Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയില്‍ നാലാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ്, അശ്വിന് മുന്നില്‍ ഇനി ഒരാള്‍ മാത്രം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ നിരവധി റെക്കോഡുകളാണ് ആര്‍ അശ്വിന്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. നാലാം ദിനം ഡാന്‍ ലോറന്‍സിനെ പുറത്താക്കിയ അശ്വിന്‍ ഇന്ത്യയില്‍ നാലാം ഇന്നിങ്‌സില്‍ 50 വിക്കറ്റ് നേടുന്ന താരമായി മാറിയിരിക്കുകയാണ്. ഈ റെക്കോഡിലെത്തുന്ന രണ്ടാമത്തെ താരമാണ് ആര്‍ അശ്വിന്‍. ബെന്‍ സ്‌റ്റോക്‌സിനെയും പുറത്താക്കിയതോടെ നിലവില്‍ 51 വിക്കറ്റുകള്‍ നാലാം ഇന്നിങ്‌സില്‍ അശ്വിന്റെ പേരിലുണ്ട്. 61 വിക്കറ്റുള്ള അനില്‍ കുംബ്ലെ മാത്രമാണ് ഈ റെക്കോഡില്‍ ഇനി അശ്വിന് മുന്നിലുള്ളത്.

ബിഷന്‍ സിങ് ബേദി (46),ഭഗവത് ചന്ദ്രശേഖര്‍ (29),ഹര്‍ഭജന്‍ സിങ് (29) എന്നിവരാണ് നാലാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ നിന്ന് നാലാം ഇന്നിങ്‌സില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ബൗളറെന്ന റെക്കോഡും അശ്വിന്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അനില്‍ കുംബ്ലെ,മുത്തയ്യ മുരളീധരന്‍,ഷെയ്ന്‍ വോണ്‍ എന്നിവരെല്ലാം ഈ റെക്കോഡില്‍ അശ്വിന് പിന്നിലാണ്.

rashwintest

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയിരുന്നു. ചെന്നൈയിലാണ് അശ്വിന്റെ ചരിത്ര നേട്ടം. ഇതോടെ ജനിച്ച നാട്ടില്‍ത്തന്നെ ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റും സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ താരമാവാനും അശ്വിന് സാധിച്ചു. 2013ല്‍ ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലീസ് കേപ് ടൗണില്‍ ഒരു മത്സരത്തില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിരുന്നു.

29 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. നിലവിലെ താരങ്ങളില്‍ 30 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. എട്ടാം നമ്പറിലോ അതില്‍ താഴെയോ ബാറ്റിങ്ങിനിറങ്ങി കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് അശ്വിന്‍.എംഎസ് ധോണി,ഹര്‍ഭജന്‍ സിങ്,കപില്‍ ദേവ് എന്നിവരെയെല്ലാം അശ്വിന്‍ മറികടന്നു.

482 റണ്‍സാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്. ഒരിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാതെ ഇന്ത്യ എതിരാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന ഉയര്‍ന്ന വിജയലക്ഷ്യമാണിത്. ഇതിന് മുമ്പ് 2013ല്‍ ജോഹന്നാസ്ബര്‍ഗില്‍ 458 റണ്‍സ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വിജയലക്ഷ്യം ഉയര്‍ത്തിയതായിരുന്നു ഈ റെക്കോഡില്‍ മുന്നിലുണ്ടായിരുന്നത്. 1961ല്‍ കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരേ 421 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്താനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.

Story first published: Tuesday, February 16, 2021, 13:02 [IST]
Other articles published on Feb 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+