Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒന്നും മിണ്ടാതെ രോഹിത്, ജഡ്ഡുവിന് തന്ത്രമുപദേശിച്ച് രാഹുല്‍!! പിന്നാലെ 3 വിക്കറ്റ്

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. എതിരാളികളെ 248 റണ്‍സെന്ന ചെറിയ ടോട്ടലില്‍ ഒതുക്കുന്നതില്‍ ടീം കടപ്പെട്ടിരിക്കുന്നത് പ്രധാനമായും രണ്ടു പേരോടാണ്. ഒരാള്‍ ജഡേജയാണെങ്കില്‍ മറ്റൊരാള്‍ അരങ്ങേറ്റ മല്‍സരം കളിച്ച ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയുമാണ്.

മൂന്നു വീതം വിക്കറ്റുകളാണ് ജഡേജയും ഹര്‍ഷിത്തും വീഴ്ത്തിയത്. ഇതില്‍ എടുത്തു പറയേണ്ടത് ജഡ്ഡുവിന്റെ പ്രകടനം തന്നെയാണ്. കാരണം അത്രയും മികച്ച ഇക്കോണമി റേറ്റിലാണ് അദ്ദേഹം മൂന്നു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. വെറും 2.9 ഇക്കോണമി റേറ്റിലാണ് ജഡ്ഡു പന്തെറിഞ്ഞത്. ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചതാവട്ടെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലുമാണ്. ഇതു എങ്ങനെയെന്നു നോക്കാം.

RAVINDRA JADEJA

തന്ത്രമുപദേശിച്ചത് രാഹുല്‍

ഒമ്പതോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ വെറും 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രവീന്ദ്ര ജഡേജ മൂന്നു പേരെ പുറത്താക്കിയത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ജോ റൂട്ട് (19), ജേക്കബ് ബെതെല്‍ (51), ആദില്‍ റഷീദ് (8) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. ഇത്രയും ഗംഭീരമായ പ്രകടനം ജഡ്ഡുവിന് പുറത്തെടുക്കാനായതിന്റെ ക്രെഡിറ്റ് കെഎല്‍ രാഹുലിനു കൂടി അവകാശപ്പെട്ടതാണ്.

കാരണം രാഹുലിന്റെ ഇടപെടലും നിര്‍ണായക ഉപദേശവുമാണ് ബൗളിങില്‍ ചെറിയ മാറ്റം വരുത്താന്‍ ജഡ്ഡുവിനെ സഹായിച്ചത്. 15ാമത്തെ ഓവറിനു ശേഷമാണ് ജഡേജയെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പന്തെറിയാന്‍ വിളിക്കുന്നത്. ഇംഗ്ലണ്ട് അപ്പോള്‍ മൂന്നിന് 94 റണ്‍സെന്ന നിലയിലായിരുന്നു.

10 റണ്‍സോടെ റൂട്ടും എട്ടു റണ്‍സുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമായിരുന്നു ക്രീസില്‍. അഞ്ചു റണ്‍സാണ് തന്റെ ആദ്യ ഓവറില്‍ ജഡേജ വിട്ടുകൊടുത്തത്. 100 കിമിക്കു മുകളില്‍ വേഗതയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പല പന്തുകളും. അടുത്ത ഓവറില്‍ ബട്‌ലര്‍ക്കെതിരേ ആദ്യ ബോള്‍ എറിഞ്ഞ ശേഷമാണ് രാഹുല്‍ ഇടപെട്ടത്.

വേഗതയില്‍ പന്തെറിയാന്‍ ശ്രമിക്കുന്നതിനു പകരം ബോളിന്റെ വേഗത കുറയ്ക്കൂയെന്നു ജഡേജയോടു അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. രാഹുലിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കുകയും ചെയ്യാമായിരുന്നു.

നേരത്തേ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ് ധോണിയാണ് ഈ തരത്തില്‍ പിച്ചിന്റെ സ്വഭാവം മനസിലാക്കി വേഗത കുറയ്ക്കാന്‍ സ്പിന്നര്‍മാരോടു ഉപദേശിച്ചിക്കുന്നത് നമ്മള്‍കണ്ടിട്ടുളളതാണ്.

KL RAHUL

രാഹുല്‍ ഉപദേശം കളി മാറ്റി

കെഎല്‍ രാഹുല്‍ നല്‍കിയ നിര്‍ണായക ഉപദേശം വളരെ പെട്ടെന്നു തന്നെ കളി മാറ്റാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തു. ഏറെ പരിചയസമ്പത്തുള്ള ജോ റൂട്ട്- ജോസ് ബട്‌ലര്‍ ജോടി വലിയൊരു കൂട്ടുകട്ടുണ്ടാക്കിയാല്‍ ഇന്ത്യ കുഴപ്പത്തിലാവുമെന്നുറപ്പാണ്. എന്നാല്‍ രാഹുലിന്റെ ഉപദേശ പ്രകാരം ബൗളിങിലെ വേഗത കുറച്ച ജഡേജ തന്റെ മൂന്നാമത്തെ ഓവറില്‍ റൂട്ടിനെ പൂറത്താക്കുകയും ചെയ്തു.

സാധാരണയായി സ്പിന്നര്‍മാരെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാറുള്ള അദ്ദേഹത്തെ ജഡ്ഡു വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഒരു സ്ലോ ബോളിലൂടെയാണ് 19 റണ്‍സെടുത്ത റൂട്ടിനെ അദ്ദേഹം എല്‍ബിഡബ്ല്യുവാക്കിയത്. അതിനെതിരേ റൂട്ട് റിവ്യു എടുത്തെങ്കിലും തീരുമാനം ഇന്ത്യക്കു അനുകൂലം തന്നൊയിരുന്നു.

അതിനു ശേഷവും വേഗത കുറച്ച് പന്തെറിഞ്ഞ ജഡേജ ഇംഗ്ലീഷ് ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കുകയായിരുന്നു. പിന്നീട് ജേക്കകബ് ബെതലിനെയും വിക്കറ്റിനു മുന്നില്‍ കുരുക്കിയ ജഡ്ഡു ആദില്‍ റഷീദിനെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു.

Story first published: Friday, February 7, 2025, 10:53 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+