For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തുണ്ടെങ്കില്‍ നടക്കില്ല? റെക്കോര്‍ഡിട്ട് രാഹുലും ജയ്‌സ്വാളും!! ഇത്ര പ്രതീക്ഷിച്ചില്ല

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കം നല്‍കാന്‍ കെഎല്‍രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടിക്കു സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ ആക്രമണത്തെ മികച്ച രീതിയില്‍ നേരിട്ട ഈ സഖ്യം വമ്പന്‍ റെക്കോര്‍ഡും ഈ മല്‍സരത്തില്‍ കുറിച്ചിരിക്കുകയാണ്.

ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യന്‍ ടീം കളിച്ച ടെസ്റ്റ് മല്‍സരം കൂടിയാണിത്. ഈ കളിയിലൂടെ യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റവും കുറിച്ചു. മറുനാടന്‍ മലയാളി താരം പ്ലെയിങ് ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം കളിക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്.

RAHUL JAISWAL

തകര്‍പ്പന്‍ തുടക്കം

കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടി തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്കു ഒന്നാമിന്നിങസില്‍ നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 90 റണ്‍സ് അടിച്ചെടുക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ഈ സഖ്യം 100ലേക്കു കുതിക്കവെ ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് രാഹുലിനെ (42) മടക്കി ബ്രൈഡന്‍ കാര്‍സാണ് ഇംഗ്ലണ്ടിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നേടിക്കൊടുത്തത്.

എങ്കിലും ഇതിനിടെ വലിയൊരു റെക്കോര്‍ഡിടാന്‍ രാഹുല്‍- ജയ്‌സ്വാള്‍ സഖ്യത്തിനായിരുന്നു. ലീഡ് ഇ്ന്ത്യയെ സംബന്ധിച്ച് ടെസ്റ്റില്‍ അത്ര മികച്ചൊരു വേദിയല്ല. പ്രത്യേകിച്ചും ഇന്ത്യന്‍ ഓപ്പണിങ് ജോടികള്‍ ഇവിടെ വേണ്ടത്ര ക്ലിക്കാവാറുമില്ല. എന്നാല്‍ ഈ ചീത്തപ്പേര് ഇത്തവണ തീര്‍ത്തിരിക്കുകയാണ് രാഹുല്‍- ജയ്‌സ്വാള്‍ ജോടി.

39 വര്‍ങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ ഏതെങ്കിലുമൊരു ഓപ്പണിങ് ജോടി ഈ വേദിയില്‍ 50 പ്ലസ് റണ്‍സുണ്ടാക്കിയത്. ഇതു തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തുന്ന കണക്ക് തന്നെയാണ്. അതു മാത്രമല്ല, മറ്റൊരു എലൈറ്റ് ലിസ്റ്റിലും രാഹുല്‍- ജയ്‌സ്വാള്‍ ജോടി ഇടം നേടിയിരിക്കുകയാണ്.

വിദേശത്തു ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ഒരു ഇന്ത്യന്‍ ഓപ്പണിങ് ജോടിയുടെ നാലാമത്തെ മികച്ച തുടക്കം കൂടിയാണ് ഈ കളിയിലെ 91 റണ്‍സ്.

മുരളി വിജയ്- ശിഖര്‍ ധവാന്‍ (283 റണ്‍സ്, എതിരാളി ബംഗ്ലാദേശ്, 2015), വീരേന്ദര്‍ സെവാഗ്- ആകാശ് ചോപ്ര (160, പാകിസ്താന്‍, 2004), കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ (117, സൗത്താഫ്രിക്ക, 2021) എന്നിവരാണ് ലിസ്റ്റില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍

തുടരെ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയിലാണ് രാഹുലും ജയ്‌സ്വാളും ടീമിനായി ഓപ്പണിങില്‍ ഇറങ്ങിയത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌ക ട്രോഫിയിലും ഓപ്പണിങ് ജോടികള്‍ ഇവരായിരുന്നു. അന്നു ചില മികച്ച തുടക്കങ്ങള്‍ നല്‍കുന്നതില്‍ ഇരുവരും നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ROHIT SHARMA

രോഹിത്തിനു ട്രോള്‍

കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടി 90 പ്ലസ് റണ്‍സിന്റെ കിടിലന്‍ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ ട്രോളിനു ഇരയായിരിക്കുന്നത് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ്. അദ്ദേഹം വിരമിക്കാതെ ഈ പരമ്പരയില്‍ കളിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ഗംഭീര തുടക്കം ടീമിനു ലഭിക്കില്ലായിരുന്നുവെന്നാണ് ആരാധകരുടെ പരിഹാസം.

രോഹിത് ശര്‍മയില്ലാതിരുന്നത് നന്നായി. അദ്ദേഹം വീണ്ടും ഓപ്പണറായി കളിച്ചിരുന്നെങ്കില്‍ ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ രണ്ടക്കം പോലും കടക്കുമോയെന്നത് സംശയമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ട്രോളിയത്.

Story first published: Friday, June 20, 2025, 18:25 [IST]
Other articles published on Jun 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+