് ആരംഭിച്ചിട്ടുണ്ട്. ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ്.

rohit sharma rahul dravid

ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറാണ്. രണ്ട് പേര്‍ക്കും വരുന്ന ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്താനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അസാധ്യമായിരിക്കില്ല. എന്നാല്‍ ടി20 ലോകകപ്പിലേക്ക് ഇരുവര്‍ക്കും വിളി ലഭിക്കാന്‍ സാധ്യതയില്ല. രണ്ട് താരങ്ങളും പ്രതിഭാശാലികളാണെങ്കിലും ബിസിസി ഐയുമായി ഉടക്കിയിരിക്കുന്നത് തിരിച്ചടിയാവാനാണ് സാധ്യത. ടി20 ലോകകപ്പിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പര സിംബാബ് വെക്കെതിരേയാണ്.

ജൂലൈ 7നാണ് ഈ പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇരുവരും ഉള്‍പ്പെടാനാണ് സാധ്യത കൂടുതല്‍. ശ്രേയസ് അയ്യര്‍ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുള്ള താരമാണ്. ഏറെ നാളായി ഈ പ്രശ്‌നം ശ്രേയസിനെ വേട്ടയാടുന്നുണ്ട്. ഇതിന് പരിഹാരം കാണേണ്ടതും താരത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്ത പക്ഷം തിരിച്ചുവരവ് ശ്രേയസ് അയ്യരെ സംബന്ധിച്ച് വളരെ കടുപ്പമായിരിക്കും.

ഇന്ത്യക്ക് മികച്ച യുവതാരങ്ങളെ ടെസ്റ്റ് ടീമില്‍ ലഭിച്ചതിനാല്‍ ശ്രേയസിനും ഇഷാനും രഞ്ജി ട്രോഫി കളിച്ച് മികവ് കാട്ടാതെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനാവില്ല. മധ്യനിരയില്‍ സര്‍ഫറാസ് ഖാനും ദേവ്ദത്ത് പടിക്കലും പ്രതീക്ഷ നല്‍കുമ്പോള്‍ വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേലും കസറുന്നു. ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനും കാര്യങ്ങള്‍ എളുപ്പമല്ല. ബിസിസി ഐ സെക്രട്ടറി ജയ് ഷായുടെ നിര്‍ദേശം ഇഷാനും ശ്രേയസും അവഗണിച്ചതാണ് പണി കിട്ടാന്‍ പ്രധാന കാരണം.

കരാര്‍ റദ്ദായതോടെ 3 കോടിയോളം രൂപയുടെ നഷ്ടം വര്‍ഷത്തില്‍ ഇവര്‍ക്കുണ്ടാവും. കൂടാതെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാനും സാധിക്കില്ല. അടുത്ത വര്‍ഷമാകാതെ കരാറിലേക്കെത്താന്‍ ഇവര്‍ക്ക് സാധിക്കില്ല. കരാര്‍ ലഭിച്ചാലും സി ഗ്രേഡാവും ലഭിക്കുക. അങ്ങനെ വരുമ്പോള്‍ കോടികളുടെ നഷ്ടം ഇരുവര്‍ക്കുമുണ്ടാവുമെന്നുറപ്പാണ്.

Story first published: Sunday, March 10, 2024, 7:50 [IST]
Other articles published on Mar 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+