For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത്തിന്റെ സീറ്റ് രാഹുലിന്, മൂന്നാമന്‍ സായ്!! മലയാളികളില്ല; ആദ്യ ടെസ്റ്റിലെ 11

ഐപിഎല്ലിന്റെ 18ാം സീസണിനു പിന്നാലെ ടീം ഇന്ത്യ വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളിലേക്കു കടക്കുകയാണ്. ഇംഗ്ലണ്ടുമായി അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുന്നത്. അടുത്ത മാസം 20 മുതലാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ നായകനാക്കി പുതിയ ലുക്കിലുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്.

ലീഡ്‌സിലാണ് ജൂണ്‍ 20 മുതല്‍ ആദ്യം പോരാട്ടം നടക്കുന്നത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാം സൈക്കിളില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. പരമ്പര വിജയത്തോടെ തന്നെ സീസണ്‍ ആരംഭിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

RAHUL JAISWAL

ഓപ്പണിങില്‍ ആരെല്ലാം

സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ച് സംസാരിക്കവെയാണ് ഒന്നാം ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത്. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ് പങ്കാളിയായി ഞാന്‍ തിരഞ്ഞെടുക്കുക കെഎല്‍ രാഹുലിനെയാണ്. ഇതേക്കുറിച്ച് കൂടുതലായി ചിന്തിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ബിജിടിയില്‍ (ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി) ഇരുവവരും നന്നായി പെര്‍ഫോം ചെയ്തിരുന്നു.

യശസ്വിയുടെ ആദ്യത്തെ ഇംഗ്ലണ്ട് പര്യടനം കൂടിയായിരിക്കും ഇത്തവണത്തേത്. അവന്‍ വളരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അവസാനത്തെ ഇംഗ്ലണ്ട് പര്യടനം രാഹുലിനെ സംബന്ധിച്ച് നല്ലതായിരുന്നു. പക്ഷെ നിങ്ങള്‍ ഒരു പര്യടനം നന്നായി തുടങ്ങിയ ശേഷം മോശമായി അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ചോപ്ര വ്യക്തമാക്കി.

മൂന്നാം നമ്പറില്‍ സായ് സുദര്‍ശനോ, മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലോ കളിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പരിക്കേറ്റ ദേവ്ദത്ത് ഈ പര്യടനത്തില്‍ ടീമിന്റെ ഭാഗമാവാനിടയില്ല. ഇന്ത്യക്കു വേണ്ടി മൂന്നാമനായി സായ് സുദര്‍ശനോ, ദേവ്ദത്ത് പടിക്കലോ ഇറങ്ങണം.

നേരത്തേ ധരംശാലയിലെ ടെസ്റ്റിലൂടെ അരങ്ങേറുകയും കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കുകയും ചെയ്തിട്ടുള്ളയാളാണ് ദേവ്ദത്ത്. ഇതു സായ്ക്കു മേല്‍ അവനു മുന്‍തൂക്കം നല്‍കാനിടയുണ്ട്. സായ് സുദര്‍ശന്‍ ഇപ്പോള്‍ ടീം പ്ലാനുകള്‍ക്കു പുറത്താണ്. എന്നാല്‍ നിലവിലെ ഉജ്ജ്വല ഫോം കണക്കിലെടുക്കുമ്പോള്‍ അവനു മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധിക്കുമെന്നു നിങ്ങള്‍ക്കു തോന്നാമെനനും ചോപ്ര ചൂണ്ടിക്കാട്ടി.

കോലിയുടെ പകരക്കാരന്‍

അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുംവിരമിച്ച ഇതിഹാസ ബാറ്ററായ വിരാട് കോലി ഒഴിച്ചിട്ട നാലാം നമ്പറില്‍ പുതിയ ക്യാപ്റ്റനായേക്കാവുന്ന ശുഭ്മന്‍ ഗില്ലിനെയാണ് ആകാശ് ചോപ്ര ഉള്‍പ്പെടുത്തിയത്.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിക്കുമെന്നാണ് തോന്നുന്നത്. അവന്‍ തന്നെയാവും പുതിയ ക്യാപ്റ്റനായി മാറുകയെന്നാണ് ഞാന്‍ ആദ്യ പറയുക. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുള്ളതും ഇതു തന്നെയാണ്. ബാറ്റിങില്‍ ഗില്‍ നാലാം നമ്പളിലേക്കു പോവുമെന്നു എനിക്കു തോന്നുന്നു. ഇവിടെയാവും അവന്‍ സ്ഥാനമുറപ്പിക്കാനും പോവുന്നത്. ടെസ്റ്റ് മല്‍സരങ്ങളില്‍ ഇനി ഇന്ത്യയുടെ നമ്പര്‍ ഫോര്‍ ബാറ്റര്‍ ഗില്ലായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

റിഷഭ് പന്തായിരിക്കും അഞ്ചാം നമ്പറില്‍ ഇന്ത്യക്കു വേണ്ടി കളിക്കുക. ആറാമനായി നിതീഷ് കുമാര്‍ റെഡ്ഡിയാവും ഇറങ്ങുകയെന്നും എനിക്കു തോന്നുന്നു. ഈ സ്ഥാനത്തിനു വേണ്ടി ഒരുപാട് പേര്‍ മല്‍സരരംഗത്തുണ്ട്. കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. പക്ഷെ ഞാന്‍ തിരഞ്ഞെടുക്കുക നിതീഷ് റെഡ്ഡിയെയാണ്. കാരണം ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ താരമാണ് അവനെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

SHUBMAN GILL

ബൗളിങ് ലൈനപ്പ്

ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിനൊപ്പമില്ലാത്തതിനാല്‍ ഏഴാം നമ്പറില്‍രവീന്ദ്ര ജഡേജ മതിയെന്നാണ് ഞാന്‍ പറയുന്നത്. ലീഡ്‌സ് ടെസ്റ്റില്‍ ഡിഫന്‍സീവ് റോളില്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഇംഗ്ലണ്ട് ടീമില്‍ ഒരുപാട് ഇടംകൈയന്‍ ബാറ്റര്‍മാരുള്ളതിനാല്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ കളിപ്പിക്കാനിടയുണ്ട്. പക്ഷെ ജഡേജ മതിയെന്നാണ് ഞാന്‍ പറയുന്നത്.

എട്ടാമനായി ശര്‍ദ്ദുല്‍ ടാക്കൂറിനെയോ, ദീപക് ചാഹറിനെയോ, ഞാന്‍ കളിപ്പിക്കും. ഇതു ബാറ്റിങിനു കൂടുതല്‍ ആഴവും നല്‍കും. അതിനു ശേഷം ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവും ടീമിലുണ്ടാവും. ഷമി ഫിറ്റല്ലെങ്കില്‍ പ്രസിദ്ധ് കൃഷ്ണ കളിക്കണമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റിനുള്ള ചോപ്രയുടെ 11

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി / പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, May 16, 2025, 12:37 [IST]
Other articles published on May 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+